Thursday, October 18, 2012

ചന്ദ്ര ഗോപുരവും വെണ്‍ നിലാവും കണ്ട് - ചെറുകഥ


                      ഒരു നിലാവിന്‍റെ പൊന്‍ മെത്തപോലെ ഞാനോടിയെത്തുമെന്‍ ബാല്യം . അറിയാതെ ഞാന്‍ കണ്ട കിനാവുകളെല്ലാം ഒരു നോവായ്‌ ദിനവും എന്നെ കരയിച്ചു . ഏതോ വിദൂരമാം അന്തസലിലത്തില്‍ തിമിര്‍ത്ത അവരാണ് എന്‍റെ ബാല്യം തച്ചുടച്ചത് . ഞാന്‍ ആ സമൂഹത്തിന്‍റെ അന്ധത ചുമന്നു . ദിവസവും അടിവാങ്ങി ചമ്മട്ടിയാല്‍ . മത വൈര്യങ്ങള്‍ തമ്മില്‍ തല്ലി അതിവര്‍ എന്നെ കരുവാക്കി . ബാല്യ മെന്ന നൊമ്പരം എന്നെ വിട്ടകന്നപ്പോള്‍ ഞാനും തിമിര്‍ത്തു അറിയാ നേരത്ത് . 
              ജീവിതം തല്ലിയും തലോടിയും മുന്നോട്ടു നീങ്ങി . കൌമാരത്തില്‍ ഞാന്‍ പടര്‍ന്നു പന്തലിച്ചു . എന്നെ സ്നേഹിച്ചവര്‍ ആ കാരണത്താല്‍ എന്നെ വെറുത്തു . അതൊരിക്കലും എന്നെ അരിയവനായ് മാറ്റിയില്ല . അന്ധന്മാര്‍ പെരുകി , ലോകം ഇരുട്ടായ് . കാണാമറയത്തേക്ക് ഞാന്‍ നടന്നകന്നു . എന്നെ വലിച്ചു കൊണ്ടുപോയ സ്വപ്ന സിന്ധൂരത്തില്‍ അലിയാന്‍ ഞാന്‍ ആ സന്ധ്യ കണ്ടു . ഞാന്‍ അറിഞ്ഞ നൊമ്പരം അറിയിക്കാന്‍ എന്ന വണ്ണം ഞാന്‍ നടന്നു . ജീവിതം വരെ എന്നെ വെറുത്തു , ഞാന്‍ തിരിച്ചും . കാലമെത്ര കഴിഞ്ഞും കണ്ട കിനാവുകള്‍ എന്നെ നോവിച്ചു കൊണ്ടേ ഇരുന്നു . 
          വീണ്ടും വീണ്ടും ഉണരുന്ന പ്രഭാതം . ലോകത്തെ ഉണര്‍ത്തുന്ന കിളികള്‍ ചിലച്ചു പറന്നുപോയി . കര്‍മസാക്ഷി സ്നേഹവും ദേഷ്യവും കലര്‍ത്തിയാണ് ജ്വലിക്കുന്നതെന്ന തോന്നല്‍ എന്നെ വലിക്കുന്നു വീണ്ടുമാ സന്ധ്യ കാണാന്‍ .
            ഞാന്‍ നടന്നു . സന്ധ്യ കണ്ടു തിമിര്‍ത്താടി . ഒരു കുഞ്ഞു വേഴാമ്പലും കണ്ടു എന്‍റെ പോന്‍കിനാവ്‌ . ആരോടും ഈ രഹസ്യം പറയരുതെന്ന് ഞാന്‍ വേഴാമ്പലിനെ കൊണ്ട് സത്യം ചെയ്യിച്ചു . വഴി മറയാന്‍ വാര്‍ദ്ധക്യം ആര്‍ദ്രമായ തീരത്തോടിണങ്ങി . വെള്ളം അലകളായ് പൊങ്ങി . അര്‍ത്ഥമില്ലാത്ത പെരുംങ്കടലില്‍ പൊങ്ങുതടിപോല്‍ ഞാന്‍ അലഞ്ഞു . ഒരു വെണ്‍നിലാവ് എന്നെ തലോടി അകലേക്ക്‌ മാഞ്ഞുപോയി . ചാരമാകാന്‍ തുടങ്ങുന്ന എന്നെ നോക്കി ഒരു കുഞ്ഞിക്കാറ്റു ചിരിച്ചു . ഞാന്‍ അറിഞ്ഞില്ല ആ കൊലച്ചിരി , അറിഞ്ഞിട്ടും ഇനി കാര്യമില്ല . ഞാനാ കിനാവില്‍ ലയിച്ചു . എന്നിലെ ചിന്തകള്‍ പറന്നു പോയി . ശരീരം ബാക്കിയാക്കി ഞാനും . ചന്ദ്ര ഗോപുരവും വെണ്‍ നിലാവും കണ്ട് അകലേക്കക്കലേക്ക്  . 



                                                                                                                            - അനസ് മുഹമ്മദ്‌ 

No comments:

Post a Comment