Monday, October 29, 2012

ഒളിച്ചോട്ടം - ചെറുകഥ

           ഞാന്‍ വളരെ നല്ല ഒരു ഒളിച്ചോട്ടക്കാരനായിരുന്നു . കഥ നടക്കുന്നത് സ്വര്‍ഗത്തില്‍ ആയിരുന്നു . ഞാന്‍ അവിടെ ഒഴുകി നടക്കുകയായിരുന്നു . എനിക്ക് ചുറ്റും ഒരുകൂട്ടം ആളുകള്‍ അങ്ങിങ്ങായി വിന്യസിച്ചു കിടപ്പുണ്ടായിരുന്നു . മധുരമേറിയ ഭക്ഷണവും പാനീയങ്ങളും എനിക്കായി മാത്രം ഉള്ളതാണെന്ന് ഞാന്‍ വിശ്വസിച്ചു പോന്നു . എന്‍റെ രാത്രിയും പകലും എനിക്ക് വേര്‍തിരിച്ചറിയാന്‍ കഴിയുമായിരുന്നില്ല . നിമിഷങ്ങളുടെ ആയുസില്‍ ഞാന്‍ ഒരു യുഗം കടന്നു പോകുകയും , തിരിച്ചു വരുകയും ചെയ്യുമായിരുന്നു . ശെരിക്കും സ്വര്‍ഗത്തില്‍ തന്നെ . ആദമിനെയും ഹവ്വയെയും പുറത്താക്കിയ അതെ സ്വര്‍ഗത്തില്‍ . 
               ഒരു പൊതിയില്‍ കൊണ്ടുവന്ന വെളുത്ത പൊടി മേശയില്‍ കൊട്ടി . അതില്‍ എന്തൊക്കെയോ ചേര്‍ത്തു എന്നിട്ട് ഒരു സിറിന്‍ജില്‍ കയറ്റി . എന്നിട്ട് അവള്‍ക്കു നേരെ നീട്ടി . 
    "നിന്നെ പോലെ ഞാന്‍ നോക്കാം " അവള്‍ പറഞ്ഞു . 
എന്നിട്ട് എങ്ങോട്ടോ എണീറ്റ്‌ പോയി . അതുശ്രദ്ധിക്കാം വണ്ണം എനിക്ക് വിവേകം ഉണ്ടായിരുന്നില്ല . ഭോദമറ്റ ഒരു ശരീരം പിന്നെപ്പഴോ ഞാന്‍ ആ മുറിയില്‍ നിന്നും കണ്ടെടുത്തു . അപ്പോഴും അവിടം സ്വര്‍ഗമായിരുന്നു . അവള്‍ എന്‍റെ മുഖ ത്തുനോക്കി പുഞ്ചിരിച്ചു . പിന്നെ പതിയെ എന്‍റെ അതരങ്ങളില്‍ ചുംബിച്ചു . ഒരു ചുംബനത്തിന്റെ മ ധു രമെന്താ ണെ ന്നു അപ്പോഴും ഇപ്പോഴും എനിക്കറിയില്ലായിരുന്നു . ഭോദക്ഷയങ്ങള്‍ ദിവസങ്ങളെ വലിച്ചു കൊണ്ടുപോയി . കാലം ഞെരബുകള്‍ക്ക് മുകളില്‍ മുറിപ്പാടുകള്‍ തീര്‍ത്തിരുന്നു . പതിയെ പതിയെ ഞാന്‍ നടക്കാന്‍ തുടങ്ങി .
    "നമുക്കൊന്ന് നടക്കാം "  നടക്കാന്‍ തുടങ്ങുന്നതിനു മുന്‍പ് അവളോട്‌ ചോദിച്ചു . അവള്‍ തലയാട്ടി . 
ആദ്യം ആദ്യം നടത്തം പതിയെ ആയിരുന്നു . നടന്നു അവളുടെ വീടും എന്‍റെ വീടും കടന്നു കല്യാണ വസ്ത്രം ധരിച്ചു ഒരു പള്ളിക്കുള്ളില്‍ എത്തി . വികാരി അച്ഛന്‍ അനുഗ്രഹിച്ചു . അയാള്‍ പ്രണയത്തെ കുറിച്ച് വാചാലനായി . അപ്പോള്‍ ഞാന്‍ അവിടെ യായിരുന്നില്ല . ഒരു വെളുത്ത തുണിക്ക് മറയില്‍ ഞാന്‍ താളം ചവിട്ടി . എനിക്ക് കുറുകെ അവള്‍ നഗ്നയായി ക്കിടന്നു . പള്ളിയും കടന്നു ഒരു ചെറിയ മുറിയില്‍ എത്തി . അപ്പോള്‍ അവിടം ഭൂമിയായിരുന്നു . ആ തിരിച്ചറിവ് ജീവിക്കാന്‍ പ്രേരിപ്പിച്ചു .
    "എനിക്ക് കുറച്ചു വേണം " ഭദ്ര കാളിയിലേക്ക് ഭാവമാറ്റം വന്നു അവള്‍ പറഞ്ഞു .
    "പണമില്ലാതെ ഇവിടെ ഒന്നും കിട്ടില്ല " നിസ്സഹായത കലര്‍ന്ന സ്വരത്തില്‍ അവളോട്‌ മറുപടി പറഞ്ഞു . 
    "അപ്പൊ നമ്മിളിപ്പോള്‍ എവിടെയാണ് ?" സ്ത്രീയുടെ എല്ലാ വികാരവും പുറത്തേക്കു തെറിച്ചു കൊണ്ട് ചോദിച്ചു .
    "ഭൂമിയില്‍ " കരഞ്ഞു കൊണ്ട് ഞാന്‍ മറുപടി പറഞ്ഞു . കരയുന്ന പുരുഷന്‍ . എന്നെ നോക്കി ഒരു വേട്ടക്കാരന്‍ നടന്നകന്നു . പിന്നീടു പണ ത്തിലെക്കായിരുന്നു യാത്ര . അവളിലേക്ക്‌ ഉറക്കിമില്ലാത്ത സീല്‍ക്കാരങ്ങളുടെ രാത്രികള്‍ കടന്നുവന്നു . അവനതിനു കാവല്‍ നിന്നു. പകലുകള്‍ ഒരു ലഹരി ത്തുരുത്തില്‍ പെട്ട് ഉലയുകയായിരുന്നു . അയാള്‍ ചിന്തിച്ചു . ഞാന്‍ സ്വര്‍ഗത്തില്‍ നിന്നും ഒളിച്ചോടിയതാണോ . ഇതിനാര് കാരണം . ഒരു സ്ത്രീ ഗര്‍ഭിണിയായ ഒരു സ്ത്രീ . ഞരന്‍ ബുകളെ വലിഞ്ഞു മുറുക്കി രക്തങ്ങള്‍ക്കിടയില്‍ ചെന്ന് ലഹരിയുടെ വീര്യം നിറക്കുന്ന ഒന്നിലെക്കായിരുന്നു യാത്ര . യാത്രക്കൊടുവില്‍ അലസിപ്പോയ കുഞ്ഞിനെ ആ തള്ള പെറ്റു . 
    "ചാപിള്ളയെ പെറ്റ തള്ള " അവളെ നോക്കി ഞാനും വിളിച്ചു . അപ്പോള്‍ അവിടം നരഗമായിരുന്നു . 
               തിരിഞ്ഞു നിന്നു കൊഴിഞ്ഞു വീണ കാലത്തെ നോക്കി കണ്ണീരൊഴുക്കാന്‍ അപ്പൊള്‍ നേരമുണ്ടായിരുന്നില്ല . വീണ്ടും വീണ്ടും സിരകളിലേക്ക് പുത്തന്‍ ലഹരിക്കൂട്ടുകള്‍ നിറക്കാന്‍ ഓടിനടന്നു . അവള്‍ക്കിപ്പോള്‍ രാത്രിയും പകലും ഒരുപോലാണ് . ലഹരിയും , കാമവും ഒരു പോലെ പിന്തുടരുന്നു . അയാള്‍ക്ക്‌ നില്‍ക്കാന്‍ സമയമില്ല ഓട്ടം തന്നെ ഓട്ടം . ഒന്നില്‍ നിന്നും മറ്റൊന്നിലേക്കുള്ള ഒളിച്ചോട്ടം തന്നെ ജീവിതം . ആദ്യം സ്വര്‍ഗത്തില്‍ ആയിരുന്നു പിന്നെ പതിയെ ഭൂമിയില്‍ എത്തി ഇപ്പൊ ഇതാ നരഗത്തില്‍ . 
    "ശെരിക്കും നമ്മള്‍ എവിടാ ജീവിക്കുന്നെ?" അവളുടെ കാതില്‍ പതിയെ ചോദിച്ചു . 
    "നമ്മള്‍ ജീവിക്കുകയല്ല ഒളിച്ചോടുകയാണ് " സിരകളിലേക്ക് ഒരു സിറിന്‍ ജു കുത്തിയിറക്കി അവള്‍ പറഞ്ഞു . 
                  ഒരു കറുത്ത രാത്രിക്കൊടുവില്‍ അവള്‍ ഒരുമിച്ചു ചിരിക്കുകയും കരയുകയും ചെയ്തു . എന്‍റെ തലമുടിയില്‍ മ്ര്‍ദുവായി തലോടി അവള്‍ പറഞ്ഞു 
   "നീ എനിക്ക് സത്യം ചെയ്തു തരണം , സിരകളിലേക്ക് നുരച്ചു കയറുന്ന ലഹരി നീ നിര്‍ത്തണം എനിക്ക് മുന്‍പ്" വീണ്ടും ഒളിച്ചോട്ടം എനിക്കുമുന്നില്‍ കറുത്തിരുണ്ട്‌ കൂടി . 
             പുതിയ മാറ്റങ്ങളിലേക്ക് ലോകം പതിയെ നീങ്ങി . പക്ഷെ എനിക്ക് ചിന്തിക്കാനോ , ശ്വസിക്കാനോ കഴിയുമായിരുന്നില്ല. അവളുടെ തിരിച്ചു വരവിനായി ഞാന്‍ കാത്തിരുന്നു . കാരണം എനിക്കെല്ലാം അവളായിരുന്നു .
     "അവന്‍ സുന്ദരനായ ഒരു കൊലയാളിയായിരുന്നു "  കണ്ണീര്‍ തുള്ളികളെ നോക്കി അവള്‍ പറഞ്ഞു . ആ നിമിഷം ആ ശവത്തിനു മുഖം തിരിച്ചു ദുരേക്ക് ഞാന്‍ ഓടിമറഞ്ഞു . അതായിരുന്നു എന്‍റെ ജീവിദത്തിലെ അവസാന ഒളിച്ചോട്ടം .
     


                                                                                                                             - അനസ് മുഹമ്മദ്‌ 

Thursday, October 18, 2012

ചന്ദ്ര ഗോപുരവും വെണ്‍ നിലാവും കണ്ട് - ചെറുകഥ


                      ഒരു നിലാവിന്‍റെ പൊന്‍ മെത്തപോലെ ഞാനോടിയെത്തുമെന്‍ ബാല്യം . അറിയാതെ ഞാന്‍ കണ്ട കിനാവുകളെല്ലാം ഒരു നോവായ്‌ ദിനവും എന്നെ കരയിച്ചു . ഏതോ വിദൂരമാം അന്തസലിലത്തില്‍ തിമിര്‍ത്ത അവരാണ് എന്‍റെ ബാല്യം തച്ചുടച്ചത് . ഞാന്‍ ആ സമൂഹത്തിന്‍റെ അന്ധത ചുമന്നു . ദിവസവും അടിവാങ്ങി ചമ്മട്ടിയാല്‍ . മത വൈര്യങ്ങള്‍ തമ്മില്‍ തല്ലി അതിവര്‍ എന്നെ കരുവാക്കി . ബാല്യ മെന്ന നൊമ്പരം എന്നെ വിട്ടകന്നപ്പോള്‍ ഞാനും തിമിര്‍ത്തു അറിയാ നേരത്ത് . 
              ജീവിതം തല്ലിയും തലോടിയും മുന്നോട്ടു നീങ്ങി . കൌമാരത്തില്‍ ഞാന്‍ പടര്‍ന്നു പന്തലിച്ചു . എന്നെ സ്നേഹിച്ചവര്‍ ആ കാരണത്താല്‍ എന്നെ വെറുത്തു . അതൊരിക്കലും എന്നെ അരിയവനായ് മാറ്റിയില്ല . അന്ധന്മാര്‍ പെരുകി , ലോകം ഇരുട്ടായ് . കാണാമറയത്തേക്ക് ഞാന്‍ നടന്നകന്നു . എന്നെ വലിച്ചു കൊണ്ടുപോയ സ്വപ്ന സിന്ധൂരത്തില്‍ അലിയാന്‍ ഞാന്‍ ആ സന്ധ്യ കണ്ടു . ഞാന്‍ അറിഞ്ഞ നൊമ്പരം അറിയിക്കാന്‍ എന്ന വണ്ണം ഞാന്‍ നടന്നു . ജീവിതം വരെ എന്നെ വെറുത്തു , ഞാന്‍ തിരിച്ചും . കാലമെത്ര കഴിഞ്ഞും കണ്ട കിനാവുകള്‍ എന്നെ നോവിച്ചു കൊണ്ടേ ഇരുന്നു . 
          വീണ്ടും വീണ്ടും ഉണരുന്ന പ്രഭാതം . ലോകത്തെ ഉണര്‍ത്തുന്ന കിളികള്‍ ചിലച്ചു പറന്നുപോയി . കര്‍മസാക്ഷി സ്നേഹവും ദേഷ്യവും കലര്‍ത്തിയാണ് ജ്വലിക്കുന്നതെന്ന തോന്നല്‍ എന്നെ വലിക്കുന്നു വീണ്ടുമാ സന്ധ്യ കാണാന്‍ .
            ഞാന്‍ നടന്നു . സന്ധ്യ കണ്ടു തിമിര്‍ത്താടി . ഒരു കുഞ്ഞു വേഴാമ്പലും കണ്ടു എന്‍റെ പോന്‍കിനാവ്‌ . ആരോടും ഈ രഹസ്യം പറയരുതെന്ന് ഞാന്‍ വേഴാമ്പലിനെ കൊണ്ട് സത്യം ചെയ്യിച്ചു . വഴി മറയാന്‍ വാര്‍ദ്ധക്യം ആര്‍ദ്രമായ തീരത്തോടിണങ്ങി . വെള്ളം അലകളായ് പൊങ്ങി . അര്‍ത്ഥമില്ലാത്ത പെരുംങ്കടലില്‍ പൊങ്ങുതടിപോല്‍ ഞാന്‍ അലഞ്ഞു . ഒരു വെണ്‍നിലാവ് എന്നെ തലോടി അകലേക്ക്‌ മാഞ്ഞുപോയി . ചാരമാകാന്‍ തുടങ്ങുന്ന എന്നെ നോക്കി ഒരു കുഞ്ഞിക്കാറ്റു ചിരിച്ചു . ഞാന്‍ അറിഞ്ഞില്ല ആ കൊലച്ചിരി , അറിഞ്ഞിട്ടും ഇനി കാര്യമില്ല . ഞാനാ കിനാവില്‍ ലയിച്ചു . എന്നിലെ ചിന്തകള്‍ പറന്നു പോയി . ശരീരം ബാക്കിയാക്കി ഞാനും . ചന്ദ്ര ഗോപുരവും വെണ്‍ നിലാവും കണ്ട് അകലേക്കക്കലേക്ക്  . 



                                                                                                                            - അനസ് മുഹമ്മദ്‌ 

Saturday, October 13, 2012

നമ്മുടെ വയലുകളില്‍ പോന്നു വിളഞ്ഞിരുന്നു - ഒരോര്‍മ്മക്കുറിപ്പ്‌


                 ആ വയല്‍ വരമ്പിലൂടെ ഇനി ഒരിക്കലും ഒരു കുറ്റിക്കാട് പോകും പോലെ ആരും പുല്ലു തലയില്‍ ചുമന്നു പോകില്ല . അത് പതിയെ വയലിലേക്കു ഇറക്കി വെക്കില്ല . പോത്തിനെ ഇറക്കി ആരും ആ നിലം ഉഴുതു മറിക്കില്ല . ഒരു കുഴിഞ്ഞ മുറം നിറയെ മുളപൊട്ടിയ നെല്ല് കാലുകള്‍ ചേറില്‍ ആഴ്ന്നിറക്കി ആ വയലിന്‍റെ ഉദരത്തിലേക്കെറിയില്ല . ആ വിത്തുകള്‍ തലപൊക്കി ഭൂമി മാറ്റങ്ങളെ തൊട്ടറിയില്ല . ചെറുമികള്‍ കുനിഞ്ഞുനിന്നു ഞാറു പറിക്കുന്നത്‌ കാണില്ല . വയലിന്‍റെ വിഗാര തലങ്ങളില്‍ കെട്ടു കെട്ടായി ഞാറുകള്‍ കിടക്കുന്നത് കാണില്ല . പറിച്ചു നടലി ന്‍റെ ഭാവമാറ്റങ്ങള്‍ അവ പറയുന്നത് നാം ഇനി കേള്‍ക്കില്ല . വളര്‍ച്ചയും , കതിര് വരുന്നതും , കറ്റ മെതിക്കുന്നതും , ഒരിറ്റു ദാഹ ജലത്തിനെന്നോണം വാപൊളിച്ചു കിടക്കുന്ന വരണ്ട പാടങ്ങളും ഇനി ഉണ്ടാകില്ല . ആര്‍ത്തവം നിലച്ച പെണ്ണിനെ പ്പോലെ അവളും , തനിക്കായി ഇനി അവള്‍ക്കു ഒന്നും തരാനില്ല എന്നാ ഭാവത്തില്‍ ഞാനും അവളെ നോക്കി . വടക്കുനിന്നും ഒരു കിളി തെക്കോട്ട്‌ പറന്നു പോയി . കിളിക്ക് പുറകെ ഒരു ചെറിയ മഴ ഒഴുകിവന്നു . അതെന്‍റെ കണ്ണുകളിലൂടെ അവളുടെ മാറില്‍ വീണു . നൂറ്റാണ്ടുകള്‍ക്കു മുമ്പ് അവളിലെക്കുതിര്‍ത്ത ഒരു ഭ്രൂണം ആ നനുത്ത കിനിവില്‍ തലപൊക്കി നോക്കി . 



                                                                                                 
                                                                                        - അനസ് മുഹമ്മദ്‌ 

Wednesday, October 10, 2012

വിഷാദം - ചെറുകഥ


                               എനിക്ക് ചുറ്റും ഞാന്‍ മാത്രമാണ് ഉണ്ടായിരുന്നത് . പതിയെ പതിയെ തല ഇടത്തോട്ടും വലത്തോട്ടും ചലിപ്പിച്ചു നോക്കി . എന്‍റെ ജീവിതകാലം മുഴുവന്‍ ഇരുന്നാലും ഈ ചലനം മുഴുമിക്കാന്‍ എനിക്ക് കഴിയില്ലായിരുന്നു . ഓടിനടക്കുന്ന എന്‍റെ മനസ്സിനറിയില്ലായിരുന്നു  ഒരു മൂലയില്‍ എന്‍റെ ശരീരം തളര്‍ന്നിരിക്കുകയാണെന്നു. ഒരു കൊതുക് തലയ്ക്കു ചുറ്റും പാട്ടും പാടി നടക്കുന്നുണ്ടായിരുന്നു . പ്രതികരണ ശേഷി ഇല്ലാത്ത എന്‍റെ ശരീരത്തിലെ പാതി ചോരയും ഊറ്റി എടുത്തു അവന്‍ പറന്നു പോയി . മിനിട്ടുകള്‍ കഴിഞ്ഞപ്പോള്‍ കൊതുകിരുന്ന ഭാഗത്ത്‌ ഒരു അടികൊടുത്തു . ചിന്തകളുടെ ഒരു കൂട്ടം വേലിയേറ്റം ഒരു മയില്‍ സഞ്ചരിച്ചു തിരിഞ്ഞു നിന്ന് മാടി വിളിച്ചു . ഉറക്കും വരും പോലെ കണ്ണുകള്‍ പതിയെ പതിയെ അടഞ്ഞു തുറന്നു .
             വിഷാദം ഒരു രോഗമാണെന്നു അന്ന് എന്നിക്ക് അറിയില്ലായിരുന്നു . ദിവസവും ഞാന്‍ എനിക്കുള്ളില്‍ വെറുതെ കരഞ്ഞു . എന്തിനാണ് നീ കരയുന്നെ എന്ന് ഇടയ്ക്കിടയ്ക്ക് മനം ചോദിച്ചു . മറുപടി ഇല്ലായിരുന്നു . അവനെങ്കിലും ഇതറിയുന്ന എന്നോര്‍ത്തു സമാദാനിച്ചു . ദിവസങ്ങളും , മാസങ്ങളും ഇല്ലായിരുന്നു . അതുകൊണ്ട് തന്നെ കാലം എങ്ങോട്ട് ചലിക്കുന്നു എന്നറിയില്ലായിരുന്നു . എണ്ണിതിട്ടപെടുത്തിയ പോലെ ചിലരെല്ലാം വന്നു , കണ്ടു , സംസാരിച്ചു . എല്ലാവര്‍ക്കും പരാതിയും , പരിഭവവും ആയിരുന്നു . മനസ്സിനകത്ത് തിങ്ങി നിറഞ്ഞ നൊമ്പരങ്ങള്‍ പുറത്തിറങ്ങിയപ്പോള്‍ ഒരു നാള്‍ ഞാന്‍ ഉറക്കെ കരഞ്ഞു . കരച്ചില്‍ കേട്ട് എവിടെ നിന്നോ പറന്നു വന്ന ഒരു കറുത്ത പക്ഷി എന്നെ കെട്ടിപ്പിടിച്ചു .
     "എന്തിനാണ് നീ കരയുന്നത് " . അത് ചോദിച്ചു .
     "എനിക്കറിയില്ല " .എന്ന എന്‍റെ മറുപടി അവളെ അസ്വസ്ഥയാക്കി . സഹതാപ രൂപത്തില്‍ അവള്‍ എന്നെ തന്നെ നോക്കി നിന്നു . അവളിലേക്കും വിഷാദം പരക്കുന്നത് കണ്ണുനിറഞ്ഞു ഞാന്‍ നോക്കി നിന്നു . നീ ഇവിടെ നിന്നും പോകു എന്നോ , വിഷാദം നിനക്ക് ചേരില്ല എന്നോ പറയണം എന്നുണ്ടായിരുന്നു . അപ്പോഴേക്കും നിയന്ത്രണം വിട്ടു അവള്‍ പൊട്ടി പൊട്ടിക്കരയാന്‍ തുടങ്ങി .
    "നീ ആരാണ് ?" അവളുടെ കവിളുകളെ മ്ര്‍ദുലമായി തടവി കൊണ്ട് ഞാന്‍ ചോദിച്ചു .
              എന്‍റെ കാലുകളെ അവളുടെ കണ്ണീര്‍ നനച്ചു കൊണ്ടേ ഇരുന്നു . തലപൊക്കി മെല്ലെ അവള്‍ എന്നിലേക്ക്‌ ചെരിഞ്ഞു . മാര്‍ ദ ളമായ അവളുടെ കവിളിനെ എന്‍റെ നെഞ്ചിലേക്ക് ചേര്‍ത്തു വെച്ചു . ഹൃദയ മിടിപ്പുകളുടെ താളം പിടിച്ചു മെല്ലെ അവള്‍ പറഞ്ഞു
   " വിഷാദം " .



                                                                                                         - അനസ് മുഹമ്മദ്‌

Tuesday, October 9, 2012

ഒരു ശവ സംസ്കാരത്തിന് മുമ്പ് - ചെറുകഥ





                             ചിന്തകള്‍ ക്കടിയില്‍നിന്നും പാടുപെട്ടു യാഥാ ര്‍ത്യ ത്തിലേക്ക് വന്നു . ചിന്തകള്‍ക്ക് മനോഹരമേകിയപോലെ ഇവിടൊന്നും കാണാന്‍ കഴിഞ്ഞില്ല . കണ്ണില്‍ ഇമവെട്ടാതെ വിദൂരതയിലേക്കും നോക്കി ഇരുന്നു . പൊളിഞ്ഞ ഒരു വഴിയംബലവും കടന്നു ആ കാളവണ്ടി നീങ്ങി . അസ്തമയ സൂര്യന്‍റെ പൊന്‍ കിരണങ്ങള്‍ കണ്ണിനിമതീര്‍ത്തു . മഞ്ഞളിച്ച കണ്ണ് പാതിതുറന്നു കാളവണ്ടിക്കാരനോട് ചോദിച്ചു
         "എങ്ങോട്ടാണ് ഈ വണ്ടി പോണത് ? " .
         "മനോഹരമായ ചിന്തകളിലേക്ക്" അയാള്‍ മറുപടി പറഞ്ഞു .
      ആ ചെറിയ ഇടവഴിയില്‍ ഇരുട്ട് പരന്നു . താനിരിക്കുന്നതിനു അടുത്തുള്ള പെട്രോ മാക്സ് തെളിഞ്ഞു . അടുത്തിരുന്ന സ്ത്രീ ഉറക്കമുണര്‍ന്നു . പീള കെട്ടിയ കണ്‍ കുഴികളില്‍ അവള്‍ കയ്യിട്ടു തിരുമ്മി . കാളവണ്ടിക്കാരന്‍ കൊക്കികുരച്ചു പുകയില ചായം കലര്‍ന്ന ഒരു തുണ്ട് കഫം ദൂരേക്ക് തുപ്പി . തനിക്കുമുന്നില്‍ അവള്‍ എണീറ്റിരുന്നു . കാളവണ്ടിക്കാരനെ അവള്‍ ഒന്ന് തോണ്ടി വിളിച്ചു . അയാള്‍ വണ്ടി ഒതുക്കി നിര്‍ത്തി . അവള്‍ ഇറങ്ങി ഒരു ചെറിയ ഇടവഴിയിലൂടെ നടന്നു . തന്നോട് ഒരു യാത്രപോലും പറയാതെ പോയതില്‍ എനിക്ക് കലശലായ ദേഷ്യം വന്നു . അവള്‍ക്കു വഴികാണിച്ചു ഒരു മിന്നാ മിനുങ്ങു കൂടെ പോയി . ഏകാന്തമായ രാത്രികള്‍ക്ക് ഒരു പെണ്ണിന്‍റെ ചൂട് എത്രമാത്രം ഗുണം ഏകും . ദൂരേക്കുമായുന്ന അവളെയും നോക്കി ഞാനും കാളവണ്ടിക്കാരനും നിന്നു .
          "നമുക്ക് പോണ്ടേ ?" അയാള്‍ എന്നോട് ചോദിച്ചു .
          "എങ്ങോട്ട് ?" എന്ന എന്‍റെ മറുപടി അയാള്‍ക്കത്ര ഭോദിച്ചില്ല എന്ന് തോന്നുന്നു .
         ശരീരത്തിനനുസരിച്ചു മനസ്സ് വഴങ്ങാതായിരിക്കുന്നു .
         "ചിന്തകളിലേക്ക് മടങ്ങണ്ടേ?" അയാള്‍ വീണ്ടും ചോദിച്ചു .
         ഇത് ഇയാള്‍ക്കെങ്ങനെ അറിയാം എന്ന ഭാവത്തില്‍ അയാളെ നോക്കി . കയ്യില്‍ ഇരുന്ന ഒരു തെരുപ്പ്‌ ബീഡി അയാള്‍ എനിക്ക് നീട്ടി . ആഞ്ഞൊരു പുകയെടുത്തു നീട്ടി ഊതി .
         "പുലരുമ്പോഴേക്കും പുരയെത്തുമോ ? അവള്‍ വരുമോ ?" അയാള്‍ ചോദിച്ചു .
        കന്‍ജാവിന്‍റെ ബലത്തില്‍ പൊതിഞ്ഞു കെട്ടിവെച്ച ആ ശവത്തോട് അയാള്‍ പറഞ്ഞു . "അവള്‍ വരില്ല . അവള്‍ നിന്നെ വീട്ടില്‍ കാതിരുപ്പുണ്ടാകും , പുലരുമ്പോള്‍ കാണാം" .
         പിന്നെയും വഴിയമ്പലങ്ങള്‍ കടന്നു കാളവണ്ടി പുലരിയിലേക്ക് ഓടി .

                                     
                                                                                                 - അനസ് മുഹമ്മദ്‌