Tuesday, October 9, 2012

ഒരു ശവ സംസ്കാരത്തിന് മുമ്പ് - ചെറുകഥ





                             ചിന്തകള്‍ ക്കടിയില്‍നിന്നും പാടുപെട്ടു യാഥാ ര്‍ത്യ ത്തിലേക്ക് വന്നു . ചിന്തകള്‍ക്ക് മനോഹരമേകിയപോലെ ഇവിടൊന്നും കാണാന്‍ കഴിഞ്ഞില്ല . കണ്ണില്‍ ഇമവെട്ടാതെ വിദൂരതയിലേക്കും നോക്കി ഇരുന്നു . പൊളിഞ്ഞ ഒരു വഴിയംബലവും കടന്നു ആ കാളവണ്ടി നീങ്ങി . അസ്തമയ സൂര്യന്‍റെ പൊന്‍ കിരണങ്ങള്‍ കണ്ണിനിമതീര്‍ത്തു . മഞ്ഞളിച്ച കണ്ണ് പാതിതുറന്നു കാളവണ്ടിക്കാരനോട് ചോദിച്ചു
         "എങ്ങോട്ടാണ് ഈ വണ്ടി പോണത് ? " .
         "മനോഹരമായ ചിന്തകളിലേക്ക്" അയാള്‍ മറുപടി പറഞ്ഞു .
      ആ ചെറിയ ഇടവഴിയില്‍ ഇരുട്ട് പരന്നു . താനിരിക്കുന്നതിനു അടുത്തുള്ള പെട്രോ മാക്സ് തെളിഞ്ഞു . അടുത്തിരുന്ന സ്ത്രീ ഉറക്കമുണര്‍ന്നു . പീള കെട്ടിയ കണ്‍ കുഴികളില്‍ അവള്‍ കയ്യിട്ടു തിരുമ്മി . കാളവണ്ടിക്കാരന്‍ കൊക്കികുരച്ചു പുകയില ചായം കലര്‍ന്ന ഒരു തുണ്ട് കഫം ദൂരേക്ക് തുപ്പി . തനിക്കുമുന്നില്‍ അവള്‍ എണീറ്റിരുന്നു . കാളവണ്ടിക്കാരനെ അവള്‍ ഒന്ന് തോണ്ടി വിളിച്ചു . അയാള്‍ വണ്ടി ഒതുക്കി നിര്‍ത്തി . അവള്‍ ഇറങ്ങി ഒരു ചെറിയ ഇടവഴിയിലൂടെ നടന്നു . തന്നോട് ഒരു യാത്രപോലും പറയാതെ പോയതില്‍ എനിക്ക് കലശലായ ദേഷ്യം വന്നു . അവള്‍ക്കു വഴികാണിച്ചു ഒരു മിന്നാ മിനുങ്ങു കൂടെ പോയി . ഏകാന്തമായ രാത്രികള്‍ക്ക് ഒരു പെണ്ണിന്‍റെ ചൂട് എത്രമാത്രം ഗുണം ഏകും . ദൂരേക്കുമായുന്ന അവളെയും നോക്കി ഞാനും കാളവണ്ടിക്കാരനും നിന്നു .
          "നമുക്ക് പോണ്ടേ ?" അയാള്‍ എന്നോട് ചോദിച്ചു .
          "എങ്ങോട്ട് ?" എന്ന എന്‍റെ മറുപടി അയാള്‍ക്കത്ര ഭോദിച്ചില്ല എന്ന് തോന്നുന്നു .
         ശരീരത്തിനനുസരിച്ചു മനസ്സ് വഴങ്ങാതായിരിക്കുന്നു .
         "ചിന്തകളിലേക്ക് മടങ്ങണ്ടേ?" അയാള്‍ വീണ്ടും ചോദിച്ചു .
         ഇത് ഇയാള്‍ക്കെങ്ങനെ അറിയാം എന്ന ഭാവത്തില്‍ അയാളെ നോക്കി . കയ്യില്‍ ഇരുന്ന ഒരു തെരുപ്പ്‌ ബീഡി അയാള്‍ എനിക്ക് നീട്ടി . ആഞ്ഞൊരു പുകയെടുത്തു നീട്ടി ഊതി .
         "പുലരുമ്പോഴേക്കും പുരയെത്തുമോ ? അവള്‍ വരുമോ ?" അയാള്‍ ചോദിച്ചു .
        കന്‍ജാവിന്‍റെ ബലത്തില്‍ പൊതിഞ്ഞു കെട്ടിവെച്ച ആ ശവത്തോട് അയാള്‍ പറഞ്ഞു . "അവള്‍ വരില്ല . അവള്‍ നിന്നെ വീട്ടില്‍ കാതിരുപ്പുണ്ടാകും , പുലരുമ്പോള്‍ കാണാം" .
         പിന്നെയും വഴിയമ്പലങ്ങള്‍ കടന്നു കാളവണ്ടി പുലരിയിലേക്ക് ഓടി .

                                     
                                                                                                 - അനസ് മുഹമ്മദ്‌

No comments:

Post a Comment