Sunday, July 1, 2012

വിപ്ലവത്തിന്റെ ചുവന്ന പൂക്കള്‍


                            ഇത് സത്യത്തില്‍ ഒരു ചെറുകഥയല്ല . ഒരു ചരിത്ര തുണ്ടാണ് . ഇതിനാധാരം യഥാര്‍ത്ഥ ജീവിതത്തില്‍ നടന്ന ഒരു സംഭവവുമായാണ് . ഈ കഥയിലെ ചില കഥാപാത്രങ്ങള്‍ എന്റെ സ്ര്‍ഷ്ടിയാണ് . നമ്മുടെ നാടിന്റെ സ്വാതന്ദ്ര്യത്തിനായി രക്തം ചിന്തിയ ഒരു പിടി വിപ്ലവകാരികള്‍ക്ക് മുന്നില്‍ ഞാനീ ചെറുകഥ സമര്‍പ്പിക്കുന്നു . വിപ്ലവ വീര്യം നശിക്കാതിരിക്കട്ടെ . ഈ ചുവന്ന പൂവിന്റെ മണം ഇവിടെ മാകെ പരക്കട്ടെ .                  

കടപ്പാട് - കെ . എം . ചന്ദ്രശര്‍മയുടെ 'ഭഗത് സിംഗ്' എന്ന ജീവ ചരിത്ര ഗ്രന്ഥത്തോട്



വിപ്ലവത്തിന്റെ ചുവന്ന പൂക്കള്‍ - ഇന്ത്യന്‍ ചരിത്രത്തിലെ ഒരു ചെറുകഥ



           
                   1928 ലെ ഒരു തണുത്ത ഡിസംബര്‍ പ്രഭാതം . കല്‍കട്ട നഗരം . റെയില്‍വെ സ്റെഷനില്‍ ഞാന്‍ വന്നിറങ്ങി . ഉള്ളില്‍ ഉറച്ച തീരുമാനങ്ങളും , മാറ്റത്തെ കൊതിക്കുന്ന മനസ്സും മാത്രമായി . ഹിന്ദുസ്ഥാന്‍ സോഷിയലിസ്റ്റു റിപ്പബ്ളിക്കന്‍ ആര്‍മിയുടെ കേരളത്തിലെ പ്രധിനിതിയായാണ് ഞാന്‍ കല്‍ക്കട്ടയി എത്തുന്നത് . ഈ യാത്രക്ക് ഒരു പാട് ലക്ഷ്യങ്ങള്‍ ഉണ്ട്  .
                    1928 നവംബര്‍ 17 നു ഒരു യോഗം കൂടി . യോഗത്തിന്റെ പ്രധാന വിഷയം ലാലാജിയുടെ നിര്യാണമായിരുന്നു . അദ്ധേഹത്തിന്റെ അഭാവത്ത സംഗടനയില്‍ ചെറിയൊരു കുലുക്കം ഉണ്ടാക്കി . എല്ലാവരിലും വിപ്ലവ ആഹ്വാനം നിറഞ്ഞു . രക്തം തിളച്ചു പൊങ്ങി . പണ്ഡിറ്റ്‌ജി {ആസാദ്} ആയിരുന്നു യോഗത്തിന് നേത്രത്വം നല്‍കിയത് . ഭഗത് സിംഗ് , മഹാബീര്‍ സിംഗ് , കുന്ദന്‍ ലാല്‍ , ശിവറാം രാജു , സുഗദേവ് , കിഷോര്‍ ലാല്‍ , ജയ് ഗോപാല്‍ , ഹംസ രാജ് വോറ , കാളീച്ചരന്‍ ഇവരെല്ലാം യോഗത്തിലെ പ്രധാനികളായിരുന്നു . യോഗത്തില്‍ നിന്നും പണം സ്വരൂപിക്കാന്‍ വേണ്ടി പഞ്ചാബ്‌ നാഷണല്‍ ബാങ്കിന്റെ ലാഹോര്‍ ശാഘാ കൈയേറാന്‍ തീരുമാനിച്ചു . ഡിസംബര്‍ 4 നു വൈകിട്ട് 3 നു കൊള്ളയടിക്കാന്‍ പദ്ധതിയിട്ടു .
                       ജന സമുദ്രമായ കല്‍ക്കട്ട നഗരത്തിലൂടെ ഞാന്‍ നടന്നു ഒപ്പം രാമന്‍ നായരും . അദ്ദേഹം കല്‍ക്കട്ടയില്‍ താമസിക്കുന്ന പാവം ഒരു മലയാളിയാണ് . ഇവിടെ ഒരു ചെറിയ ഹോട്ടല്‍ നടത്തുന്നു . അദ്ധേഹത്തിന്റെ വീട്ടിലാണ് എനിക്ക് താമസം ഏര്‍പ്പാട് ചെയ്തിരിക്കുന്നത് . എന്റെ നാടിനു സ്വാതന്ദ്ര്യം ലഭിക്കണേ എന്നാഗ്രഹിക്കുന്ന ഒരു പാവം മനുഷ്യന്‍ . ആ തെരുവിലൂടെ ഞങ്ങള്‍ അകലേക്ക്‌ നടന്നു നീങ്ങി . സമാധാനത്തിന്റെ ഒരു വെള്ളി വെളിച്ചവും തേടി .
                      ഡിസംബര്‍ 4 നു കാലത്തുതന്നെ ഞങ്ങളെല്ലാവരും ഒരുമിച്ചു കൂടി എന്നാല്‍ ആ ദിവസം വളരെ മോശപ്പെട്ട ഒരു ദിനമായിരുന്നു . അകത്തെ വൈകാരിക പ്രശ്നങ്ങള്‍ ഒന്നും അറിയാതെ പ്രക്രതി മന്ദഹസിച്ചു . നാട് മൊത്തം പോലീസ് അക്രമം അഴിച്ചു വിട്ടിരിക്കുന്നു . ലാഹോറില്‍ സമരം നടത്തിയ ഒരു കൂട്ടം ആളുകള്‍ക്ക് നേരെ അക്രമം നടത്തിയിരിക്കുന്നു . ലാലാജി നേത്രത്വം നല്‍കിയ ആ സമരം ഒരു കുരുതിക്കളമായി മാറി . ലാലാജി കൊല്ലപ്പെട്ടിരിക്കുന്നു . ആ ദിവ്യപ്രഭ അണഞ്ഞിരിക്കുന്നു . 30 കോടി ജനങ്ങളുടെ ബഹുമാന്യനായ നേതാവിനെ ഒരു പീറ പോലീസുകാരന്‍ ആക്രമിച്ചു കൊലപ്പെടുതിയിരിക്കുന്നു . ഇത് യുവാക്കളോടുള്ള വെല്ലുവിളിയാണ് . രക്തം മരവിച്ചിട്ടില്ല എന്ന് കാണിച്ചു ഭോദ്യപ്പെടുത്തണം. തീരുമാനങ്ങള്‍ പെട്ടെന്ന് ഉള്‍തിരിഞ്ഞു വരും. ബാങ്ക് കയ്യേറല്‍ ഒരു പരാജയമായി . നവംബര്‍ 17 ന്റെ ഈ നഷ്ടം നികത്താന്‍ ഒരു ബാങ്ക് കയ്യേറ്റമല്ലവേണ്ടതെന്നു അവിടെനിന്നും ഉള്‍തിരിഞ്ഞു വന്നു . എന്നാല്‍ അതൊരു ചരിത്രം കുറിക്കലായിരുന്നു . പുത്തന്‍ മാറ്റത്തിന്റെ വിപ്ലവത്തിന്റെ ഒരു പുഷ്പ ഗന്ധം അവിടമാകെ പരന്നു. ഇന്ത്യക്കാരുടെ രക്തം തണ്ത്തുറചിട്ടില്ല ഏന്നു ലോകവും , മര്ധക സര്‍ക്കാരും അറിയണം അതായിരുന്നു പ്രദാന ലക്ഷ്യവും . എന്റെ തീരുമാനങ്ങളും , യാത്രകളും തെറ്റി . കല്‍ക്കട്ടയില്‍ തന്നെ താങ്ങാന്‍ ഞാന്‍ നിര്‍ഭന്ധിതനായി . ജോലിവ്യാചേനയായതുകൊണ്ട്‌ ആര്‍ക്കും എന്നെ സംശവും തോന്നിയില്ല .
                        ഒത്തുകൂടലുകളും , ഗൂഡാലോജനകളും ഒരു തീരുമാനത്തില്‍ എത്തിച്ചിരിക്കുന്നു . ഈ രാജ്യത്തെ ജനങ്ങളുടെ മനസ്സും , ശരീരവും മുറിവേല്‍പ്പിക്കുന്ന ആക്രമണ പരിപാടികള്‍ അവസാനിക്കാന്‍ ഇനി ഒന്ന് മാത്രം തിരിച്ചാക്രമണം . പിന്നെ ലാലാജിയുടെ ചോരക്കു ഞങ്ങള്‍ക്ക് പകരം വീട്ടണം . ഏതു മര്‍ദനവും അടിച്ചമര്‍ത്തലുകളും അതിചീവിച്ചു ഞങ്ങള്‍ വിപ്ലവ പാതയില്‍ മുന്നേറും അത് തെളിയിക്കണം .
                       തീരുമാനം , ലാഹോര്‍ ലാത്തിച്ചാര്‍ജിനു നേത്രത്വം വഹിച്ച സ്കോര്‍ട്ടിനെ കൊല്ലുക എന്നായിരുന്നു . ചോര കൊണ്ട് കണക്കു തീര്‍ക്കുക്ക . തിട്ടം പൊട്ടു ഞങ്ങള്‍ അതിനുള്ള വഴികള്‍ ആസൂത്രണം ചെയ്തു .        
                        ഡിസംബര്‍ 17 തണുത്ത പ്രഭാദം ജനാല പാളികള്‍ തുറന്നു പുറത്തേക്കു നോക്കി . പ്രഭാദ കിരണം ഭൂമിയെ തൊട്ടു തുടങ്ങിയിരിക്കുന്നു . സൂര്യന്‍ പതിയെ കണ്ണ് തുറന്നു എന്നെ നോക്കി . മാറ്റത്തിന്റെ ഈ ദിനം ഒരുപാട് വിപ്ലവ വീര്യങ്ങള്‍ക്ക് സാക്ഷ്യം വഹിക്കട്ടെ . ഇരുള്‍ വഴിയിലെ അരണ്ട വെളിച്ചം വെള്ളാരം കല്ലുകളെ താഴുകിയകന്നു . വഴിയിലെ കാല്‍പെരുമാറ്റത്തിനായി കാതോര്‍ത്തു കിടന്നു പുതിയ പ്രഭാധത്തിലെ പുതിയ പ്രതീക്ഷകളെയും ഉള്ളില്‍ ഒതുക്കി . ലാലാജി ഞങ്ങളെ വിട്ടു പിരിഞ്ഞിട്ടു ഇന്നേക്ക് ഒരു മാസം തികയുന്നു . എരിയുന്ന പകയെ ആളിക്കത്തിച്ചു ഞാനിരുന്നു . ഡിസംബര്‍ 4 ന്റെ പരാജയവും ഉള്ളില്‍ നിറഞ്ഞു നില്‍ക്കുന്നു . ഡ്രൈവര്‍ക്ക് പറ്റിയ ഒരു ചെറിയ പിഴവ് മൂലം ബാങ്ക് കവര്‍ച്ച നടന്നില്ല . തോക്കും , ആയുധങ്ങളുമായി സഹായിക്കാന്‍ കാത്തു നിന്ന സഖാക്കളെല്ലാം നിരാശരായി . ഞാനും , ഭഗത് സിങ്ങും , മഹാബീര്‍ സിങ്ങും ആയിരുന്നു കവര്‍ച്ചക്ക് നിയോഗിച്ചവര്‍ . ഒരു കാറില്‍ ചെന്ന് തോക്ക് കാണിച്ചു പണം കവരാന്‍ ആയിരുന്നു തീരുമാനം . മഹാബീര്‍ സിങ്ങിനു പറ്റിയ ചെറിയൊരു പാളിച്ചയില്‍ ആ പദ്ധതി പൊളിഞ്ഞു .
                      ഡിസംബര്‍ 10 നു പാര്‍ട്ടി ഓഫീസായി ഉപയോഗിച്ചിരുന്ന ബോസാങ്ങിലെ ഞാന്‍ താമസിക്കുന്ന ആ വീട്ടില്‍ വെച്ച് വീണ്ടും ഏച്ച് . എസ് . ആര്‍ . എ യുടെ നേത്ര്‍ തല യോഗം കൂടി . യോഗം തീവ്രമായ ഒരു തീരുമാനത്തിലെത്തി . ലാലാജിയെ മര്‍ദിച്ചു കൊന്ന പോലീസ് സൂപ്രണ്ട് ജെ . എ സ്കോട്ടിനെ വധിക്കണ മെന്നായിരുന്നു അത് . അങ്ങനെ ഭഗത് സിങ്ങും , ആസാദും , സുഗദേവും , രാജ്ഗുരുവും സ്കോട്ട് വധത്തിനുള്ള പദ്ദതികള്‍ ആസൂത്രണം ചെയ്തു . ഈ ദിവസവും തെരഞ്ഞെടുക്കപ്പെട്ടു .
                      ഡിസംബര്‍ 10 മുതല്‍ 15 വരെ ഉറക്കമില്ലാത്ത രാത്രികളായിരുന്നു ഓരോ സഖാക്കള്‍ക്കും . ഞാനും , ജയ്ഗോപാലും സ്കോട്ടിന്റെ ഓഫീസ് പരിസരത്ത് പോയി വിവരങ്ങള്‍ ശേഖരിക്കലായിരുന്നു . അയാള്‍ വരുന്നതും , പോകുന്നതും സമയം , വരുന്ന വാഹനം , വഴികള്‍ ഇവയെല്ലാം ശേഖരിച്ചു സമര്‍പ്പിച്ചു . ഇത് പ്രകാരമാണ് പദ്ദതിക്കള്‍ ഒരുക്കിയത് . ഭഗത് സിംഗ് കുറേ പോസ്റ്ററുകള്‍ എഴുതാന്‍ എന്നെ ചുമതലപ്പെടുത്തി . "സ്കോട്ട് മരിച്ചിരിക്കുന്നു - ഹിന്ദുസ്ഥാന്‍ സോഷിയലിസ്റ്റു റിപ്പബ്ളിക്കന്‍ ആര്‍മി " .
                      ഡിസംബര്‍ 17 ഉച്ചക്ക് 2 മണി . ചുട്ടു പൊള്ളുന്ന വെയില്‍ , തെളിഞ്ഞ നീലാകാശം . ആയുധമേന്തി ആസാദും , ഭഗത് സിങ്ങും , രാജ്ഗുരുവും തീരുമാനിച്ചുറപ്പിച്ച അധാത് സ്ഥാനങ്ങളിലേക്ക് നീങ്ങി . ഞാനും സുഗ്ധേവും പിന്നെ കുറച്ചു സഖാക്കളേയും ഓഫീസില്‍ നില്‍ക്കാന്‍ നിര്‍ദേശിച്ചു . എന്റെ ഉള്ളിലെ കറുത്തിരുണ്ട കാര്‍ മേഘങ്ങള്‍ ഉരുകി വലിയ ആ രാവത്തോടെ പെയ്തിറങ്ങാന്‍ തുടങ്ങി . മനസ്സിന്റെ ഭാരം അല്‍പ്പം കുറഞ്ഞു . ചോര ചീറ്റി പകരം ചോദിക്കാന്‍ മനസ്സ് വെബുന്നു .
                      4 മണി ചുവന്ന മോട്ടോര്‍ സൈകിളില്‍ ഒരു പോലീസ് ഉധ്യോഗസ്ഥന്‍ പുറത്തേക്ക് വരുന്നു . ആരാണെന്ന് കൂടി നോക്കാതെ ജയ്ഗോപാല്‍ അടയാള ശബ്ദമുണ്ടാക്കി . മോട്ടോര്‍ സൈക്കിള്‍ ഓഫീസ് കവാടം കടന്നു വെളിയിലേക്ക് വന്നതും രാജ്ഗുരു അയാളെ തടഞ്ഞു വെടിവെച്ചു . അയാള്‍ നിലത്തു ചെരിഞ്ഞു വീണു . ഭഗത് സിങ്ങും അയാളിലേക്ക് നിറയൊഴിച്ചു മരണം ഉറപ്പാക്കി . പിന്തുടര്‍ന്ന കോണ്‍സ്റ്റബിളിനെ ആസാദും വകവരുത്തി . എങ്ങും ശൂന്യം . സഖാക്കള്‍ മിന്നായം പോലെ മറഞ്ഞിരിക്കുന്നു . എന്നാല്‍ സ്കോട്ടിനു പകരം സോണ്ടെഴ്സ് ആയിരുന്നു വെടിയേറ്റത് .അയാളും ലാഹോര്‍ ലാത്തിചാര്‍ജിനു നേത്രത്വം നല്‍കിയിരുന്നതിനാല്‍ അര്‍ഹിക്കുന്ന ഒന്നായിരുന്നു ആ മരണം . പഞ്ഞുറപ്പിച്ച പ്രകാരം എല്ലാ സഖാക്കളും ആം പരിസരത്തുനിന്ന് പതിയെ ആരുമറിയാതെ രക്ഷപ്പെട്ടു . രാത്രി 8 മണിയോടെ വാര്‍ത്ത സ്ഥിരീകരിച്ചു , അയാള്‍ മരിച്ചിരിക്കുന്നു . മാറ്റം വരുത്തിയ പോസ്റ്ററുകള്‍ ലാഹോറില്‍ പലസ്ഥലത്തും പതിക്കപ്പെട്ടു .
             " സോണ്ടെഴ്സ് മരിച്ചു - ലാലാജിയുടെ മരണത്തിനു പ്രതികാരമായിരിക്കുന്നു " .
        1929 ജനുവരിയില്‍ ഞാന്‍ കല്‍ക്കട്ട വിട്ടു . ഭഗത് സിങ്ങും നാട്ടിലേക്ക് തിരിച്ചു . എനിക്ക് പോകാന്‍ എളുപ്പമായിരുന്നു . ഞാന്‍ ആരെന്നോ , എന്തെന്നോ ആര്‍ക്കും അറിയില്ലായിരുന്നു . ഒരു പാവം ജോലിക്കാരന്‍ . ഞാനൊരു സഖാവാണെന്നു വിളിച്ചു പറയാന്‍ എനിക്കാകുമായിരുന്നില്ല . എന്റെ ഉള്ളില്‍ കത്തി എരിയുന്ന വിപ്ലവത്തിന്റെ ഒരു നാംബുണ്ട് , അതിനു വേണ്ടത് പൂര്‍ണമായ സ്വാതന്ദ്ര്യം ആണ് . മനുഷ്യന്‍ മനുഷ്യനെ ചൂഷണം ചെയ്യുന്ന സ്തിഥി അവസാനിപ്പിക്കാന്‍ കഴിയുന്ന വിപ്ലവം നടത്താനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത് - വിപ്ലവം വാഴട്ടെ .
              നാട്ടിലേക്കുള്ള തീവണ്ടി യാത്രയില്‍ ഞാന്‍ വീണ്ടും എന്നിലെ എന്നെ തിരയുകയായിരുന്നു . എന്റെ ഓരോ നിമിഷങ്ങളും സ്വപ്‌നങ്ങള്‍ ആയിരുന്നു , അവ ജീവിത യാഥാര്‍ത്യങ്ങളുമായിരുന്നു . എനിക്ക് മുന്പേ വന്നു പോയ വിപ്ലവ വീരന്മാര്‍ എന്നില്‍ വേര്‍പാടിന്റെ ദാഹത്തെ കൊണ്ട് നിറച്ചു . അടങ്ങാത്ത സ്വാതന്ദ്ര്യ ദാഹം കൊണ്ട് . ഇനിയുമെത്രനാള്‍ കാത്തിരിക്കണം എന്റെ നാടിന്റെ മോചനത്തിനായി . ഇനിയുമെത്ര ചോര ചിന്തണം . പറയാന്‍ കൊതിച്ചതും , ചിന്തിച്ചതും എന്താണെന്ന് മനസ്സില്‍ വായിചെടുക്കുകയായിരുന്നു അപ്പോള്‍ ഞാന്‍ . ഈ യാത്ര ശുഭകരമാകണേ .... എന്റെ നാടിനു സ്വാതന്ദ്ര്യം ലഭിക്കണേ .... എന്റെ കണ്ണുകള്‍ പതിയെ അടഞ്ഞു . എനിക്കിനി പാതി കണ്ണടച്ച് കുറച്ചു നേരം ഉറങ്ങണം . വിപ്ലവത്തിന്റെ ചുവന്ന പൂ ഗന്ധം അപ്പോഴേക്കും അവിടമാകെ പരന്നിരുന്നു .


                                                                                               -അനസ് മുഹമ്മദ്‌ 
                       

4 comments:

  1. nalla bhasha... pulakam kollikunna sahacharyngalum shaktamaya varnanayum...

    ReplyDelete
  2. pashe ezhuthil pothuve kurachu kudi adukum chittayum varuthamennu thonnunu bhai... :)

    ReplyDelete
    Replies
    1. ഇനി ശ്രദ്ധിക്കാം ഭായ് :)

      Delete