Friday, July 6, 2012

ബ്ലാസ്റ്റ് - ചെറുകഥ


                        ഒരു പാത്രം , അതില്‍ നിറെ പുകയില കഷ്ണങ്ങള്‍ . ചുറ്റും ഒരു കൂട്ടം പിള്ളേര്‍ അവരെല്ലാം പാതി ബോതയിലാണ് . എല്ലാം ശെരിക്കും ബ്ലാസ്റ്റ് . കൂട്ടത്തില്‍ സ്റ്റാമിന അല്പമ കൂടുതല്‍ ഉള്ളവന്‍ അടുത്തത് മൈക്ക് ചെയ്യുന്നു . കത്തിക്കുന്നു ..... ഈ സെറ്റപ്പ് മനസ്സിലാകാത്തവര്‍ക്ക് വേണ്ടി ഒന്ന് പറഞ്ഞു തരാം . ന്യൂ  ട്രെന്‍ഡി പിള്ളേര് . പണ്ടൊക്കെ ഒരു ബീഡി കത്തിക്കുന്നതോ , ഒരല്‍പം കള്ളുകുടിക്കുന്നതോ പാപമാണെന്നു വിശ്വസിചിരുന്നവരായിരുന്നു കേരളത്തില്‍ ഉണ്ടായിരുന്നത് . എന്നാല്‍ ഇന്ന് മിനിമം കന്‍ജാവെങ്കിലും അടിക്കുന്നവനാണ് ഫ്രീക്കന്‍.., . അത്തരത്തില്‍ ഉള്ള ഒരു ഫ്രീക്കനില്‍ നിന്നാണ് ഈ കഥ തുടങ്ങുന്നത് . ഞാന്‍ പറയാറുള്ള പോലെ ഇതും ഒരു ജീവിത ഏടാണ് , കുടിച്ചും , വലിച്ചും , കളിച്ചും ജീവിതം ആഗോഷമാക്കുന്ന ഞാനടങ്ങുന്ന പുതിയ തലമുറയുടെ കഥ . ഉണ്ടാക്കി തീര്‍ന്നപ്പോള്‍ അവന്‍ തീപ്പെട്ടി തിരഞ്ഞു വീണ്ടും കറുത്തിരുണ്ട പുക വായില്‍ നിന്നും ആകാശത്തേക്ക് പറന്നുയര്‍ന്നു അവന്‍ അഭോതാവസ്തയുടെ പടിക്കല്‍ ഏതിനില്‍ക്കുന്നു . അങ്ങുമിങ്ങും ചിതറിക്കിടക്കുന്ന പുകയില തുണ്ടുകള്‍ , ചരിഞ്ഞും , മറിഞ്ഞും കിടക്കുന്ന കുറെ പിള്ളേര്‍ . ഇത് തമിഴ്നാട്ടിലെ ഒരു കോളേജ് ഹോസ്റ്റല്‍ റൂമിലെ സീന്‍ ആണ് . അവന്‍ മനസ്സും ശരീരവും ഒരു പോലെ ആ ലഹരിക്ക്‌ കാലില്‍ സമര്‍പ്പിച്ചിരിക്കുന്നു .
                  കേരളം വിട്ടു പുറത്തു പഠിക്കാന്‍ പോകുന്ന ഓരോ വിദ്യാര്‍ത്തികളുടെയും മനസ്സില്‍ ഒരൊറ്റ ചിന്ത മാത്രമാണ് , വീടും , നാടും കാണാതെ അടിച്ചു പൊളിച്ചു നടക്കാം . എന്നാല്‍ എന്റെ  മനസ്സില്‍ ഒരൊറ്റ ചിന്ത മാത്രമാണുണ്ടായിരുന്നത് . ഒരു എഞ്ചിനീയര്‍ ആകണമെന്ന് . ആധ്യദിനം തന്നെ ആ മോഹം ഞാന്‍ കയ് വെടിഞ്ഞു . അതിനു ഒരു കാരണവുമുണ്ട് , അതിപ്പോള്‍ വെക്തമാക്കുന്നില്ല . ഓരോരുത്തരും അവനവനുടെ സ്വപ്നങ്ങള്‍ക്ക് പിന്നാലെ ഓടുകയായിരുന്നു . ഓരോ ദിവസം കഴിയും തോറും ഓരോരുത്തരിലും പുത്തന്‍ പരിവര്‍ത്തനങ്ങള്‍ കാണപ്പെട്ടു . വസ്ത്രധാരണയും , ഭക്ഷണ രീതിയുമെല്ലാം മാറ്റങ്ങളായി . ഓണക്ക പുട്ടില്‍ നിന്നും അത് നൂഡില്‍സും , ഫ്രൈദ്രൈസും ആയി രൂപാന്തരം പ്രാപിച്ചു . ഇറുകിപ്പിടിച്ച പാന്റു ചന്ദിക്കടിയിലേക്ക് താഴ്ത്തപ്പെട്ടു ലോ വെസ്റ്റ് എന്ന പേരില്‍ . ഈ മറ്റങ്ങല്‍ക്കിടയിലെപ്പഴോ  ഞാനവനെ പരിചയപ്പെട്ടു . ചുറ്റും നിറയെ കാമുകിമാരും , കൂട്ടുകാരും , കുറെ അടിച്ചു പൊളിയും , ആഗോഷമാണ് ജീവിതം എന്ന് പറഞ്ഞു നാളെയെ കുറിച്ച് ചിന്തിക്കാത്തവന്‍ . ഈ മാറ്റങ്ങള്‍ ബീഡി വലിചിരുന്നവനെ കന്‍ജാവിലെത്തിച്ചു . മറ്റുള്ളര്‍വക്ക് വേണ്ടി പലരും മധ്യ പാനവും , ലഹരി ഉപയോഗവും തുടങ്ങി . അങ്ങനെയാണല്ലോ .. അല്ലെങ്കില്‍ നമുക്ക് കുറച്ചിലല്ലേ . ഈ മാറ്റത്തിന്റെ മുന്‍പന്തിയില്‍ അവനുണ്ടായിരുന്നു .
            പരിവത്തനം അവിടെ മാകെ പറന്നു . കോളേജ് കെട്ടിടങ്ങളുടെ എണ്ണം വര്‍ധിച്ചു , കൂള്‍ദ്രിങ്ങ്സ് ഷോപ്പുകള്‍ എണ്ണം കൂട്ടി , ഫോറിന്‍ ഭക്ഷണ ശാലകള്‍ അവിടെവിടെയായി മുളച്ചു പൊന്തി . വിദേശ മധ്യ ഷാപ്പുകള്‍ തലപൊക്കി . ഇന്റര്‍നെറ്റ്‌ കാഫെകളും , ലോഡ്ജ് മുറികളും വന്നു . ഇവകള്‍ എല്ലാവരിലും സ്വാധീനം ചെലുത്തി . കഫെ കളില്‍ സീല്‍ക്കാരം മുഴങ്ങിക്കൊണ്ടിരുന്നു . കമ പരിവേഷതിലകപ്പെട്ട കമിതാകള്‍ ശമനതിനിടം തേടി . ആ പരിസം ഒരു പുത്തന്‍ പ്രദേശമായി . ഓരോ മുറികളിലും കറുത്തിരുണ്ട പുകകൊണ്ടു നിറഞ്ഞു . അങ്ങനെ പരിവര്‍ത്തനത്തിന്റെ ആദ്യ പാതം പിന്നിട്ടു .
         തിരിഞ്ഞു നടന്നു പോകുന്ന ഒരു താത്ത കുട്ടിയോട് അവനു കവുതുകം തോന്നി . കണ്ടദിവസം മുഴുവന്‍ ചാറ്റിങ് നടത്തി , രണ്ടാംന്നാള്‍ ടെറ്റിങ്ങും , അടുത്ത ദിവസം ഒരു നാണവും ഇല്ലാതെ അവള്‍ അവന്റെ കൂടെ ക്കിടന്നു . പരിവര്‍ത്തനത്തിന്റെ രണ്ടാം പാതം , പിന്നീടുള്ള പകലും രാത്രിയും അവര്‍ക്കുള്ളതായിരുന്നു . കാണാത്ത നേരങ്ങളിലും അവരുടെ ശബ്ദങ്ങള്‍ തമ്മില്‍ ഭന്ധപ്പെട്ടു . നാടും, വീടും അവര്‍ക്ക് വിധൂരത്തായി . നാട്ടില്‍ പോകുന്നതും , വരുന്നത് മായ ഓരോ യാത്രം പുത്തന്‍ അനുഭവമായിരുന്നു . അവര്‍ പിരിയാന്‍ കഴിയാത്ത വിധം അടുത്ത് എന്ന് രണ്ടു പേരും കരുതി . എന്നാല്‍ അതൊരു തോന്നല്‍ മാത്രമായിരുന്നു . അവന്റെ ഓരോ കവുതുകങ്ങളും അവനോരോ പ്രണയ മായിരുന്നു . അവന്‍ ഒന്നിലും ത്രപ്തനായിരുന്നില്ല . ഒരു കാര്യവും അവനെ വേദനിപ്പിക്കുമായിരുന്നില്ല . ഏതു സമയവും , എന്തിനോടും അവനു ചിരിയും, വര്‍ത്ത മാനങ്ങളുമായിരുന്നു .
          ബംഗ്ലൂരിലെ ഒരു ഡീ അഡിക്ഷന്‍ സെന്റെരിനു മുന്നില്‍ എന്റെ കാര്‍ നിന്നു . വിറയ്ക്കുന്ന കാലുകളെ ആ പ്രധലം വരവേറ്റു . രാത്രികളും , പകലുകളും ഇപ്പൊ അവനു അന്യമാണ് . അവന്‍ വലിച്ചു തീര്‍ത്ത കന്‍ജാവും , കുടിച്ചു തീര്‍ത്ത മദ്യവും , അവളിലേക്ക്‌ ഉതിര്‍ത്ത ശുക്ലവും അവന്റെ രാത്രികളെ ശല്യം ചെയ്തുകൊണ്ടേ ഇരുന്നു . അവന്റെ അടുത്തേക്ക്‌ ഞാന്‍ ചെന്ന് , അവനെന്നെ തിരിച്ചറിഞ്ഞോ ആവൊ . ഞാന്‍ അടുത്തിരുന്നു .
    " എന്നെ മനസ്സിലായോ ?"  അവന്‍ തലയാട്ടി .
    "ആരാണ്  ?" അവന്‍ ഒന്നും മിണ്ടിയില്ല .
എങ്ങും നിശബ്ധത നിഴലടിച്ചു . അവന്റെ അവഭോദ മനസ്സ് ഈ ലോകം വിട്ടു അറ്റെവിടെയോ ചേക്കേറിയിരിക്കുന്നു . ഇനി ഒരു ചിരിച്ചു വരവ് കഷ്ട്ടമാണ് . ഞങ്ങളെ കൊണ്ടാവുന്നത്‌ ശ്രമിക്കുന്നു . ഡോക്ടെര്‍ പറഞ്ഞവസാനിപ്പിച്ചു .
                      പരിവര്‍ത്തനത്തിന്റെ അവസാന പാതം . അവന്റെ രാത്രികളില്‍ ഇപ്പൊ ഒരു പാട് സ്ത്രീ ശബ്ദങ്ങള്‍ ഞാന്‍ കേള്‍ക്കാറുണ്ട് . മാറി , മാറി അവന്‍ സല്ലഭിക്കുന്നത് . വിശുദ്ധ പ്രണയത്തിന്റെ ആ തട്ട മിട്ട താത്ത കുട്ടി ഇപ്പൊ ഒരു തൊലി വെളുത്തവന്റെ കിടക്ക പങ്കിടുന്നു . അവനില്‍ അവള്‍ പുത്തന്‍ കാമരസങ്ങള്‍ രുചിക്കുന്നു . തിരിച്ചറിവുകള്‍ രണ്ടു പേരിലും വന്നടുക്കുംബോഴേക്കും , വേര്‍പാട് എന്നെ കരയിച്ചിരുന്നു . കോളേജ് ജീവിതം  അവസാനിച്ചിരിക്കുന്നു , ഇനി എല്ലാവരും അവനവന്റെ സ്വപ്നങ്ങളിലേക്ക് ചേക്കേറും .       ജോലിയില്ലാത്ത ദിനങ്ങള്‍ ബംഗ്ലൂരിലെ ആ മുറിയിലും അവനെ വേട്ടയാടി . പുതിയ കൂട്ടും , പുത്തന്‍ രീതികളും അവനില്‍ പുതിയ ലഹരികള്‍ കുത്തി നിറച്ചു . പാളം തെറ്റിയ ട്രെയിന്‍ പോലെ അവന്‍ അലഞ്ഞു . തിരിച്ചറിവുകള്‍ ഒരിക്കലും അവനെ കരയിപ്പിച്ചിട്ടില്ല , അവന്റെ ഭോധ മനസ്സിന്റെ ആയുസ്സ് വെറും 2 നിമിഷം മാത്രമായിരുന്നു , കറുത്തിരുണ്ട പുകകള്‍ അവനെ അപ്പോഴേക്കും വലയം വെക്കും . വീണ്ടും ഇരുട്ട് , യാത്രകള്‍ , കവുതുകം , പ്രണയം , കാമം , ഹോട്ടല്‍ മുറികള്‍ , രക്തം . തുടരെ തുടരെ അയാള്‍ രക്തം ചര്‍ധിക്കാന്‍ തുടങ്ങി .
                    " നീ കാരണം അവന്‍ ഇവിടെ എത്തിയത് . ഞങ്ങള്‍ പരമാവതി ട്രൈ ചെയാം . ബാക്കി എല്ലാം ഈശ്വരന്റെ കയ്യില്‍ " ഡോക്ടര്‍ പറഞ്ഞു .
അവനോടു ഞാന്‍ പറഞ്ഞു " നീ തിരിച്ചു വരണം ഒരു പുതിയ ജീവിതത്തിലേക്ക് "
                    " എന്തെങ്കിലും ഒന്ന് പറയട ?"
പെട്ടന്ന് എന്റെ ഉള്ളൊന്നു പിടഞ്ഞു . അവന്റെ കണ്ണുകള്‍ കണ്ണീര്‍ ചാലുകള്‍ തീര്‍ത്തു , എന്റെ ചുണ്ടുകള്‍ വിറച്ചു . അവന്റെ ശ്വസോച്ചാസം വര്‍ധിച്ചു . ഒരു വല്ലാത്ത വികാരാവസ്ഥയില്‍ അവന്‍ അലറി  "ആഹ്"
       അവന്‍ പൊട്ടിക്കരയുന്നു . എന്റെയും നിയന്ത്രണം വിട്ടുപോയി . കരഞ്ഞു കൊണ്ടേ അവനെ ഞാന്‍ സമാധാനപ്പെടുത്തി . ജീവിത യാത്രയുടെ അവസാന പാതം തീരുമ്പോള്‍ അവന്റെ സംസാര ശേഷി അവനെ വിട്ടകന്നിരുന്നു . ഒരുവിധത്തില്‍ അവനെ സമാധാനപ്പെടുത്തി ഞാന്‍ അവിടെ നിന്നും ഇറങ്ങി .
             തിരിച്ചുള്ള യാത്രയില്‍ എന്റെ മനം പറഞ്ഞു അവനിനി തിരിച്ചു വരും പുതിയ ഒരു മനുഷ്യനായി . അതിനായി കാത്തിരിക്കാം . ഇതേ സമയം മറ്റു രണ്ടു കാര്യങ്ങള്‍ കൂടി നടക്കുന്നുണ്ടായിരുന്നു . താത്ത കുട്ടി മടിക്കുത്തഴിച്ചു മറ്റാര്‍ക്കോ കൂടെ കിടന്നു . പുത്തന്‍ കാവ്യങ്ങള്‍ രാജിക്കുന്നുണ്ടായിരുന്നു . ആരും കാണാതെ തലയണക്കടിയില്‍ ഒളിപ്പിച്ചു വെച്ച കാന്‍ജാവ് തിരയുകയായിരുന്നു അവനപ്പോള്‍ . ഒരു പുതിയ ബ്ലാസ്റ്റിനു വേണ്ടി .

                                                                                                       
                                                                                                                                                                                                                                അനസ് മുഹമ്മദ്‌ -
 

5 comments:

  1. This comment has been removed by the author.

    ReplyDelete
  2. നാല് വര്‍ഷത്തെ ജീവിതം എനിക്ക് നേടി തന്നത് ഒരു ബിരുദം (പൂര്‍ണമായിട്ടില്ലെങ്കില്‍ കൂടി) മാത്രമല്ല, കുറെയേറെ നല്ല സുഹൃത്തുക്കളും, എന്‍റെ പ്രണയവും. വിരസത മാത്രമായിരുന്ന ക്ലാസ്സ്‌ മുറികള്‍ക്ക് പുറത്ത്, ഞങ്ങള്‍ ജീവിതം ഒരു ആഘോഷമാക്കുകയായിരുന്നു. പ്രണയ വിജയപരാജയങ്ങളും, ജന്മദിനങ്ങളും ഒന്നും ഞങ്ങള്‍ക്ക് ഒഴിച്ച് കൂടനാവത്തവ ആയിരുന്നു. ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകാന്‍ മദ്യം ഒരു അഭിവാജ്യ ഘടകം ആയി. ഓര്‍മ്മ വച്ച കാലം മുതല്‍ അപ്പനോടൊപ്പം മദ്യ കുപ്പി പങ്കിട്ടിരുന്ന എനിക്ക് അതൊരു പുതിയ കാര്യമായിരുന്നില്ല. മദ്യം രുചിച്ചു പോലും നോക്കിയിട്ടില്ലാത്ത പലരെയും മദ്യപാനികള്‍ ആക്കിയതില്‍ എനിക്കും ഒരു പങ്കില്ലേ എന്ന കുറ്റബോധം എന്നെ ഇപ്പോള്‍ വല്ലാതെ വേട്ടയാടുന്നു. ഒരു തികഞ്ഞ മദ്യപാനി ആയിരുന്ന ഞാന്‍ ഒരിക്കലും മദ്യത്തിനോ, പുകവലിക്കോ അടിമ ആയിട്ടില്ല എന്നുള്ളത് പകല് പോലെ സത്യം. കള്ളുകുടിക്കുന്നതും കഞ്ചാവ് അടിക്കുന്നതും അവനവന്‍റെ സ്വന്തം താത്പര്യം മാത്രമാണ് എന്ന പക്ഷക്കാരനാണ് ഞാന്‍. ഈ കാരണങ്ങളാല്‍ തന്നെ ഞാന്‍ ആരെയും മേല്‍പറഞ്ഞതൊന്നും ഉപയോഗിക്കുവാനോ പരീക്ഷിക്കുവാനോ പ്രേരിപ്പിച്ചിട്ടില്ല.

    ബിരുദം പൂര്‍ത്തിയാക്കി എല്ലാവരും പല വഴികളിയായി പിരിഞ്ഞു.
    എന്‍റെ ജീവിതത്തിന്‍റെ വഴിത്തിരിവായ ആ വെറുക്കപെട്ട അവസാന ദിവസം, ഞാനും എന്‍റെ മൂന്ന് സഹപാഠികളും മാത്രം അവശേഷിച്ചു. ഒപ്പമുള്ള കൂട്ടുകാരുടെ സാന്നിധ്യം പ്രശ്നങ്ങളെ നേരിടാന്‍ എനിക്ക് ധൈര്യം തന്നു. അവസാനം എന്നെ ഒറ്റപെടുത്തിക്കൊണ്ട് അവന്‍ കരകയറാന്‍ ശ്രമിക്കുന്നത് കണ്ടപ്പോള്‍ മനസ്സില്‍ വെറുപ്പ്‌ തോന്നി. പക്ഷെ ആ വെറുപ്പ് മനസ്സിന്‍റെ ഏതോ കോണില്‍ ഒരു തേങ്ങലായി മാത്രം അവശേഷിച്ചു. എനിക്ക് അവനില്‍ കാണുവാന്‍ സാധിച്ചത് ഒരു സ്വാര്‍ത്ഥനെയാണ്, ഒരു ഏഷണിക്കാരനെയാണ്, ഒരു വിടുവായനെയാണ്.

    മദ്യത്തെയോ കഞ്ചാവിനെയോക്കാള്‍ അവനു ലഹരി നല്‍കിയിരുന്നത് പെണ്ണാണ്‌. പെണ്ണിനെ വശീകരിച്ച കഥകള്‍ പറഞ്ഞും, വളയ്ക്കാനുള്ള വിദ്യകള്‍ പറഞ്ഞു കൊടുത്തും അവന്‍ ആളുകളെ കയ്യിലെടുത്തു. കോളെജിലുള്ള പല തരുണീമണികളെയും പല വിധത്തിലും സംഭോഗിച്ച കഥകള്‍ പറഞ്ഞും അവന്‍ തന്‍റെ സുഹൃത്ത് വലയത്തെ കോരിത്തരിപ്പിച്ചു. ഇതെല്ലാം സത്യമാണോ എന്നത് ആ പെണ്‍കുട്ടികളോട് ചോദിച്ചാല്‍ അറിയാമായിരിക്കും.

    ഈ വിദ്വാന്‍ ഇപ്പൊ ഒരു കഞ്ചാവ് തോട്ടം പാട്ടത്തിനു എടുത്തിരിക്കുന്നു എന്നാണ് അറിഞ്ഞത്. പഠിക്കാതെ പരീക്ഷകള്‍ ജയിക്കാന്‍ പറ്റാത്തതുകൊണ്ടോ, ഊമ്പിച്ചു വിട്ട പെണ്മണികളില്‍ ആരെങ്കിലും ഒരു പണി കൊടുത്തതുകൊണ്ടോ എന്താണെന്നറിയില്ല അദ്ദേഹം ഇപ്പൊ കഞ്ചാവിനു അടിമയാണെന്നാണ് ലോകത്തിന്‍റെ നാനാ ദിക്കിലുമുള്ള സുഹൃത്തുക്കളില്‍ നിന്നും അറിയുവാന്‍ സാധിച്ചത്. അവരൊക്കെ എങ്ങനെ അറിഞ്ഞു എന്നല്ലേ ? അദ്ദേഹം തന്നെ അവരെ വിളിച്ചു പറഞ്ഞിരിക്കുന്നു, "ഞാന്‍ ഇപ്പൊ ഫുള്‍ ടൈം കഞ്ചാവാടാ/കഞ്ചാവാടീ. ഹെവി സീനാണ്. നിനക്ക് വേണമെങ്കില്‍ പറഞ്ഞാല്‍ മതി ഞാന്‍ സ്കോര്‍ ചെയ്തു തരാം." ഇത് സ്കോര്‍ ചെയ്യുന്നതില്‍ കാണിക്കുന്ന ഉത്സാഹം പഠനത്തില്‍ കാണിച്ചിരുന്നെങ്കില്‍ പണ്ടേ എഞ്ചിനീയറിംഗ് എന്ന കടമ്പ ചാടികടക്കാമായിരുന്നു. അത് വേണ്ടാന്ന് വച്ച് ഈ അവസ്ഥയില്‍ ആയതിനു ഞാനും കൂടെ ഒരു കാരണമാണെന്ന് എനിക്കിപ്പോ തോന്നുന്നില്ലാ. ആണെങ്കില്‍ തന്നെ ഈ ചങ്ങനാശ്ശേരിക്കാരന്‍ നസ്രാണിയോട് കര്‍ത്താവ് അങ്ങ് പൊറുത്തോളും. പൊറുത്തില്ലെങ്കില്‍ കര്‍ത്താവിനോട് ദൈവം ചോദിച്ചോളും. ഹല്ലാ പിന്നെ .... !

    -: ചെറിയാന്‍ തോമസ്‌, എന്‍റെ കഥയില്‍ നിന്നൊരു ഏട്.

    ReplyDelete
    Replies
    1. മച്ചാനെ തകര്‍ത്തു ... ഷെരീക്കും കലക്കി ... കുറേ പരമാര്‍തങ്ങള്‍ ... ഇപ്പോള്‍ ഇതിലും കൂടുതല്‍ എനിക്ക്‌ തോന്നാറുണ്ട്‌ ... ഇപ്പോള്‍ ഉള്ള അവന്റെ പെരുമാറ്റവും സംസാരവും . എനിക്കുതന്നെ പലപ്പോഴും ലജ്ജ തോന്നാറുണ്ട്‌ അവന്‍ ഒരിക്കലും അവന്റെ ഒരു കൂട്ടുകാരനേയും മനസ്സിലാക്കിയിട്ടില്ല . അതോര്‍ക്കുമ്പോള്‍ ആന്ന് സങ്കടം . കഴിഞ്ഞ ദിവസങ്ങളില്‍ അവനോട് സംസാരിച്ചത്തില്‍ നിന്നും അതെനിക്ക്‌ മനസ്സിലായി . സ്വാര്‍ത്ത്‌ന്‍ . എങ്കിലും ഒരു സങ്കടം മനസ്സിന്റെ കോണില്‍ മായാതെകിടക്കും . എല്ലാവര്‍ക്കും നല്ലത് വരട്ടെ . നന്നി അച്ചായാ . താങ്കള്‍ ഇനിയും എഴുതണം .

      Delete