Wednesday, April 25, 2012

എന്‍റെ പ്രണയം

     

              എന്‍റെ പ്രണയം .....ആ ഓര്‍മ്മകള്‍ എന്‍റെ ജീവിതയാത്രകളില്‍ കടന്നു വരുന്നു . നശിച്ചു കൊണ്ടിരിക്കുന്ന ആ നല്ല കാലത്തിന്റെ ഓര്‍മകളെ ഞാന്‍ ആരും കാണാതെ വീണ്ടും കട്ട്ടുത്തു . ചില സമയങ്ങളില്‍ അതെന്റെ കണ്ണുകള്‍ കുള്ളില്‍ മിന്നി മറയുന്നു . ചില സമയങ്ങളില്‍ അതിനു കാരണം നീ തന്നെയാണ് , ചിലപ്പോള്‍ ഞാനും . ചിലവാക്കുകള്‍ ഞാനെടുത്തനിഞ്ഞു , അവയ്ക്ക് അത്രയ്ക്ക് ഭംഗി ഉണ്ടായിരുന്നു , അതെന്നെ വീണ്ടും, വീണ്ടും, മോഹിപ്പിക്കുന്നുണ്ടായിരുന്നു . പോയ്‌ പോയ കാലത്തിന്റെ ഓര്‍മകളെ .ഇപ്പോഴും നിന്റെ ചുണ്ടുകള്‍ എന്തിനോ വേണ്ടി കൊതിക്കുന്നുണ്ടെന്നു എനിക്ക് തോന്നി . പക്ഷെ ആ ചിന്ത ഒരു തോന്നല്‍ മാത്രമായിരുന്നു . വെറുമൊരു തോന്നല്‍ .
                  എഴുത പ്പെടാത്ത ഒരു പാട് പ്രണയകാവ്യങ്ങള്‍ രചിച്ചു നമ്മള്‍ . മഞ്ഞു തുള്ളികള്‍ പോലെ അവയെല്ലാം കൊഴിഞ്ഞു വീണു . ആ സമയങ്ങള്‍ മനോഹാരിതയിലെ മൌനങ്ങള്‍ ആയിരുന്നു . അവയ്ക്ക് സംസാരിക്കാന്‍ ഭാഷ വേണമായിരുന്നില്ല. അവ ഒരു പാട്  ആഴങ്ങളിലെ മൌനം പോലെ തോന്നി . അപ്പോള്‍ എനിക്ക്  താഴെ ഭൂമിയോ , മുകളില്‍ ആകാശമോ ഉണ്ടായിരുന്നില്ല  .ഋതു ഭേദങ്ങള്‍ ക്കനുസ്ര്തമായി പൊഴിഞ്ഞു വീണ ഇലകള്‍ എന്നോട് പറഞ്ഞു ഇപ്പോള്‍ നീ മാത്രമാണ്  ഇവിടെ , നീ മാത്രം .
                                               ഞാന്‍ മനസ്സിലാക്കിയിരിക്കുന്നു . ഇപ്പോള്‍ ഇവിടെ ഞാന്‍ മാത്രമേയുള്ളൂ എന്ന് . എന്‍റെ ശ്വസോച്ചസവും, എന്‍റെ ഹ്ര്ധയമിടിപ്പുകളും , അവെക്കെന്തൊരു ആഴമാണ് ഈ ഏകാന്തധയില്‍ . അവ എന്‍റെ ചെവിയില്‍ മന്ദ്രിച്ചു കൊണ്ടേ ഇരുന്നു , നീ മാത്രമാണെന്ന് . ഇപ്പോള്‍ ഞാനും വിശ്വസിച്ചു തുടങ്ങി അതിനെ . ഇനി എനിക്ക് ഇവിടെ ഇന്നും പുറത്തു കടക്കണം . 
                 ചിന്തകളുടെ വേലിയേറ്റം എന്നെ കരയിച്ചു തുടങ്ങിയിരിക്കുന്നു . തെളിഞ്ഞ    ആകാശത്തിലെ കാര്‍മെഗങ്ങള്‍ നഷ്ടപെടലിന്റെ വേദനയോടെ ഇരുണ്ടു കൂടി . ആ നിഴലുകള്‍ എന്‍റെ വേദനയെ ഒപ്പിയെടുത്തു. എന്‍റെ കണ്ണുകള്‍ ക്കടിയില്‍ കന്നുനീര്കൊണ്ട് നീര്‍ച്ചാല്‍ തീര്‍ത്തു . എന്‍റെ ഭയം എന്നെ ഏകാന്ധതയില്‍ ഒറ്റപെടുത്തി .എന്‍റെ മനസ്സിനെ ഞാന്‍ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു . ഞാന്‍ ചോദിച്ചു . "ഇതിനാണോ നീ കരയുന്നെ ?"
                             "ഇത് മാത്രമാണോ , ജീവിതതിനകതുള്ളത് ? ആഴത്തിലുള്ള ഈ മൌനം "        
പുറത്തു കടന്ന ഞാന്‍ എല്ലാ സമയവും ഓടിനടന്നു, അനെയ്ഷിച്ചു . എല്ലാവരുടെ കഥയും കുറച്ചു കയ്പ്പ് നിറഞ്ഞതാണ്‌ . എന്നാല്‍ അവെരെല്ലാവരും ഒരു ചെറിയ സൂര്യ പ്രകാശത്തെ മറ്റുലവര്‍ക്കായി പങ്കു വെക്കുകയും ചെയ്യുന്നു . ഇനി നിന്റെ കണ്ണുകളില്‍ വെള്ളത്തിന്റെ ആവശ്യമില്ല . എല്ലാ സന്ദര്‍ഭങ്ങളും പുതിയ ഓരോ ജീവിതാനുഭവങ്ങളാണ് . പിന്നെ എന്ത് കൊണ്ട് നിന്‍റെ ഹ്രദയം അവയെ ഒഴിയുന്നില്ല .
                           ഞാന്‍ കൊണ്ട് നടക്കുന്നു നിന്‍റെ ഓര്‍മകളെ എന്‍റെ ഹ്രധയങ്ങളില്‍ ,അവകളിലൂടെ ഞാന്‍ ജീവിക്കുന്നു .   ഓ ....എന്‍റെ മരണ മില്ലാത്ത പ്രണയമേ നീ കാരണമാണോ ഞാനിപ്പോഴും കരയുന്നത് ..........ഇത് നിനക്ക് വേണ്ടിയുള്ള എന്‍റെ സമര്‍പ്പണം .

Monday, April 23, 2012

തെറ്റിന് പകരം ഒരുതുള്ളികന്ന്നീര്‍......!

കൂട്ടുകാരെ കുറിച്ച് പറയുമ്പോഴും എഴുതുമ്പോഴും , എങ്ങനെ , എന്ത് പറയണം എന്ന് നിശ്ചയമുണ്ടാകില്ല .അതങ്ങനെയാണ് ,കാരണം ആ ബന്ധങ്ങള്‍ അത്തരത്തിലാണ്  . കൂട്ടുകാര്‍ തന്നെയാണ്  എന്റെയും വിലകൂടിയ സ്വത്തു . ഇനി ഞാന്‍ ഒരു കാര്യം പറയാം .
                                                        എജിനീയരിങ്ങിന്റെ അവസാന വര്‍ഷം, കുറെ പേര്‍ എപ്പോഴും ശോകം , പിരിയാന്‍ പോകുന്ന സഗ്ഗടം , നമ്മളെ അല്ലാട്ടോ അവരുടെ ചിക്കുക്കളെ {കാമുകിമാര്‍ }, മറ്റു ചിലര്‍ എപ്പോഴും കിണ്ട്ടി {വെള്ളമടിച്ചു പറ്റു}, ചിലര്‍ മുറ്റു പഠിത്തം , നമ്മള്‍ എപ്പോഴും പഴയ പോലെ സിനിമകള്‍ ഡൌണ്‍ലോഡ്  ചെയ്തു കൂട്ടുന്ന തിരക്കില്‍ .അങ്ങനെ പോകുന്നു ഹോസ്റ്റല്‍ .
               ഞാന്‍ രണ്ടു ലാപ്ടോപും ഉപയോഗിച്ചാണ്‌  ഡൌണ്‍ലോഡ്  ചെയ്യുന്നത്  ഒന്ന്  എന്റെ ഉറ്റ മിത്രതിന്റെതാണ്  . പുള്ളിക്ക്  അങ്ങനെ ലാപിന്റെ ആവശ്യം ഒന്നുമില്ല  ഫോണ്‍ വിളികള്‍ കഴിഞ്ഞു പുള്ളിക്ക്  നേരവും കിട്ടാറില്ല  . ഇടയ്ക്കു വന്നു ഐറ്റം കണ്ടു പോകും, അപ്പൊ ഞാന്‍  ഒഴിഞ്ഞു കൊടുക്കും . അങ്ങനെ പോകുന്നു ... 
                                                             ഒരുദിവസം പുള്ളി വന്നു ലാപ്‌ ചോദിച്ചു . എനിക്കൊരു മോശം സ്വഭാവം ഉണ്ട് ആരെങ്കിലും ഒരു സഹായം ചോദിച്ചാല്‍ {കൂട്ടുകാര്‍ } ആദ്യം തന്നെ പറ്റില്ലാന്നു പറയും ചെയ്തു കൊടുക്കുമെങ്കിലും . തരാന്‍ പറ്റില്ലെന്ന് പറഞ്ഞു ഞാന്‍ . എന്നിട്ട് ഞാന്‍ എന്റെ കാര്യങ്ങളില്‍ ശ്രദ്ധ കൊടുത്തിരുന്നു . അവന്‍ പിന്നെ ചോദിച്ചതുമില്ല  . ഞാനും ആ കാര്യം മറന്നു . അതത്ര സീരിയസ്  ആയി എടുത്തതുമില്ല  .
                          കയ്യില്‍ എത്ര  കാശില്ലെങ്കിലും  എന്നും കാലത്തു കാണ്ടീനില്‍ പോയി ഭക്ഷണം  കഴിക്കുമായിരുന്നു  ഞങ്ങള്‍ രണ്ടു പേരും . പിറ്റെന്നാള്‍ അവനെ കണ്ടില്ല  , അവന്‍ ഇല്ലാത്തതു കൊണ്ട്  ഞാനും പോയില്ല  . ഇന്നലെ നടന്ന  സംഭവം ഞാന്‍ അപ്പൊ ഓര്‍ത്തതുമില്ല  . ക്ലാസ്സില്‍ പോകാന്‍ നേരമായപ്പോള്‍ സ്ഥിരം വയ്നോക്കാന്‍ പോകുന്ന പോലെ കാണ്ട്ടീനില്‍ പോയപ്പോള്‍ ദെ അവന്‍ അവിടെ ഇരുന്നു ഒരു ജൂനിയര്‍ പയ്യന്റെ കൂടെ ഭക്ഷണം കഴിക്കുന്നു . എനിക്ക്  എന്തോ പോലെയായി , ഞാന്‍ അവിടെ നിന്നും ഇറങ്ങിപോയി .
                                     ആ ദിവസം  മുഴുവനും ഇതുതന്നെയാണ്  ചിന്ധ  അവനെന്തു പറ്റി എന്നു . വൈകിട്ട്  റുമില്‍ വന്നു ആദ്യം അവനെ കാണ്ണാന്‍ പോയി . കാര്യം തിരക്കി .
         "എന്താടാ നീ കാലത്തു കഴിക്കാന്‍ വരന്നെ ?"
         "നീ ഇന്നലെ എന്താ പറഞ്ഞെ ? മൈ ......."
         "എന്ത്?"
എനിക്കത് ഒര്മപൊലുമില്ലയിരുന്നു ....
        "ലാപ്‌ തരില്ലാണ് "
        "ഓഒ മൈ.......അതിനാണോ . നിനക്കെന്നെ അറിയില്ല ,ഞാന്‍ അപ്പൊ ചുമ്മാ പറഞ്ഞതാട" "പോരാത്തതിനു ലാപ്‌ നിന്റെ യല്ലെട "
        "എന്നാ എനിക്കത് ഭയങ്കര ഫീല്‍ ആയി "
 എനിക്കെന്തു പറയണം എന്നറിയുന്നില്ല ....വല്ലാത്ത ഒരവസ്ഥ  .മനസ്സില്‍ ഞാന്‍ എന്നെ തന്നെ ശപിച്ചു .കുറ്റഭോദം കൊണ്ട്  എനിക്ക്  വാക്കുകള്‍ ഇടറി .
        "സൊ സോറി ഡാ ..." പോട്ടെട്ട ...അത് വിടെക്ക്  അവനെ സമാധാനപ്പെടുത്തി .
        "സാരമില്ല , അവനും അനുഗമിച്ചു " സമധാനം , എന്നാലും ,ഛെ.. ഞാന്‍ എന്നെ പഴിച്ചു .
        "എന്നാ നമുക്ക് പോയി ഓരോ ഐസ് ക്രീം കഴിക്കാം " അവന്‍ ..
അപ്പോഴേക്കും ഞാന്‍ തിരിഞ്ഞു നടന്നിരുന്നു . എന്റെ കണ്ണുകളില്‍ ഉതിര്‍ന്ന സ്നേഹത്തിന്റെ ഒരു തുള്ളി കണ്ണുനീര്‍ അവനില്‍ നിന്നും ഒളിക്കാന്‍ ........! 


                                             {പുള്ളിയും ,ഞാനും ഒരു ഫയല്‍ ചിത്രം }

Sunday, April 22, 2012

ഒരു സിനിമ തന്ന വിന

             
                       {തിയേറ്ററിനു മുന്പില്‍ നിന്നുള്ള ഒരു ദ്ര്‍ശ്യം, സിനിമ കാണുന്നതിനു മുമ്പ് -         ഫോട്ടോയില്‍ എല്ലാവരുമില്ല..ആ സിനിമയുടെ ആകെയുള്ള  ഒരു ഓര്മ }
                 
                
                      ഞാന്‍ എന്ജിനീരിങ്ങിനു പഠിക്കുന്ന കാലം (2008 -2011) തമിള്‍ നാട്ടില്‍ EROD ആന്നു സ്ഥലം   . ഞങ്ങള്‍ എല്ലാവരും ഒരു ഇമ്പ്ലാന്റ് ട്രൈനിഗിനു പോയി . സ്ഥലം ഒസൂര്‍ ആന്നു . അവിടെ കുറച്ചു തണുപ്പുള്ള  സ്ഥലമാണ്‌ .തമിള്‍ നാടില്‍ തന്നെയാണ്  ആ പ്രദേശം . പഠന യാത്ര  യായാലും നമ്മള്‍ ഫ്രീക്  {പന്ടു ച്ധിക്ക്  താഴെ ഇട്ടു , അപ്പന്റെ കുപ്പയമാണോ എന്ന്  തോന്നിക്കുന്ന തരത്തില്‍ ഉള്ള ശര്ടു മിട്ടു , മുടി തെക്കോട്ടും വടക്കോട്ടും കുറച്ചു പോന്തിയും നില്‍ക്കുന്ന രൂപത്തില്‍ ഉള്ള പിള്ളേര്  }ആയല്ലേ നടക്കു . പോരാത്തതിനു തണുപ്പും , ഞാനും വലിച്ചു കേറ്റി ഒരു സ്വെടെര്‍ എല്ലാം . എന്നിട്ട്  പിള്ളേരെല്ലാം കൂടി  പുറത്തു ഇറങ്ങി  നടത്തമായി . വലിയ കളിയും ചിരിയുമെല്ലമായി നടക്കുക്കയാണ്‌ . അവിടുത്തെ ലോകല്സ് എല്ലാം ഒരുമാതിരി നോക്കുന്നു . എല്ലാവരുടെയും കോലം അങ്ങനെയാണ് .
           ടൂരെല്ലാം പോയാല്‍ സാധാര എല്ലാവരും വെള്ളമടിച്ചു വാളായിരിക്കും പതിവ്  . കൂടത്തില്‍ ഒന്നോ , രണ്ടോ പേരാണ്  മധ്യപിക്കുന്നവര്‍ അത് കൊണ്ട്  അതിനും ഹോപില്ല  . പിന്നെ അടിച്ചു പൊളിക്കു എന്ത്  ചെയ്യും എന്ന് എല്ലാവരും ആലോചിക്കുക്കയാണ്  . 
           "ഡാ വേഷന്നിട്ടു അണ്ഡം കത്താണ്  , വല്ലതും തിന്നാടാ "   കൂടത്തിലെ ഭക്ഷണ പ്രിയന്‍ അറിയിച്ചു . ആരും അവനു ചെവികൊടുത്തില്ല  .
                                            മുമ്പോട്ടു നിന്ന് ഞാന്‍ പറഞ്ഞു "നമുക്ക് ഒരു പടത്തിന് പോകാം"
സിനിമ എല്ലാവര്ക്കും താല്പര്യമുള്ളത് തന്നെ എന്നാലും ഇവിടെ വരെ വന്നത് പടം കാണാന്‍ അന്നോ എന്ന് ഒരുത്തന്‍. അവന്റെ ഉള്ളില്ലേ ചിന്ത മറ്റതാണ്.
                                     ഏതായാലും പടത്തിന്  തന്നെ പോകാന്‍ തീരുമാനിച്ചു . ഭക്ഷണം പോലും കഴിക്കാതെ സിനിമ കോട്ടായി തിരഞ്ഞു നടന്നു . ഒടുവില്‍ കണ്ടെത്തി ഒരു തിയേറ്റര്‍ . എല്ലാവരും ഓടി ചെന്നു അങ്ങോട്ട്‌ ടിക്കറ്റ്‌ കൊടുത്തു തുടങ്ങി ഇരിക്കുന്നു .
           "തെരെക്കൊന്നുമില്ലല്ലോ? ഏതാ പടം ?" ഒരുത്തന്‍ ചോദിച്ചു 
 സിനിമയോട് ഇത്തിരി ഭ്രാന്തു ഉള്ളത് കൊണ്ട് പേര് ഞാന്‍ നോക്കിയിരുന്നു .
          "ഈസന്‍ "   ഞാന്‍ പറഞ്ഞു .
          " ഇതിനിടക്ക്‌ അങ്ങനെ ഒരു പടവും ഇറങ്ങിയോ?" കൂടതിലുല്ലവാന്‍ ചോദിച്ചു 
          "പിന്നെ ശശികുമാറിന്റെ , പടമാ" 
          " കിടിലന്‍ ആയിരിക്കും " ഒരുത്തന്‍ എന്നെ അംഗീകരിച്ചു ..
       എല്ലാവരും മുകതോട് മുഖം നോക്കി ...പിന്നെ എന്നെയും . നല്ലതാണു , തമിഴന്‍ മറു കണ്ടിട്ട് പറഞ്ഞല്ലോ {ക്ലാസ്സില്‍ ഉള്ളവര്‍ } ഞാന്‍ കയ്യില്‍ നിന്നും ഇട്ടടിച്ചു .
ഹാ എന്തായാലും വന്നു , കേരിക്കലയാം . എന്ന് തന്നെ തീരുമാനിച്ചു .
..........സിനിമ തുടങ്ങി ," കോപ്പിലെ പടം " അടുത്തുള്ളവന്‍ പിറുപിറുത്തു തുടങ്ങി ...
 ഇന്റെര്‍വെല്‍ ആയി ...എല്ലാവരും എന്റെ അടുത്തു വന്നു 
         "എന്തോന്നടെ ഇതു."
         "ഇനിയല്ലേ കഥ " ഞാന്‍ പറഞ്ഞു രക്ഷപെട്ടു 
         ശേഷവും ഏതാണ്ട് അത് പോലെക്കെതന്നെ . ഒരു റേപ്പ്‌ സീന്‍ എല്ലാവരും അസ്വ്തിച്ചു .
ഞാന്‍ ഒഴികെ ആരും ഒന്നും ശ്രദിക്കുന്നില്ല. സാദാരണ നല്ല ചില ദയലോഗ്  കള്‍ക്ക് കയ്യടികിട്ടും . അങ്ങനെ ഒരു കിടിലന്‍ ദയലോഗ് ....സ്ക്രീനില്‍ .....ഞാന്‍ അസ്വതിച്ചു കയ്യടിച്ചു ...നോക്കുമ്പോള്‍ അതാ തിയേറ്ററില്‍ ഉള്ള എല്ലാവരും എന്നെ തന്നെ നോക്കുന്നു . ഞാന്‍ അകെ ചമ്മിപോയി .. അടുതിരിക്കുന്നവനെ നോക്കി "മൈ................." കുറച്ചു നല്ല വാക്കുകള്‍ എന്നെ വിളിച്ചു . പിന്നെ ഞാന്‍ കയ്യടിക്കാനും നിന്നില്ല . മിണ്ടാതെ സിനിമ മുഴുവന്‍ കണ്ടു . ഫിലിം കഴിഞ്ഞു എല്ലാവരും പുറത്തിറങ്ങി .രണ്ടുപേരെ കാണുന്നില്ല . അപ്പൊ ജീവനും  കൊണ്ട് ഞാന്‍ റൂമിലേക്ക്‌ ഓടുകയായിരുന്നു .പിന്നാലെ ഭക്ഷണം കഴിക്കാന്‍ പറ്റാത്ത ദേഷ്യം കൊണ്ട് അവനും ....................!

Saturday, April 21, 2012

ബ്രട്നിയും ഞാനും......



(ബ്ര്‍ത്ണി എന്ന പട്ടിക്കുട്ടി - ഫോടോയില്‍ കാണുന്നത് അവളാന്നു)

ഈ ഇടെ നടന്ന ഒരു സംബവമാണിത് ...ഞാന്‍ എന്റെ കൂടുകരെ ക്കാണാന്‍ ചെന്നയില്‍ പോയി അവരെല്ലാവരും അവിടെ ജോലിചെയ്യുന്നു . അവര്‍ 5 പേരാന്നു റൂമില്‍ ഉള്ളത് . അവിടെ എത്തുന്ന വരെ അതായിരുന്നു എന്റെ മനസ്സില്‍ ഉണ്ടായിരുന്ന ചിത്രവും . ചെന്നയില്‍ എത്തി . എന്നെ കൂടി കൊണ്ട് പോകാന്‍ 4 പേരും വന്നു (കംബ്രോഡില്‍ -അവര്‍ നില്‍ക്കുന്ന സ്ഥലമാണ്‌ അത് ). ഒരാള്‍ മാത്രം ഇല്ല . കാര്യം തിരക്കി യപ്പോള്‍ അവര്‍ പറഞ്ഞു അവന്‍ ബ്ര്‍തനിയുമോത് കളിക്കുക്കയനെന്നു . ഹോ..... സെറ്റപ്പാണല്ലോ....വിചാരിച്ചു മനസ്സില്‍ .......എനിക്കറിയില്ലായിരുന്നു ബ്രട്നി ഒരു പട്ടികുട്ടി യാണെന്ന് . കുറച്ചു നടന്നു വീട്ടില്‍ എത്തി . അവന്‍ വന്നു കതകു തുറന്നു അവന്റെ വേഷം വെറും ബ്രീഫ്  മാത്രമാണ്  . എന്റെ മനസ്സില്‍ ഒരു പാട് ചിത്രങ്ങള്‍ മിന്നി മറഞ്ഞു . അവളെ ക്കാണാന്‍ എനിക്ക് കൊതിയായി . അകത്തു കയറി . ഒരു പടുയാത്ര ചെയ്തതല്ലേ നല്ല  ക്ഷീണം ഉണ്ടായിരുന്നു . പിന്നെ എല്ലാവരും കൂടി കഥപറച്ചില്‍  തുടങ്ങി ഓരോ നാട്ടു വിശേഷങ്ങള്‍ . ആരെയും കാണുന്നില്ലല്ലോ .ഞാന്‍ ചോദിയ്ക്കാന്‍ തന്നെ തീരുമാനിച്ചു . അവന്റെ മുഗ ത്തുനോക്കി തെല്ലു നാണത്തോടെ ഞാന്‍ ചോദിച്ചു 
      "എവിടെ ആള്ള്‌?"
      "ആരു "
     "  ബ്രട്നി"
     "ഹോ , അവളോ ,ബാത്രൂമിന്റെ മുറിയിലുണ്ട് "
     " എന്നെ കണ്ടപ്പോള്‍ ഒളിച്ചതാണോ? ഞാന്‍ ഒന്ന് നോക്കട്ടെ "
ആ മുറിക്കകത്ത് കയറിയതും ഞാന്‍ ഒരൊറ്റ ഓട്ടമായിരുന്നു പുറത്തേക്കു , അവള്‍ കുരച്ചു കൊണ്ട് എന്റെ പിന്നാലെയും .അപ്പോഴേക്കും അവര്‍ അവളെ പിടിച്ചു . എന്റെ ഉള്ളില്‍ ഒരു ചെറിയ ചിരി പൊട്ടി പേടിയില്‍ ഉതിര്‍ന്ന ചമ്മിയ ചിരി . അവരെല്ലാം അന്ധം വിട്ടു ചിരിക്കുക്കയായിരുന്നു അപ്പോള്‍ .......!
     

ഈ വഴിയില്‍ .......!

       പൂമരങ്ങള്‍ പൂത്തുനില്‍ക്കുന്ന പൂക്കാലം. പുഴകളില്‍ കുത്തിയോഴുക്കിന്റെ ആരവം. തണല്‍ മരവും പ്രകാശിക്കുന്ന വഴിയംബലവും ചന്ദ്രനെ കാത്തിരിക്കുന്ന രാത്രിപോലെ എന്നെ കാത്തിരിക്കുന്നു. കൊഴിഞ്ഞു വീണ പൂക്കാലം ഓര്‍മകളുടെ തീരതോടിക്കളിക്കുന്നു. കരയുന്ന കടലിനെയും നോക്കി ചീറിപ്പായുന്ന വണ്ടി ......
                  മനസ്സിന്റെ അന്തരങ്ങള്‍ മൌനം ഭഞ്ജിച്ചു  വാക്കുകള്‍ വേപിച്ചു. 'ഓര്‍മകളെ  പോവുക  ഞാനിനി  വരില്ല. എന്നെ അകറ്റുക  ഞാന്‍ യാത്ര ചെയ്യട്ടെ...എന്റെ ജീവിതത്തിലെ ആ വഴിയിലേക്ക് .....!'
              ഓര്മകളിപ്പോള്‍ പൊഴിഞ്ഞു വീനുതുടങ്ങിയിരിക്കുന്നു...എനിക്കെതിരെ വരുന്ന ചീറിപ്പായുന്ന വണ്ടികള്‍ ഞാനിപ്പോള്‍ കാണുന്നില്ല. എതിരെ കാളവണ്ടികള്‍ , പുഴവക്കത് കുളിക്കാന്‍ കെട്ടിയിരിക്കുന്ന കാളകള്‍. ഒരുപാടുതവണ ഞാനതില്‍ യാത്ര ചെയ്തിട്ടുണ്ട് . അപ്പോള്‍ നൊമ്പരങ്ങളില്ല.
                   കഥകളിയുടെയും , തെയ്യത്തിന്റെയും , ഒപ്പനയുടെയും മദനയില്ലാത്ത നാടിന്‍റെ മൂര്ധാവിലേക്ക്  ഞാന്‍ കാലെടുത്തു വെക്കുന്നു. എന്നെ രക്ഷിക്കുക്ക . അമ്മെ ഞാനിതാവരുന്നു നൊമ്പരങ്ങള്‍ കാറ്റില്‍ പറത്തി ഇ വഴിയിലേക്ക് ..
                                                കലക്ക വെള്ളവും , തെളിവെള്ളവും ഏല്‍ക്കുന്ന നീലക്കടല്‍ . തെറ്റ് ചെയ്യുന്ന ഇരുട്ടും അത് തിരുത്തുന്ന വെളിച്ചവും. മനസ്സിന്റെ തെറ്റിലേക്കും, ശെരിയിലെക്കും ഞാനിതാ ഇറങ്ങിചെല്ലുന്നു . അമ്മെ വരിക എനിക്ക് വേണ്ടി ഞാനിതാ ഈ വഴിയില്‍ കാത്തിരിക്കുന്നു . പ്രഭഞ്ഞ്ജ  സൌധര്യ  മാവാഹിക്കുന്ന അഞ്ജതയിലെ വീന്നക്കബിയും ശരിയാക്കി . മനസ്സ് മരവിച്ചു ഞാനിതാ കാത്തിരിക്കുന്നു , ഈ വഴിയില്‍ .......!       

ഇരുണ്ട ഓര്‍മകളുടെ തുടക്കം ......!

അടിയൊഴുക്കുകള്‍ , സ്നേഹമാകുന്ന അടിയൊഴുക്കുകള്‍ ...തിരയും ചുഴിയും ചെളിയും നിറഞ്ഞ സമുദ്രത്തിലെ അടിയൊഴുക്കുകള്‍ . സ്നേഹമാകുന്ന അത്മസ്പര്‍ഷതാല്‍ ആഴങ്ങളിലേക്ക് വലിക്കരില്ലേ ? അതൊരു നൊമ്പരമാണ് ഇരുണ്ട ഓര്‍മകളിലെ തേങ്ങലിന്റെ സ്നേഹത്തിനയുള്ള ദാഹം . അടങ്ങാത്ത അന്തര്‍ദാഹം ......!