Monday, October 29, 2012

ഒളിച്ചോട്ടം - ചെറുകഥ

           ഞാന്‍ വളരെ നല്ല ഒരു ഒളിച്ചോട്ടക്കാരനായിരുന്നു . കഥ നടക്കുന്നത് സ്വര്‍ഗത്തില്‍ ആയിരുന്നു . ഞാന്‍ അവിടെ ഒഴുകി നടക്കുകയായിരുന്നു . എനിക്ക് ചുറ്റും ഒരുകൂട്ടം ആളുകള്‍ അങ്ങിങ്ങായി വിന്യസിച്ചു കിടപ്പുണ്ടായിരുന്നു . മധുരമേറിയ ഭക്ഷണവും പാനീയങ്ങളും എനിക്കായി മാത്രം ഉള്ളതാണെന്ന് ഞാന്‍ വിശ്വസിച്ചു പോന്നു . എന്‍റെ രാത്രിയും പകലും എനിക്ക് വേര്‍തിരിച്ചറിയാന്‍ കഴിയുമായിരുന്നില്ല . നിമിഷങ്ങളുടെ ആയുസില്‍ ഞാന്‍ ഒരു യുഗം കടന്നു പോകുകയും , തിരിച്ചു വരുകയും ചെയ്യുമായിരുന്നു . ശെരിക്കും സ്വര്‍ഗത്തില്‍ തന്നെ . ആദമിനെയും ഹവ്വയെയും പുറത്താക്കിയ അതെ സ്വര്‍ഗത്തില്‍ . 
               ഒരു പൊതിയില്‍ കൊണ്ടുവന്ന വെളുത്ത പൊടി മേശയില്‍ കൊട്ടി . അതില്‍ എന്തൊക്കെയോ ചേര്‍ത്തു എന്നിട്ട് ഒരു സിറിന്‍ജില്‍ കയറ്റി . എന്നിട്ട് അവള്‍ക്കു നേരെ നീട്ടി . 
    "നിന്നെ പോലെ ഞാന്‍ നോക്കാം " അവള്‍ പറഞ്ഞു . 
എന്നിട്ട് എങ്ങോട്ടോ എണീറ്റ്‌ പോയി . അതുശ്രദ്ധിക്കാം വണ്ണം എനിക്ക് വിവേകം ഉണ്ടായിരുന്നില്ല . ഭോദമറ്റ ഒരു ശരീരം പിന്നെപ്പഴോ ഞാന്‍ ആ മുറിയില്‍ നിന്നും കണ്ടെടുത്തു . അപ്പോഴും അവിടം സ്വര്‍ഗമായിരുന്നു . അവള്‍ എന്‍റെ മുഖ ത്തുനോക്കി പുഞ്ചിരിച്ചു . പിന്നെ പതിയെ എന്‍റെ അതരങ്ങളില്‍ ചുംബിച്ചു . ഒരു ചുംബനത്തിന്റെ മ ധു രമെന്താ ണെ ന്നു അപ്പോഴും ഇപ്പോഴും എനിക്കറിയില്ലായിരുന്നു . ഭോദക്ഷയങ്ങള്‍ ദിവസങ്ങളെ വലിച്ചു കൊണ്ടുപോയി . കാലം ഞെരബുകള്‍ക്ക് മുകളില്‍ മുറിപ്പാടുകള്‍ തീര്‍ത്തിരുന്നു . പതിയെ പതിയെ ഞാന്‍ നടക്കാന്‍ തുടങ്ങി .
    "നമുക്കൊന്ന് നടക്കാം "  നടക്കാന്‍ തുടങ്ങുന്നതിനു മുന്‍പ് അവളോട്‌ ചോദിച്ചു . അവള്‍ തലയാട്ടി . 
ആദ്യം ആദ്യം നടത്തം പതിയെ ആയിരുന്നു . നടന്നു അവളുടെ വീടും എന്‍റെ വീടും കടന്നു കല്യാണ വസ്ത്രം ധരിച്ചു ഒരു പള്ളിക്കുള്ളില്‍ എത്തി . വികാരി അച്ഛന്‍ അനുഗ്രഹിച്ചു . അയാള്‍ പ്രണയത്തെ കുറിച്ച് വാചാലനായി . അപ്പോള്‍ ഞാന്‍ അവിടെ യായിരുന്നില്ല . ഒരു വെളുത്ത തുണിക്ക് മറയില്‍ ഞാന്‍ താളം ചവിട്ടി . എനിക്ക് കുറുകെ അവള്‍ നഗ്നയായി ക്കിടന്നു . പള്ളിയും കടന്നു ഒരു ചെറിയ മുറിയില്‍ എത്തി . അപ്പോള്‍ അവിടം ഭൂമിയായിരുന്നു . ആ തിരിച്ചറിവ് ജീവിക്കാന്‍ പ്രേരിപ്പിച്ചു .
    "എനിക്ക് കുറച്ചു വേണം " ഭദ്ര കാളിയിലേക്ക് ഭാവമാറ്റം വന്നു അവള്‍ പറഞ്ഞു .
    "പണമില്ലാതെ ഇവിടെ ഒന്നും കിട്ടില്ല " നിസ്സഹായത കലര്‍ന്ന സ്വരത്തില്‍ അവളോട്‌ മറുപടി പറഞ്ഞു . 
    "അപ്പൊ നമ്മിളിപ്പോള്‍ എവിടെയാണ് ?" സ്ത്രീയുടെ എല്ലാ വികാരവും പുറത്തേക്കു തെറിച്ചു കൊണ്ട് ചോദിച്ചു .
    "ഭൂമിയില്‍ " കരഞ്ഞു കൊണ്ട് ഞാന്‍ മറുപടി പറഞ്ഞു . കരയുന്ന പുരുഷന്‍ . എന്നെ നോക്കി ഒരു വേട്ടക്കാരന്‍ നടന്നകന്നു . പിന്നീടു പണ ത്തിലെക്കായിരുന്നു യാത്ര . അവളിലേക്ക്‌ ഉറക്കിമില്ലാത്ത സീല്‍ക്കാരങ്ങളുടെ രാത്രികള്‍ കടന്നുവന്നു . അവനതിനു കാവല്‍ നിന്നു. പകലുകള്‍ ഒരു ലഹരി ത്തുരുത്തില്‍ പെട്ട് ഉലയുകയായിരുന്നു . അയാള്‍ ചിന്തിച്ചു . ഞാന്‍ സ്വര്‍ഗത്തില്‍ നിന്നും ഒളിച്ചോടിയതാണോ . ഇതിനാര് കാരണം . ഒരു സ്ത്രീ ഗര്‍ഭിണിയായ ഒരു സ്ത്രീ . ഞരന്‍ ബുകളെ വലിഞ്ഞു മുറുക്കി രക്തങ്ങള്‍ക്കിടയില്‍ ചെന്ന് ലഹരിയുടെ വീര്യം നിറക്കുന്ന ഒന്നിലെക്കായിരുന്നു യാത്ര . യാത്രക്കൊടുവില്‍ അലസിപ്പോയ കുഞ്ഞിനെ ആ തള്ള പെറ്റു . 
    "ചാപിള്ളയെ പെറ്റ തള്ള " അവളെ നോക്കി ഞാനും വിളിച്ചു . അപ്പോള്‍ അവിടം നരഗമായിരുന്നു . 
               തിരിഞ്ഞു നിന്നു കൊഴിഞ്ഞു വീണ കാലത്തെ നോക്കി കണ്ണീരൊഴുക്കാന്‍ അപ്പൊള്‍ നേരമുണ്ടായിരുന്നില്ല . വീണ്ടും വീണ്ടും സിരകളിലേക്ക് പുത്തന്‍ ലഹരിക്കൂട്ടുകള്‍ നിറക്കാന്‍ ഓടിനടന്നു . അവള്‍ക്കിപ്പോള്‍ രാത്രിയും പകലും ഒരുപോലാണ് . ലഹരിയും , കാമവും ഒരു പോലെ പിന്തുടരുന്നു . അയാള്‍ക്ക്‌ നില്‍ക്കാന്‍ സമയമില്ല ഓട്ടം തന്നെ ഓട്ടം . ഒന്നില്‍ നിന്നും മറ്റൊന്നിലേക്കുള്ള ഒളിച്ചോട്ടം തന്നെ ജീവിതം . ആദ്യം സ്വര്‍ഗത്തില്‍ ആയിരുന്നു പിന്നെ പതിയെ ഭൂമിയില്‍ എത്തി ഇപ്പൊ ഇതാ നരഗത്തില്‍ . 
    "ശെരിക്കും നമ്മള്‍ എവിടാ ജീവിക്കുന്നെ?" അവളുടെ കാതില്‍ പതിയെ ചോദിച്ചു . 
    "നമ്മള്‍ ജീവിക്കുകയല്ല ഒളിച്ചോടുകയാണ് " സിരകളിലേക്ക് ഒരു സിറിന്‍ ജു കുത്തിയിറക്കി അവള്‍ പറഞ്ഞു . 
                  ഒരു കറുത്ത രാത്രിക്കൊടുവില്‍ അവള്‍ ഒരുമിച്ചു ചിരിക്കുകയും കരയുകയും ചെയ്തു . എന്‍റെ തലമുടിയില്‍ മ്ര്‍ദുവായി തലോടി അവള്‍ പറഞ്ഞു 
   "നീ എനിക്ക് സത്യം ചെയ്തു തരണം , സിരകളിലേക്ക് നുരച്ചു കയറുന്ന ലഹരി നീ നിര്‍ത്തണം എനിക്ക് മുന്‍പ്" വീണ്ടും ഒളിച്ചോട്ടം എനിക്കുമുന്നില്‍ കറുത്തിരുണ്ട്‌ കൂടി . 
             പുതിയ മാറ്റങ്ങളിലേക്ക് ലോകം പതിയെ നീങ്ങി . പക്ഷെ എനിക്ക് ചിന്തിക്കാനോ , ശ്വസിക്കാനോ കഴിയുമായിരുന്നില്ല. അവളുടെ തിരിച്ചു വരവിനായി ഞാന്‍ കാത്തിരുന്നു . കാരണം എനിക്കെല്ലാം അവളായിരുന്നു .
     "അവന്‍ സുന്ദരനായ ഒരു കൊലയാളിയായിരുന്നു "  കണ്ണീര്‍ തുള്ളികളെ നോക്കി അവള്‍ പറഞ്ഞു . ആ നിമിഷം ആ ശവത്തിനു മുഖം തിരിച്ചു ദുരേക്ക് ഞാന്‍ ഓടിമറഞ്ഞു . അതായിരുന്നു എന്‍റെ ജീവിദത്തിലെ അവസാന ഒളിച്ചോട്ടം .
     


                                                                                                                             - അനസ് മുഹമ്മദ്‌ 

2 comments: