Monday, October 29, 2012

ഒളിച്ചോട്ടം - ചെറുകഥ

           ഞാന്‍ വളരെ നല്ല ഒരു ഒളിച്ചോട്ടക്കാരനായിരുന്നു . കഥ നടക്കുന്നത് സ്വര്‍ഗത്തില്‍ ആയിരുന്നു . ഞാന്‍ അവിടെ ഒഴുകി നടക്കുകയായിരുന്നു . എനിക്ക് ചുറ്റും ഒരുകൂട്ടം ആളുകള്‍ അങ്ങിങ്ങായി വിന്യസിച്ചു കിടപ്പുണ്ടായിരുന്നു . മധുരമേറിയ ഭക്ഷണവും പാനീയങ്ങളും എനിക്കായി മാത്രം ഉള്ളതാണെന്ന് ഞാന്‍ വിശ്വസിച്ചു പോന്നു . എന്‍റെ രാത്രിയും പകലും എനിക്ക് വേര്‍തിരിച്ചറിയാന്‍ കഴിയുമായിരുന്നില്ല . നിമിഷങ്ങളുടെ ആയുസില്‍ ഞാന്‍ ഒരു യുഗം കടന്നു പോകുകയും , തിരിച്ചു വരുകയും ചെയ്യുമായിരുന്നു . ശെരിക്കും സ്വര്‍ഗത്തില്‍ തന്നെ . ആദമിനെയും ഹവ്വയെയും പുറത്താക്കിയ അതെ സ്വര്‍ഗത്തില്‍ . 
               ഒരു പൊതിയില്‍ കൊണ്ടുവന്ന വെളുത്ത പൊടി മേശയില്‍ കൊട്ടി . അതില്‍ എന്തൊക്കെയോ ചേര്‍ത്തു എന്നിട്ട് ഒരു സിറിന്‍ജില്‍ കയറ്റി . എന്നിട്ട് അവള്‍ക്കു നേരെ നീട്ടി . 
    "നിന്നെ പോലെ ഞാന്‍ നോക്കാം " അവള്‍ പറഞ്ഞു . 
എന്നിട്ട് എങ്ങോട്ടോ എണീറ്റ്‌ പോയി . അതുശ്രദ്ധിക്കാം വണ്ണം എനിക്ക് വിവേകം ഉണ്ടായിരുന്നില്ല . ഭോദമറ്റ ഒരു ശരീരം പിന്നെപ്പഴോ ഞാന്‍ ആ മുറിയില്‍ നിന്നും കണ്ടെടുത്തു . അപ്പോഴും അവിടം സ്വര്‍ഗമായിരുന്നു . അവള്‍ എന്‍റെ മുഖ ത്തുനോക്കി പുഞ്ചിരിച്ചു . പിന്നെ പതിയെ എന്‍റെ അതരങ്ങളില്‍ ചുംബിച്ചു . ഒരു ചുംബനത്തിന്റെ മ ധു രമെന്താ ണെ ന്നു അപ്പോഴും ഇപ്പോഴും എനിക്കറിയില്ലായിരുന്നു . ഭോദക്ഷയങ്ങള്‍ ദിവസങ്ങളെ വലിച്ചു കൊണ്ടുപോയി . കാലം ഞെരബുകള്‍ക്ക് മുകളില്‍ മുറിപ്പാടുകള്‍ തീര്‍ത്തിരുന്നു . പതിയെ പതിയെ ഞാന്‍ നടക്കാന്‍ തുടങ്ങി .
    "നമുക്കൊന്ന് നടക്കാം "  നടക്കാന്‍ തുടങ്ങുന്നതിനു മുന്‍പ് അവളോട്‌ ചോദിച്ചു . അവള്‍ തലയാട്ടി . 
ആദ്യം ആദ്യം നടത്തം പതിയെ ആയിരുന്നു . നടന്നു അവളുടെ വീടും എന്‍റെ വീടും കടന്നു കല്യാണ വസ്ത്രം ധരിച്ചു ഒരു പള്ളിക്കുള്ളില്‍ എത്തി . വികാരി അച്ഛന്‍ അനുഗ്രഹിച്ചു . അയാള്‍ പ്രണയത്തെ കുറിച്ച് വാചാലനായി . അപ്പോള്‍ ഞാന്‍ അവിടെ യായിരുന്നില്ല . ഒരു വെളുത്ത തുണിക്ക് മറയില്‍ ഞാന്‍ താളം ചവിട്ടി . എനിക്ക് കുറുകെ അവള്‍ നഗ്നയായി ക്കിടന്നു . പള്ളിയും കടന്നു ഒരു ചെറിയ മുറിയില്‍ എത്തി . അപ്പോള്‍ അവിടം ഭൂമിയായിരുന്നു . ആ തിരിച്ചറിവ് ജീവിക്കാന്‍ പ്രേരിപ്പിച്ചു .
    "എനിക്ക് കുറച്ചു വേണം " ഭദ്ര കാളിയിലേക്ക് ഭാവമാറ്റം വന്നു അവള്‍ പറഞ്ഞു .
    "പണമില്ലാതെ ഇവിടെ ഒന്നും കിട്ടില്ല " നിസ്സഹായത കലര്‍ന്ന സ്വരത്തില്‍ അവളോട്‌ മറുപടി പറഞ്ഞു . 
    "അപ്പൊ നമ്മിളിപ്പോള്‍ എവിടെയാണ് ?" സ്ത്രീയുടെ എല്ലാ വികാരവും പുറത്തേക്കു തെറിച്ചു കൊണ്ട് ചോദിച്ചു .
    "ഭൂമിയില്‍ " കരഞ്ഞു കൊണ്ട് ഞാന്‍ മറുപടി പറഞ്ഞു . കരയുന്ന പുരുഷന്‍ . എന്നെ നോക്കി ഒരു വേട്ടക്കാരന്‍ നടന്നകന്നു . പിന്നീടു പണ ത്തിലെക്കായിരുന്നു യാത്ര . അവളിലേക്ക്‌ ഉറക്കിമില്ലാത്ത സീല്‍ക്കാരങ്ങളുടെ രാത്രികള്‍ കടന്നുവന്നു . അവനതിനു കാവല്‍ നിന്നു. പകലുകള്‍ ഒരു ലഹരി ത്തുരുത്തില്‍ പെട്ട് ഉലയുകയായിരുന്നു . അയാള്‍ ചിന്തിച്ചു . ഞാന്‍ സ്വര്‍ഗത്തില്‍ നിന്നും ഒളിച്ചോടിയതാണോ . ഇതിനാര് കാരണം . ഒരു സ്ത്രീ ഗര്‍ഭിണിയായ ഒരു സ്ത്രീ . ഞരന്‍ ബുകളെ വലിഞ്ഞു മുറുക്കി രക്തങ്ങള്‍ക്കിടയില്‍ ചെന്ന് ലഹരിയുടെ വീര്യം നിറക്കുന്ന ഒന്നിലെക്കായിരുന്നു യാത്ര . യാത്രക്കൊടുവില്‍ അലസിപ്പോയ കുഞ്ഞിനെ ആ തള്ള പെറ്റു . 
    "ചാപിള്ളയെ പെറ്റ തള്ള " അവളെ നോക്കി ഞാനും വിളിച്ചു . അപ്പോള്‍ അവിടം നരഗമായിരുന്നു . 
               തിരിഞ്ഞു നിന്നു കൊഴിഞ്ഞു വീണ കാലത്തെ നോക്കി കണ്ണീരൊഴുക്കാന്‍ അപ്പൊള്‍ നേരമുണ്ടായിരുന്നില്ല . വീണ്ടും വീണ്ടും സിരകളിലേക്ക് പുത്തന്‍ ലഹരിക്കൂട്ടുകള്‍ നിറക്കാന്‍ ഓടിനടന്നു . അവള്‍ക്കിപ്പോള്‍ രാത്രിയും പകലും ഒരുപോലാണ് . ലഹരിയും , കാമവും ഒരു പോലെ പിന്തുടരുന്നു . അയാള്‍ക്ക്‌ നില്‍ക്കാന്‍ സമയമില്ല ഓട്ടം തന്നെ ഓട്ടം . ഒന്നില്‍ നിന്നും മറ്റൊന്നിലേക്കുള്ള ഒളിച്ചോട്ടം തന്നെ ജീവിതം . ആദ്യം സ്വര്‍ഗത്തില്‍ ആയിരുന്നു പിന്നെ പതിയെ ഭൂമിയില്‍ എത്തി ഇപ്പൊ ഇതാ നരഗത്തില്‍ . 
    "ശെരിക്കും നമ്മള്‍ എവിടാ ജീവിക്കുന്നെ?" അവളുടെ കാതില്‍ പതിയെ ചോദിച്ചു . 
    "നമ്മള്‍ ജീവിക്കുകയല്ല ഒളിച്ചോടുകയാണ് " സിരകളിലേക്ക് ഒരു സിറിന്‍ ജു കുത്തിയിറക്കി അവള്‍ പറഞ്ഞു . 
                  ഒരു കറുത്ത രാത്രിക്കൊടുവില്‍ അവള്‍ ഒരുമിച്ചു ചിരിക്കുകയും കരയുകയും ചെയ്തു . എന്‍റെ തലമുടിയില്‍ മ്ര്‍ദുവായി തലോടി അവള്‍ പറഞ്ഞു 
   "നീ എനിക്ക് സത്യം ചെയ്തു തരണം , സിരകളിലേക്ക് നുരച്ചു കയറുന്ന ലഹരി നീ നിര്‍ത്തണം എനിക്ക് മുന്‍പ്" വീണ്ടും ഒളിച്ചോട്ടം എനിക്കുമുന്നില്‍ കറുത്തിരുണ്ട്‌ കൂടി . 
             പുതിയ മാറ്റങ്ങളിലേക്ക് ലോകം പതിയെ നീങ്ങി . പക്ഷെ എനിക്ക് ചിന്തിക്കാനോ , ശ്വസിക്കാനോ കഴിയുമായിരുന്നില്ല. അവളുടെ തിരിച്ചു വരവിനായി ഞാന്‍ കാത്തിരുന്നു . കാരണം എനിക്കെല്ലാം അവളായിരുന്നു .
     "അവന്‍ സുന്ദരനായ ഒരു കൊലയാളിയായിരുന്നു "  കണ്ണീര്‍ തുള്ളികളെ നോക്കി അവള്‍ പറഞ്ഞു . ആ നിമിഷം ആ ശവത്തിനു മുഖം തിരിച്ചു ദുരേക്ക് ഞാന്‍ ഓടിമറഞ്ഞു . അതായിരുന്നു എന്‍റെ ജീവിദത്തിലെ അവസാന ഒളിച്ചോട്ടം .
     


                                                                                                                             - അനസ് മുഹമ്മദ്‌ 

Thursday, October 18, 2012

ചന്ദ്ര ഗോപുരവും വെണ്‍ നിലാവും കണ്ട് - ചെറുകഥ


                      ഒരു നിലാവിന്‍റെ പൊന്‍ മെത്തപോലെ ഞാനോടിയെത്തുമെന്‍ ബാല്യം . അറിയാതെ ഞാന്‍ കണ്ട കിനാവുകളെല്ലാം ഒരു നോവായ്‌ ദിനവും എന്നെ കരയിച്ചു . ഏതോ വിദൂരമാം അന്തസലിലത്തില്‍ തിമിര്‍ത്ത അവരാണ് എന്‍റെ ബാല്യം തച്ചുടച്ചത് . ഞാന്‍ ആ സമൂഹത്തിന്‍റെ അന്ധത ചുമന്നു . ദിവസവും അടിവാങ്ങി ചമ്മട്ടിയാല്‍ . മത വൈര്യങ്ങള്‍ തമ്മില്‍ തല്ലി അതിവര്‍ എന്നെ കരുവാക്കി . ബാല്യ മെന്ന നൊമ്പരം എന്നെ വിട്ടകന്നപ്പോള്‍ ഞാനും തിമിര്‍ത്തു അറിയാ നേരത്ത് . 
              ജീവിതം തല്ലിയും തലോടിയും മുന്നോട്ടു നീങ്ങി . കൌമാരത്തില്‍ ഞാന്‍ പടര്‍ന്നു പന്തലിച്ചു . എന്നെ സ്നേഹിച്ചവര്‍ ആ കാരണത്താല്‍ എന്നെ വെറുത്തു . അതൊരിക്കലും എന്നെ അരിയവനായ് മാറ്റിയില്ല . അന്ധന്മാര്‍ പെരുകി , ലോകം ഇരുട്ടായ് . കാണാമറയത്തേക്ക് ഞാന്‍ നടന്നകന്നു . എന്നെ വലിച്ചു കൊണ്ടുപോയ സ്വപ്ന സിന്ധൂരത്തില്‍ അലിയാന്‍ ഞാന്‍ ആ സന്ധ്യ കണ്ടു . ഞാന്‍ അറിഞ്ഞ നൊമ്പരം അറിയിക്കാന്‍ എന്ന വണ്ണം ഞാന്‍ നടന്നു . ജീവിതം വരെ എന്നെ വെറുത്തു , ഞാന്‍ തിരിച്ചും . കാലമെത്ര കഴിഞ്ഞും കണ്ട കിനാവുകള്‍ എന്നെ നോവിച്ചു കൊണ്ടേ ഇരുന്നു . 
          വീണ്ടും വീണ്ടും ഉണരുന്ന പ്രഭാതം . ലോകത്തെ ഉണര്‍ത്തുന്ന കിളികള്‍ ചിലച്ചു പറന്നുപോയി . കര്‍മസാക്ഷി സ്നേഹവും ദേഷ്യവും കലര്‍ത്തിയാണ് ജ്വലിക്കുന്നതെന്ന തോന്നല്‍ എന്നെ വലിക്കുന്നു വീണ്ടുമാ സന്ധ്യ കാണാന്‍ .
            ഞാന്‍ നടന്നു . സന്ധ്യ കണ്ടു തിമിര്‍ത്താടി . ഒരു കുഞ്ഞു വേഴാമ്പലും കണ്ടു എന്‍റെ പോന്‍കിനാവ്‌ . ആരോടും ഈ രഹസ്യം പറയരുതെന്ന് ഞാന്‍ വേഴാമ്പലിനെ കൊണ്ട് സത്യം ചെയ്യിച്ചു . വഴി മറയാന്‍ വാര്‍ദ്ധക്യം ആര്‍ദ്രമായ തീരത്തോടിണങ്ങി . വെള്ളം അലകളായ് പൊങ്ങി . അര്‍ത്ഥമില്ലാത്ത പെരുംങ്കടലില്‍ പൊങ്ങുതടിപോല്‍ ഞാന്‍ അലഞ്ഞു . ഒരു വെണ്‍നിലാവ് എന്നെ തലോടി അകലേക്ക്‌ മാഞ്ഞുപോയി . ചാരമാകാന്‍ തുടങ്ങുന്ന എന്നെ നോക്കി ഒരു കുഞ്ഞിക്കാറ്റു ചിരിച്ചു . ഞാന്‍ അറിഞ്ഞില്ല ആ കൊലച്ചിരി , അറിഞ്ഞിട്ടും ഇനി കാര്യമില്ല . ഞാനാ കിനാവില്‍ ലയിച്ചു . എന്നിലെ ചിന്തകള്‍ പറന്നു പോയി . ശരീരം ബാക്കിയാക്കി ഞാനും . ചന്ദ്ര ഗോപുരവും വെണ്‍ നിലാവും കണ്ട് അകലേക്കക്കലേക്ക്  . 



                                                                                                                            - അനസ് മുഹമ്മദ്‌ 

Saturday, October 13, 2012

നമ്മുടെ വയലുകളില്‍ പോന്നു വിളഞ്ഞിരുന്നു - ഒരോര്‍മ്മക്കുറിപ്പ്‌


                 ആ വയല്‍ വരമ്പിലൂടെ ഇനി ഒരിക്കലും ഒരു കുറ്റിക്കാട് പോകും പോലെ ആരും പുല്ലു തലയില്‍ ചുമന്നു പോകില്ല . അത് പതിയെ വയലിലേക്കു ഇറക്കി വെക്കില്ല . പോത്തിനെ ഇറക്കി ആരും ആ നിലം ഉഴുതു മറിക്കില്ല . ഒരു കുഴിഞ്ഞ മുറം നിറയെ മുളപൊട്ടിയ നെല്ല് കാലുകള്‍ ചേറില്‍ ആഴ്ന്നിറക്കി ആ വയലിന്‍റെ ഉദരത്തിലേക്കെറിയില്ല . ആ വിത്തുകള്‍ തലപൊക്കി ഭൂമി മാറ്റങ്ങളെ തൊട്ടറിയില്ല . ചെറുമികള്‍ കുനിഞ്ഞുനിന്നു ഞാറു പറിക്കുന്നത്‌ കാണില്ല . വയലിന്‍റെ വിഗാര തലങ്ങളില്‍ കെട്ടു കെട്ടായി ഞാറുകള്‍ കിടക്കുന്നത് കാണില്ല . പറിച്ചു നടലി ന്‍റെ ഭാവമാറ്റങ്ങള്‍ അവ പറയുന്നത് നാം ഇനി കേള്‍ക്കില്ല . വളര്‍ച്ചയും , കതിര് വരുന്നതും , കറ്റ മെതിക്കുന്നതും , ഒരിറ്റു ദാഹ ജലത്തിനെന്നോണം വാപൊളിച്ചു കിടക്കുന്ന വരണ്ട പാടങ്ങളും ഇനി ഉണ്ടാകില്ല . ആര്‍ത്തവം നിലച്ച പെണ്ണിനെ പ്പോലെ അവളും , തനിക്കായി ഇനി അവള്‍ക്കു ഒന്നും തരാനില്ല എന്നാ ഭാവത്തില്‍ ഞാനും അവളെ നോക്കി . വടക്കുനിന്നും ഒരു കിളി തെക്കോട്ട്‌ പറന്നു പോയി . കിളിക്ക് പുറകെ ഒരു ചെറിയ മഴ ഒഴുകിവന്നു . അതെന്‍റെ കണ്ണുകളിലൂടെ അവളുടെ മാറില്‍ വീണു . നൂറ്റാണ്ടുകള്‍ക്കു മുമ്പ് അവളിലെക്കുതിര്‍ത്ത ഒരു ഭ്രൂണം ആ നനുത്ത കിനിവില്‍ തലപൊക്കി നോക്കി . 



                                                                                                 
                                                                                        - അനസ് മുഹമ്മദ്‌ 

Wednesday, October 10, 2012

വിഷാദം - ചെറുകഥ


                               എനിക്ക് ചുറ്റും ഞാന്‍ മാത്രമാണ് ഉണ്ടായിരുന്നത് . പതിയെ പതിയെ തല ഇടത്തോട്ടും വലത്തോട്ടും ചലിപ്പിച്ചു നോക്കി . എന്‍റെ ജീവിതകാലം മുഴുവന്‍ ഇരുന്നാലും ഈ ചലനം മുഴുമിക്കാന്‍ എനിക്ക് കഴിയില്ലായിരുന്നു . ഓടിനടക്കുന്ന എന്‍റെ മനസ്സിനറിയില്ലായിരുന്നു  ഒരു മൂലയില്‍ എന്‍റെ ശരീരം തളര്‍ന്നിരിക്കുകയാണെന്നു. ഒരു കൊതുക് തലയ്ക്കു ചുറ്റും പാട്ടും പാടി നടക്കുന്നുണ്ടായിരുന്നു . പ്രതികരണ ശേഷി ഇല്ലാത്ത എന്‍റെ ശരീരത്തിലെ പാതി ചോരയും ഊറ്റി എടുത്തു അവന്‍ പറന്നു പോയി . മിനിട്ടുകള്‍ കഴിഞ്ഞപ്പോള്‍ കൊതുകിരുന്ന ഭാഗത്ത്‌ ഒരു അടികൊടുത്തു . ചിന്തകളുടെ ഒരു കൂട്ടം വേലിയേറ്റം ഒരു മയില്‍ സഞ്ചരിച്ചു തിരിഞ്ഞു നിന്ന് മാടി വിളിച്ചു . ഉറക്കും വരും പോലെ കണ്ണുകള്‍ പതിയെ പതിയെ അടഞ്ഞു തുറന്നു .
             വിഷാദം ഒരു രോഗമാണെന്നു അന്ന് എന്നിക്ക് അറിയില്ലായിരുന്നു . ദിവസവും ഞാന്‍ എനിക്കുള്ളില്‍ വെറുതെ കരഞ്ഞു . എന്തിനാണ് നീ കരയുന്നെ എന്ന് ഇടയ്ക്കിടയ്ക്ക് മനം ചോദിച്ചു . മറുപടി ഇല്ലായിരുന്നു . അവനെങ്കിലും ഇതറിയുന്ന എന്നോര്‍ത്തു സമാദാനിച്ചു . ദിവസങ്ങളും , മാസങ്ങളും ഇല്ലായിരുന്നു . അതുകൊണ്ട് തന്നെ കാലം എങ്ങോട്ട് ചലിക്കുന്നു എന്നറിയില്ലായിരുന്നു . എണ്ണിതിട്ടപെടുത്തിയ പോലെ ചിലരെല്ലാം വന്നു , കണ്ടു , സംസാരിച്ചു . എല്ലാവര്‍ക്കും പരാതിയും , പരിഭവവും ആയിരുന്നു . മനസ്സിനകത്ത് തിങ്ങി നിറഞ്ഞ നൊമ്പരങ്ങള്‍ പുറത്തിറങ്ങിയപ്പോള്‍ ഒരു നാള്‍ ഞാന്‍ ഉറക്കെ കരഞ്ഞു . കരച്ചില്‍ കേട്ട് എവിടെ നിന്നോ പറന്നു വന്ന ഒരു കറുത്ത പക്ഷി എന്നെ കെട്ടിപ്പിടിച്ചു .
     "എന്തിനാണ് നീ കരയുന്നത് " . അത് ചോദിച്ചു .
     "എനിക്കറിയില്ല " .എന്ന എന്‍റെ മറുപടി അവളെ അസ്വസ്ഥയാക്കി . സഹതാപ രൂപത്തില്‍ അവള്‍ എന്നെ തന്നെ നോക്കി നിന്നു . അവളിലേക്കും വിഷാദം പരക്കുന്നത് കണ്ണുനിറഞ്ഞു ഞാന്‍ നോക്കി നിന്നു . നീ ഇവിടെ നിന്നും പോകു എന്നോ , വിഷാദം നിനക്ക് ചേരില്ല എന്നോ പറയണം എന്നുണ്ടായിരുന്നു . അപ്പോഴേക്കും നിയന്ത്രണം വിട്ടു അവള്‍ പൊട്ടി പൊട്ടിക്കരയാന്‍ തുടങ്ങി .
    "നീ ആരാണ് ?" അവളുടെ കവിളുകളെ മ്ര്‍ദുലമായി തടവി കൊണ്ട് ഞാന്‍ ചോദിച്ചു .
              എന്‍റെ കാലുകളെ അവളുടെ കണ്ണീര്‍ നനച്ചു കൊണ്ടേ ഇരുന്നു . തലപൊക്കി മെല്ലെ അവള്‍ എന്നിലേക്ക്‌ ചെരിഞ്ഞു . മാര്‍ ദ ളമായ അവളുടെ കവിളിനെ എന്‍റെ നെഞ്ചിലേക്ക് ചേര്‍ത്തു വെച്ചു . ഹൃദയ മിടിപ്പുകളുടെ താളം പിടിച്ചു മെല്ലെ അവള്‍ പറഞ്ഞു
   " വിഷാദം " .



                                                                                                         - അനസ് മുഹമ്മദ്‌

Tuesday, October 9, 2012

ഒരു ശവ സംസ്കാരത്തിന് മുമ്പ് - ചെറുകഥ





                             ചിന്തകള്‍ ക്കടിയില്‍നിന്നും പാടുപെട്ടു യാഥാ ര്‍ത്യ ത്തിലേക്ക് വന്നു . ചിന്തകള്‍ക്ക് മനോഹരമേകിയപോലെ ഇവിടൊന്നും കാണാന്‍ കഴിഞ്ഞില്ല . കണ്ണില്‍ ഇമവെട്ടാതെ വിദൂരതയിലേക്കും നോക്കി ഇരുന്നു . പൊളിഞ്ഞ ഒരു വഴിയംബലവും കടന്നു ആ കാളവണ്ടി നീങ്ങി . അസ്തമയ സൂര്യന്‍റെ പൊന്‍ കിരണങ്ങള്‍ കണ്ണിനിമതീര്‍ത്തു . മഞ്ഞളിച്ച കണ്ണ് പാതിതുറന്നു കാളവണ്ടിക്കാരനോട് ചോദിച്ചു
         "എങ്ങോട്ടാണ് ഈ വണ്ടി പോണത് ? " .
         "മനോഹരമായ ചിന്തകളിലേക്ക്" അയാള്‍ മറുപടി പറഞ്ഞു .
      ആ ചെറിയ ഇടവഴിയില്‍ ഇരുട്ട് പരന്നു . താനിരിക്കുന്നതിനു അടുത്തുള്ള പെട്രോ മാക്സ് തെളിഞ്ഞു . അടുത്തിരുന്ന സ്ത്രീ ഉറക്കമുണര്‍ന്നു . പീള കെട്ടിയ കണ്‍ കുഴികളില്‍ അവള്‍ കയ്യിട്ടു തിരുമ്മി . കാളവണ്ടിക്കാരന്‍ കൊക്കികുരച്ചു പുകയില ചായം കലര്‍ന്ന ഒരു തുണ്ട് കഫം ദൂരേക്ക് തുപ്പി . തനിക്കുമുന്നില്‍ അവള്‍ എണീറ്റിരുന്നു . കാളവണ്ടിക്കാരനെ അവള്‍ ഒന്ന് തോണ്ടി വിളിച്ചു . അയാള്‍ വണ്ടി ഒതുക്കി നിര്‍ത്തി . അവള്‍ ഇറങ്ങി ഒരു ചെറിയ ഇടവഴിയിലൂടെ നടന്നു . തന്നോട് ഒരു യാത്രപോലും പറയാതെ പോയതില്‍ എനിക്ക് കലശലായ ദേഷ്യം വന്നു . അവള്‍ക്കു വഴികാണിച്ചു ഒരു മിന്നാ മിനുങ്ങു കൂടെ പോയി . ഏകാന്തമായ രാത്രികള്‍ക്ക് ഒരു പെണ്ണിന്‍റെ ചൂട് എത്രമാത്രം ഗുണം ഏകും . ദൂരേക്കുമായുന്ന അവളെയും നോക്കി ഞാനും കാളവണ്ടിക്കാരനും നിന്നു .
          "നമുക്ക് പോണ്ടേ ?" അയാള്‍ എന്നോട് ചോദിച്ചു .
          "എങ്ങോട്ട് ?" എന്ന എന്‍റെ മറുപടി അയാള്‍ക്കത്ര ഭോദിച്ചില്ല എന്ന് തോന്നുന്നു .
         ശരീരത്തിനനുസരിച്ചു മനസ്സ് വഴങ്ങാതായിരിക്കുന്നു .
         "ചിന്തകളിലേക്ക് മടങ്ങണ്ടേ?" അയാള്‍ വീണ്ടും ചോദിച്ചു .
         ഇത് ഇയാള്‍ക്കെങ്ങനെ അറിയാം എന്ന ഭാവത്തില്‍ അയാളെ നോക്കി . കയ്യില്‍ ഇരുന്ന ഒരു തെരുപ്പ്‌ ബീഡി അയാള്‍ എനിക്ക് നീട്ടി . ആഞ്ഞൊരു പുകയെടുത്തു നീട്ടി ഊതി .
         "പുലരുമ്പോഴേക്കും പുരയെത്തുമോ ? അവള്‍ വരുമോ ?" അയാള്‍ ചോദിച്ചു .
        കന്‍ജാവിന്‍റെ ബലത്തില്‍ പൊതിഞ്ഞു കെട്ടിവെച്ച ആ ശവത്തോട് അയാള്‍ പറഞ്ഞു . "അവള്‍ വരില്ല . അവള്‍ നിന്നെ വീട്ടില്‍ കാതിരുപ്പുണ്ടാകും , പുലരുമ്പോള്‍ കാണാം" .
         പിന്നെയും വഴിയമ്പലങ്ങള്‍ കടന്നു കാളവണ്ടി പുലരിയിലേക്ക് ഓടി .

                                     
                                                                                                 - അനസ് മുഹമ്മദ്‌

Monday, August 6, 2012

പരേധനും, മഴയുടെ കണ്ണീരും - ചെറുകഥ




                    ജീവിതത്തില്‍ ഞാന്‍ രണ്ടു ലോകത്തിലൂടെ യാത്ര ചെയ്തിട്ടുണ്ട് ഒന്ന് മരണം അടുത്തത് ജീവിക്കാന്‍ ഉള്ള ആര്‍ജം നശിച്ച നരഗ ജീവിതം . അപ്പോള്‍ ഞാന്‍ ചോദിച്ചു നിന്റെ ഈ യാദനകള്‍ കെല്ലാം അപ്പുറം ഉണ്ടായിരുന്ന പ്രതീക്ഷ എന്തായിരുന്നു . അതിവിടമാണ് . ഞാന്‍ ഒരു പെണ്ണിന്റെ കഥ കേള്‍ക്കുന്നു അമീന അവള്‍ ഹ്രദയം പൊട്ടുന്ന കഥയും പേറി അലയുന്നു . മരണത്തിന്റെ കൂടാരത്തിലേക്ക് യാത്ര നടത്തിയ അവളുടെ മുഖം ഒരിക്കലും പ്രസാദിച്ചു ഞാന്‍ കണ്ടിട്ടില്ല . അവളുടെ നഷ്ട്ടങ്ങള്‍ അത്ര ആഴത്തിലുള്ളവയായിരുന്നു . എന്നാല്‍ അവളുടെ കഥ ഒരു പാട് പേരുടെ ജീവിതം മാറ്റിമറിച്ചു .
      ചീഞ്ഞു നാറിയ ആ ഗര്‍ഭിണിയുടെ ശവം രാജസ്ഥാനി പോലീസ് തിരിച്ചും മറിച്ചും പരിശോധനനടത്തുന്നു . ഏകദേശം ഒരാഴ്ചയായി ചത്തിട്ടു അയാള്‍ പറഞ്ഞു . രാജസ്ഥാനിലെ പേരറിയാത്ത ഒരു പട്ടണത്തിന്റെ തെരുവ്കാഴ്ചയാണിത് . എന്റെ ദര്‍ഗ സന്ദര്‍ശനത്തിനിടെയാണ് ഞാനി സംഭവം കാണുന്നത് . ഇന്ത്യക്ക് അകത്തു ഞാന്‍ നടത്തിയ യാത്രകള്‍ എനിക്ക് ഒരുപാട് പച്ചയായ ജീവിത യാധാര്‍ത്യങ്ങള്‍ തുറന്നുതന്നു . ഇത് മരുഭൂമികളുടെ കഥയാണ്‌ . ഒരിറ്റു കണ്ണീരിനു വേണ്ടി കേഴുന്ന മണല്‍കാടിന്റെയും .
      സോമാലിയയിലെ ഒരു മനോഹര ഗ്രാമത്തിലാണ് ഞാന്‍ ജനിച്ചതും വളര്‍ന്നതും . അതൊരു സ്വര്‍ഗീയ പ്രദേശമായിരുന്നു . ഞങ്ങളുടെ കന്നുകാലികള്‍ പൊടി പടലങ്ങള്‍ക്ക് ഇടയില്‍ ന്ര്‍ത്തമാടി . എല്ലാദിവസവും ഞങ്ങള്‍ ഒരുമിച്ചു പുഞ്ചിരിതൂകി വായുവും പ്രതീക്ഷയുടെ പുത്തന്‍ കുളിര്‍ക്കാറ്റും അവിടെ മാകെ പരക്കുമായിരുന്നു . എന്നാല്‍ അതിനധികം ആയുസ്സുണ്ടായിരുന്നില്ല . യുദ്ധം വന്നു അതിനു ശേഷം കാലങ്ങളായി ഞങ്ങള്‍ക്ക് മഴലഭിക്കാതെയായി . മഴയുടെ ഗന്ധവും രുചിയും ഞാന്‍ മറന്നു . ഈ യാധനകളിലും ഞങ്ങള്‍ ഒരുമിച്ചു നിന്നു. കിണറുകള്‍ വറ്റിവരണ്ടു . ഞങ്ങള്‍ വെള്ളം തേടി അലഞ്ഞു . ഭൂമിയിലെ അവസാന തുള്ളി ജലവും ഞങ്ങള്‍ ഊറ്റിയെടുത്തു . അവസാന തുള്ളി വെള്ളം കൊണ്ടുവന്നു ഉമ്മ പറഞ്ഞു
   "നമ്മളുടെ കയ്യില്‍ ഉള്ള ആകെ ജലമാണിത് , കൂടുതല്‍ ഉപയോഗിക്കരുത് , ചുണ്ടുകളില്‍ ഒന്ന് നനചാല്‍മതി "
       ഞാന്‍ ഒരു കഥകേട്ടു കിഴക്കന്‍ ഭാഗങ്ങളില്‍ ഇപ്പോഴും വെള്ളം ഉണ്ടെന്നു . ഞാന്‍ എന്റെ വസ്ത്രവും മറ്റും ഒരു തുണിയില്‍ കെട്ടി എന്റെ മക്കളോട് പറഞ്ഞു അവിടെ നമ്മുടെ ജീവിതം  മെച്ചപ്പെട്ടതായിരിക്കുമെന്നു. എന്റെ കുഞ്ഞുങ്ങളുടെ ജീവന്‍ നിലനിര്‍ത്താന്‍ എനിക്ക് പോയെ മതിയാവുമായിരുന്നുള്ള് . ഞാനീ ചെയ്യുന്നത് നിങ്ങള്ക്ക് വേണ്ടിയാണ് മക്കളെ .
    "ഉറപ്പാണോ അവിടെ വെള്ളമുണ്ടെന്നു ?" എന്റെ മകന്‍ ചോദിച്ചു . ഞാന്‍ തലയാട്ടി അവനെ സമാദാനപ്പെടുത്തി.
        ഹ്രദയം പൊട്ടും വേദനയില്‍ ഞാന്‍ സ്നേഹ നിധിയായ എന്റെ ഉമ്മയോട് യാത്രപറഞ്ഞു . എന്റെ ഉള്ളിന്റെ ഉള്ളില്‍ എനിക്കറിയാമായിരുന്നു ഞാനിനെ അവരെ കാണില്ലാന്ന് .
    "ഞാന്‍ നിനക്കും നിന്റെ യാത്രക്കും വേണ്ടി പ്രാര്‍ത്ഥിക്കാം"
    "അള്ളാ , പടച്ചവനെ ഇവരുടെ യാത്രക്ക് നീ വഴികാട്ടണെ ഒരു തുള്ളി ധാഹജലതിലെതിക്കണേ അവരെ "
      ഞങ്ങള്‍ യാത്ര തുടങ്ങി ചുട്ടുപൊള്ളുന്ന മണലാരിന്ന്യത്തിലൂടെ . ഒരു ദയയുമില്ലാതെ സൂര്യന്‍ കൊടും ചൂട് കൊണ്ട് ഞങ്ങളെ അടിച്ചു . ചുണ്ടുകള്‍ വറ്റിവരണ്ടു . ഇളയ മോന്‍ കരയാന്‍ തുടങ്ങി . അവന്‍ കയ്കുഞ്ഞായിരുന്നു . ആദ്യ ദിനം തന്നെ മുഴുനീള യാത്രക്ക് കരുതിയിരുന്ന ജലവും ഞങ്ങള്‍ കുടിച്ചു തീര്‍ത്തു . എന്റെ കന്നീരല്ലാത്ത ഒരു ജലം കാണാന്‍ ഇനിയുമെത്ര നടക്കണം .
               രാജസ്ഥാനിലെ ഒരു കൊച്ചു ഗ്രാമത്തിലാണ് ഞാന്‍ ജനിച്ചത്‌ . എന്റെ 16 മത്തെ വയസ്സില്‍ തന്നെ എന്റെ കന്യകാത്വം എന്നില്‍നിന്നും അരുതെടുക്കപ്പെട്ടു . മ്രഗീയ രാത്രികളും പകലും എന്നെ കരയിപ്പിച്ചേ ഇരുന്നു . പട്ടിണി കിടക്കുന്ന പൊട്ടുന്ന പ്രായത്തില്‍ പ്രണയം കാണിച്ചവന്‍ എന്നെ സ്വര്‍ഗീയ രസത്തില്‍ തളച്ചു . ഇതാണ് ജീവിതം എന്ന് തോന്നും മുന്പേ അവനെന്നെ എണ്ണിയാല്‍ തീരാത്ത അത്ര പേര്‍ക്ക് കാഴ്ച വെച്ചിരുന്നു . എന്റെ ശരീരത്തിന്റെ പാതി കാശ് കൊണ്ട് എന്റെ തള്ള ഒരു നേരം ഉണ്ടു പിന്നെ അവള്‍ മണ്ണ്തിന്നാന്‍ പോയി മറഞ്ഞു . പിന്നെ ഞാന്‍ അലയാത നഗരങ്ങള്‍ ഇല്ല . ഒടുവില്‍ ഈ പട്ടണത്തില്‍ . സ്നേഹിക്കാന്‍ അറിയാത്ത ഒരുവന്‍ എന്നെ പ്രണയിച്ചു അവന്റെ ബീജം എനിക്കൊരു ആണ്‍ തരിയെ തന്നു . മുണ്ട് മുറുക്കികുതി ഞാന്‍ അദ്ധ്വാനിച്ചിട്ടും ഒരു ദിനം അവനെ പട്ടിനിക്കിടാതെ നോക്കാന്‍ എനിക്ക് കഴിയുമായിരുന്നില്ല . ഈ ലോകം സ്ത്രീയെ കാണുന്നത് അവന്റെ വികാര ശമന മേന്നതിലുപരി മറ്റൊന്നുമില്ല എന്ന് ഞാന്‍ തിരിച്ചറിഞ്ഞു . ഒരു രൂപ തുട്ടോ ഒരിത്തിരി ചോറോ ഒരുത്തനും തന്നില്ല , കൊതിപ്പറിക്കാന്‍ വെമ്പുന്ന കഴുകകന്നുകള്‍ മാത്രം എങ്ങും . എനിക്ക് ചുറ്റുമുള്ള ധാഹ ജലം എനിക്കന്യമായിരുന്നു . ഓരോദിവസവും പുത്തന്‍ മാറ്റങ്ങള്‍ മാത്രം. എന്റെ ദാഹം ശമിപ്പിക്കാന്‍ എന്റെ കുഞ്ഞിനെ ഞാന്‍ 2000 രൂപയ്ക്കു വിറ്റു . പിന്ന്ടങ്ങോട്ടു ഞാന്‍ എന്റെ കണ്ണീര്‍ കുടിച്ചു . ദാഹം ഒരിക്കലും ശമിച്ചില്ല . ഗ്രാമങ്ങളിലും പട്ടണങ്ങളിലും ഞാന്‍ അലഞ്ഞു . വിളിച്ചു വീട്ടില്‍ കയറ്റിയവനെല്ലാം വെള്ളമെന്ന പേരില്‍ വിയര്‍പ്പു തന്നു . എന്റെ അരക്കെട്ടിലും മാറിലും അവര്‍ മനുഷ്യ ജലം ചീറ്റിക്കളിച്ചു . ദാഹം അടങ്ങാത്ത കാമാപരവേശം .
        ആ ദിവസത്തിന്റെ അന്ത്യം എന്റെ മകന് നടക്കാന്‍ കഴിയുമായിരുന്നില്ല . മുമ്പോട്ടു നടക്കാന്‍ ഉള്ള കരുത്തു അവനു നഷ്ട്ടപ്പെട്ടിരുന്നു . എന്റെ മകന്റെ അവസാന ഹ്രദയ മിടിപ്പുകളെ തുറിച്ചു നോക്കികൊണ്ടിരുന്നു കര്‍മ്മസാക്ഷി . എന്റെ ഉള്‍മനസ് മൌനമായി കത്തി എരിയുന്നുണ്ടായിരുന്നു . അവന്‍ ധൈര്യ ശാലിയായിരുന്നു അവന്‍ നടക്കാന്‍ ശ്രമിച്ചു പരന്നു കിടക്കുന്ന മണല്‍പ്പരപ്പില്‍ അവന്‍ പതിയെ വന്നു വീണു . ഞാന്‍ അവനരികില്‍ ഇരുന്നു . കത്തിയമരുന്ന സൂര്യനോട് ഞാന്‍ കെഞ്ചി ഇരുട്ടിന്റെ സൌധര്യത്തെ അവനിലെക്കെത്തിക്കാന്‍ . എനിക്കറിയാമായിരുന്നു അവന്‍ മരിക്കുമെന്ന് . അവനു വേണ്ടി ഞാന്‍ പാട്ടുപാടി തലമുടിയില്‍ തലോടി . ആ ധീരനായ കുഞ്ഞിനു ഞാന്‍ വാക്ക് കൊടുത്തു . അവനെ വിട്ട് എങ്ങും പോകില്ലയെന്നു . ആ രാത്രി അവന്‍ എന്നെ ഒറ്റപ്പെടുത്തി അകന്നു . ആ മരിച്ച മണല്‍ക്കാട്ടില്‍ അവന്റെ സുന്ദര ശരീരം ഞാന്‍ എരിച്ചു . ദൈവത്തോട് ഞാന്‍ യാചിച്ചു . എനിക്കൊപ്പം എന്റെ ആത്മാവിനെയും ഒരു തെളിനീരുറവക്കരികില്‍ എത്തിക്കണേ എന്ന് . എന്റെ പാദവും , ഹ്രധയവും വിശാലമായിരുന്നു .
        ഒരു തടിമാടന്‍ എനിക്കിത്തിരി വെള്ളം തന്നു ഞാനത് എന്റെ മകന് തല്കി . അയാള്‍ അത് തട്ടി തെറിപ്പിച്ചു . എന്നെയും വലിച്ചു അയാള്‍ വീട്ടില്‍ കയറി കതകടച്ചു . കുറച്ചു നേരത്തിനു ശേഷം അകത്തു നിന്നും സീല്‍ക്കാരം മുഴങ്ങികെട്ടു . ആ 4 വയസ്സുകാരന്‍ നിലത്തു തെറിച്ച വെള്ളം പരതുകയായിരുന്നു . അവനതു നാക്കുകൊണ്ടു നക്കിയെടുത്തു , ആ കുഞ്ഞിന്റെ കണ്ണുനീര്‍ മരുഭൂമിയുടെ മാറുപിളര്‍ന്നു അഗാധങ്ങളിലേക്ക് ചേക്കേറി . കതകു തുറന്നു ഞാന്‍ പുറത്തേക്കു തെറിച്ചു . അര്‍ദ്ധ നഗ്നയായ ഞാന്‍ എന്റെ കുഞ്ഞിനേയും കൊണ്ട് ഓടി . ഒരു കന്നു കാലി ചന്തയില്‍ പോയി 2000 രൂപയ്ക്കു അവനെ വിറ്റു . അവനെ വിറ്റ കാശ് കൊണ്ട് ഒരുനേരം ഞാന്‍ ഭക്ഷണം കഴിച്ചു . പിന്നെ മണ്ണോടു ചേര്‍ന്ന് മണ്ണ് തിന്നാന്‍ പോകും വരെ ഞാന്‍ കുടിച്ചത് കാമജലം മാത്രം .
         ഇനിയും വെള്ളം കിട്ടാതെ എന്റെ കൊച്ചുമകന്‍ ഒരു ദിവസം താണ്ടില്ല എന്ന് എനിക്കുറപ്പായിരുന്നു . ഞാന്‍ നടന്നു നടന്നു ദിവസവും ദിവസങ്ങള്‍ . എത്ര ദിവസങ്ങള്‍ എനിക്ക് ഓര്‍മയില്ല .  അവസാനം ഒരു കുടില്‍ കണ്ടു . അതിനകത്ത് വളരെ ക്ഷീണിതയായ ഒരു കിളവി ഉണ്ടായിരുന്നു . കുഞ്ഞിനെ നോക്കാന്‍ പറഞ്ഞു അവരോടു ഞാന്‍ യാചിച്ചു . എന്നിട്ട് തനിയെ വെള്ളം അന്വേഷണം തുടര്‍ന്നു. ആ കുടിലില്‍ നിന്നും നടന്നകലുമ്പോള്‍ എന്റെ കുഞ്ഞിന്റെ കരച്ചില്‍ ചെവിയില്‍ വന്നു അടിച്ചു കൊണ്ടിരുന്നു . പെട്ടന്ന് ഞാന്‍ ഒരു കിണര്‍ കണ്ടു . ദ്രധിയില്‍ ഞാന്‍ എന്റെ പാത്രങ്ങളില്‍ വെള്ളം നിറച്ചു എന്റെ പോന്നോമനയുടെ അടുത്തേക്ക്‌ തിരിച്ചു നടന്നു. എന്റെ ഓട്ടവും പ്രതീക്ഷകളും സമയത്തിനിപ്പുറത്തെത്തിയിരുന്നു .
        ശൂന്യനായ ഒരു വന്റെ ബീജം എന്റെ ഉദരത്തില്‍ വളര്‍ന്നു . വയറുന്തി കവച്ചു വെച്ച് തെരുവ് തോറും നടന്നു . ഇപ്പോള്‍ ആരും അങ്ങനെ തന്നെ ശ്രദ്ധിക്കാറില്ല . തെരുവോരങ്ങളിലെ കുപ്പകളിലെ ഭക്ഷണങ്ങള്‍ രണ്ടു ജീവന്‍ പിടിച്ചു നിര്‍ത്തി . അസഹ്യമായ ബാഹ്യവേധനക്ക് അപ്പുറമായിരുന്നു മനോവിഷമം . ഒരു കറുത്തിരുണ്ട ക്രൂരരാത്രിയില്‍ ഒരു 16 പ്രായം തോന്നിക്കുന്ന ഒരു പയ്യന്‍ അവള്‍ക്കരികില്‍ വന്നു . ഓര്‍മ്മകള്‍ ചികഞ്ഞു നുരപോന്തി മകനെ എന്ന് വിളിക്കും മുന്പേ അവന്‍ അവളെ കയറിപ്പിടിച്ചു . അവളെ വലിച്ചിഴച്ചു അവന്‍ കൊണ്ട് പോയി . എന്റെ ജീവിധത്തില്‍ ഞാന്‍ അനുഭവിക്കാന്‍ ബാക്കി വച്ചേ ഒരേ ഒരു കാര്യം . കണ്ണുനീരിനാല്‍ ഞാന്‍ കരയപ്പെട്ടു . ധാര ധാര യായി അത് ഭൂമിയില്‍ വര്‍ഷിച്ചു .അവളുടെ മുഖം മഴയായി . അവള്‍ വിളിച്ചു
      "മകനെ ..." അവന്‍ തെല്ലു നേരം ഒന്ന് പകച്ചു നിന്നു . ഓര്‍മകളിലെ തള്ളയെ തേടും മുമ്പേ ഒരു വലിയ കല്ലെടു അവന്‍ അവളുടെ തലക്കടിച്ചു . അവളുടെ കണ്ണീര്‍ ഒരു മഴയായി അവിടെമാകെ പരന്നു .
      "എന്റെ കുഞ്ഞെവിടെ ?" അമീന ആ വ്രധയോട് ചോദിച്ചു .
 ഞാന്‍ തിരിച്ചെത്തും മുന്പേ അവന്‍ മരണമടഞ്ഞിരുന്നു . ആ വാര്‍ത്ത ക്രൂരമായി എന്റെ ഹ്രധയാതെ കീറിമുറിച്ചിരുന്നു. എന്റെ കണ്ണുകളില്‍ നിന്നും കണ്ണീര്‍ മഴ വര്‍ഷിച്ചു . അതുപോലൊരു മഴ ഒരിക്കലും ഞങ്ങളുടെ പ്രദേശത്ത് വീണില്ല. എന്നാല്‍ ഈ മഴ ഒരിക്കലും ഞങ്ങളെ രക്ഷപ്പെടുതിയതുമില്ല . കാരണം ഇവിടെ ഞങ്ങള്‍ കരയുന്നത് കണ്ണീരിന്റെ മഴയാണ് . അമീന പറഞ്ഞു നിര്‍ത്തി . എന്റെ മനസ്സ് അപ്പോഴും രാജസ്ഥാനില്‍ പുഴുത്തു മണ്ണോടു ചേര്‍ന്ന അവളുടെ മുകമായിരുന്നു . അമീനയും അവളും എങ്ങനെ വേര്‍തിരിക്കപ്പെടുന്നു ഞാന്‍ അത്ഭുധപ്പെടുന്നത് സ്നേഹങ്ങള്‍ക്ക്‌ മുന്നിലാണ് വ്യത്യസ്തമായ നശിച്ചു പോകുന്ന മാറ്റങ്ങള്‍ക്കു വേണ്ടിയാണ് . ആര്‍ക്കു വേണം അവളെയും അവളുടെ കണ്ണീരിനെയും . ഈ യാത്രകള്‍ തന്നെയല്ലേ ജീവിത പ്രതീക്ഷകള്‍ . ഞാനിപ്പോള്‍ മനസ്സിലാക്കുന്നു ദൈവം എല്ലായ്പ്പോഴും നമ്മളെ വെധനയിലേക്ക് അയക്കപെടില്ല . എന്നാല്‍ ചിലസമയം നമ്മളിലേക്ക് വരുന്നവര്‍ ഒരു വേദനയോടെ നമ്മളെ ഉറക്കത്തില്‍ നിന്നും തട്ടിവിളിക്കും . അവളുടെ കഥ എനിക്ക് ചെയ്തു തന്നതും അതായിരുന്നു . ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയാത്ത എനിക്ക് ശൂന്യതയിലേക്ക് മടങ്ങാന്‍ നേരമായെന്നു . ഉറങ്ങിജീവിച്ച എന്നെ മരണം വന്നു വിളിച്ചു .
        ഒരു സാധാരണ പ്രഭാധത്തില്‍ ഞാന്‍ മരണ മടഞ്ഞു . എല്ലാവിധ ചടങ്ങുകളോടും കൂടി ശവസംസ്കാരം നടന്നു . അന്ധകാരം എന്നില്‍ നിറക്കപ്പെട്ടു . എന്റെ കര്‍മ ഫലങ്ങളുടെ പരിസമാപ്തി എന്നോണം ഞാന്‍ മറ്റെവിടെയോ ഇതേ രീതിയില്‍ ജനിക്കപ്പെട്ടു . പുത്തന്‍ ലോകം എനിക്ക് മുന്നില്‍ ചില ജീവിത യാധാര്‍ത്യങ്ങള്‍ കാണിച്ചുതന്നു . ഒരുപാട് പുതിയ അനുഭവങ്ങള്‍ . എങ്ങും പരസ്പരം സഹായിച്ചും , സ്നേഹിച്ചും കഴിയുന്നവര്‍ മാത്രം . ഒരിത്തിരി കള്ളമോ , ദെശ്യമോ അവര്‍ക്കുണ്ടായിരുന്നില്ല . ഇതാണ് സ്വര്‍ഗം എന്ന് ഞാന്‍ കരുതി . തിരിച്ചറിവുകള്‍ എന്നെ ഓര്‍മിപ്പിച്ചു ' നീ മരിച്ചിരിക്കുന്നു ' . അപ്പോഴേക്കും എന്നിലെ ചപല മോഹങ്ങള്‍ എല്ലാം നശിച്ചിരുന്നു . പുത്തന്‍ ഉണര്‍വുകളും , തീവ്രമായ ചിന്തകളും എന്നെ അലട്ടികൊണ്ടിരുന്നു . മരണ മില്ലാത്ത ഒരു മനുഷ്യന്‍ വിളിച്ചു പറഞ്ഞു മരണമാവാഹിച്ച നിങള്‍ എല്ലാം ഭാഗ്യവാന്മാരാണ് .

                                                                                                                                                                                    -അനസ് മുഹമ്മദ്‌ 

Friday, July 6, 2012

ബ്ലാസ്റ്റ് - ചെറുകഥ


                        ഒരു പാത്രം , അതില്‍ നിറെ പുകയില കഷ്ണങ്ങള്‍ . ചുറ്റും ഒരു കൂട്ടം പിള്ളേര്‍ അവരെല്ലാം പാതി ബോതയിലാണ് . എല്ലാം ശെരിക്കും ബ്ലാസ്റ്റ് . കൂട്ടത്തില്‍ സ്റ്റാമിന അല്പമ കൂടുതല്‍ ഉള്ളവന്‍ അടുത്തത് മൈക്ക് ചെയ്യുന്നു . കത്തിക്കുന്നു ..... ഈ സെറ്റപ്പ് മനസ്സിലാകാത്തവര്‍ക്ക് വേണ്ടി ഒന്ന് പറഞ്ഞു തരാം . ന്യൂ  ട്രെന്‍ഡി പിള്ളേര് . പണ്ടൊക്കെ ഒരു ബീഡി കത്തിക്കുന്നതോ , ഒരല്‍പം കള്ളുകുടിക്കുന്നതോ പാപമാണെന്നു വിശ്വസിചിരുന്നവരായിരുന്നു കേരളത്തില്‍ ഉണ്ടായിരുന്നത് . എന്നാല്‍ ഇന്ന് മിനിമം കന്‍ജാവെങ്കിലും അടിക്കുന്നവനാണ് ഫ്രീക്കന്‍.., . അത്തരത്തില്‍ ഉള്ള ഒരു ഫ്രീക്കനില്‍ നിന്നാണ് ഈ കഥ തുടങ്ങുന്നത് . ഞാന്‍ പറയാറുള്ള പോലെ ഇതും ഒരു ജീവിത ഏടാണ് , കുടിച്ചും , വലിച്ചും , കളിച്ചും ജീവിതം ആഗോഷമാക്കുന്ന ഞാനടങ്ങുന്ന പുതിയ തലമുറയുടെ കഥ . ഉണ്ടാക്കി തീര്‍ന്നപ്പോള്‍ അവന്‍ തീപ്പെട്ടി തിരഞ്ഞു വീണ്ടും കറുത്തിരുണ്ട പുക വായില്‍ നിന്നും ആകാശത്തേക്ക് പറന്നുയര്‍ന്നു അവന്‍ അഭോതാവസ്തയുടെ പടിക്കല്‍ ഏതിനില്‍ക്കുന്നു . അങ്ങുമിങ്ങും ചിതറിക്കിടക്കുന്ന പുകയില തുണ്ടുകള്‍ , ചരിഞ്ഞും , മറിഞ്ഞും കിടക്കുന്ന കുറെ പിള്ളേര്‍ . ഇത് തമിഴ്നാട്ടിലെ ഒരു കോളേജ് ഹോസ്റ്റല്‍ റൂമിലെ സീന്‍ ആണ് . അവന്‍ മനസ്സും ശരീരവും ഒരു പോലെ ആ ലഹരിക്ക്‌ കാലില്‍ സമര്‍പ്പിച്ചിരിക്കുന്നു .
                  കേരളം വിട്ടു പുറത്തു പഠിക്കാന്‍ പോകുന്ന ഓരോ വിദ്യാര്‍ത്തികളുടെയും മനസ്സില്‍ ഒരൊറ്റ ചിന്ത മാത്രമാണ് , വീടും , നാടും കാണാതെ അടിച്ചു പൊളിച്ചു നടക്കാം . എന്നാല്‍ എന്റെ  മനസ്സില്‍ ഒരൊറ്റ ചിന്ത മാത്രമാണുണ്ടായിരുന്നത് . ഒരു എഞ്ചിനീയര്‍ ആകണമെന്ന് . ആധ്യദിനം തന്നെ ആ മോഹം ഞാന്‍ കയ് വെടിഞ്ഞു . അതിനു ഒരു കാരണവുമുണ്ട് , അതിപ്പോള്‍ വെക്തമാക്കുന്നില്ല . ഓരോരുത്തരും അവനവനുടെ സ്വപ്നങ്ങള്‍ക്ക് പിന്നാലെ ഓടുകയായിരുന്നു . ഓരോ ദിവസം കഴിയും തോറും ഓരോരുത്തരിലും പുത്തന്‍ പരിവര്‍ത്തനങ്ങള്‍ കാണപ്പെട്ടു . വസ്ത്രധാരണയും , ഭക്ഷണ രീതിയുമെല്ലാം മാറ്റങ്ങളായി . ഓണക്ക പുട്ടില്‍ നിന്നും അത് നൂഡില്‍സും , ഫ്രൈദ്രൈസും ആയി രൂപാന്തരം പ്രാപിച്ചു . ഇറുകിപ്പിടിച്ച പാന്റു ചന്ദിക്കടിയിലേക്ക് താഴ്ത്തപ്പെട്ടു ലോ വെസ്റ്റ് എന്ന പേരില്‍ . ഈ മറ്റങ്ങല്‍ക്കിടയിലെപ്പഴോ  ഞാനവനെ പരിചയപ്പെട്ടു . ചുറ്റും നിറയെ കാമുകിമാരും , കൂട്ടുകാരും , കുറെ അടിച്ചു പൊളിയും , ആഗോഷമാണ് ജീവിതം എന്ന് പറഞ്ഞു നാളെയെ കുറിച്ച് ചിന്തിക്കാത്തവന്‍ . ഈ മാറ്റങ്ങള്‍ ബീഡി വലിചിരുന്നവനെ കന്‍ജാവിലെത്തിച്ചു . മറ്റുള്ളര്‍വക്ക് വേണ്ടി പലരും മധ്യ പാനവും , ലഹരി ഉപയോഗവും തുടങ്ങി . അങ്ങനെയാണല്ലോ .. അല്ലെങ്കില്‍ നമുക്ക് കുറച്ചിലല്ലേ . ഈ മാറ്റത്തിന്റെ മുന്‍പന്തിയില്‍ അവനുണ്ടായിരുന്നു .
            പരിവത്തനം അവിടെ മാകെ പറന്നു . കോളേജ് കെട്ടിടങ്ങളുടെ എണ്ണം വര്‍ധിച്ചു , കൂള്‍ദ്രിങ്ങ്സ് ഷോപ്പുകള്‍ എണ്ണം കൂട്ടി , ഫോറിന്‍ ഭക്ഷണ ശാലകള്‍ അവിടെവിടെയായി മുളച്ചു പൊന്തി . വിദേശ മധ്യ ഷാപ്പുകള്‍ തലപൊക്കി . ഇന്റര്‍നെറ്റ്‌ കാഫെകളും , ലോഡ്ജ് മുറികളും വന്നു . ഇവകള്‍ എല്ലാവരിലും സ്വാധീനം ചെലുത്തി . കഫെ കളില്‍ സീല്‍ക്കാരം മുഴങ്ങിക്കൊണ്ടിരുന്നു . കമ പരിവേഷതിലകപ്പെട്ട കമിതാകള്‍ ശമനതിനിടം തേടി . ആ പരിസം ഒരു പുത്തന്‍ പ്രദേശമായി . ഓരോ മുറികളിലും കറുത്തിരുണ്ട പുകകൊണ്ടു നിറഞ്ഞു . അങ്ങനെ പരിവര്‍ത്തനത്തിന്റെ ആദ്യ പാതം പിന്നിട്ടു .
         തിരിഞ്ഞു നടന്നു പോകുന്ന ഒരു താത്ത കുട്ടിയോട് അവനു കവുതുകം തോന്നി . കണ്ടദിവസം മുഴുവന്‍ ചാറ്റിങ് നടത്തി , രണ്ടാംന്നാള്‍ ടെറ്റിങ്ങും , അടുത്ത ദിവസം ഒരു നാണവും ഇല്ലാതെ അവള്‍ അവന്റെ കൂടെ ക്കിടന്നു . പരിവര്‍ത്തനത്തിന്റെ രണ്ടാം പാതം , പിന്നീടുള്ള പകലും രാത്രിയും അവര്‍ക്കുള്ളതായിരുന്നു . കാണാത്ത നേരങ്ങളിലും അവരുടെ ശബ്ദങ്ങള്‍ തമ്മില്‍ ഭന്ധപ്പെട്ടു . നാടും, വീടും അവര്‍ക്ക് വിധൂരത്തായി . നാട്ടില്‍ പോകുന്നതും , വരുന്നത് മായ ഓരോ യാത്രം പുത്തന്‍ അനുഭവമായിരുന്നു . അവര്‍ പിരിയാന്‍ കഴിയാത്ത വിധം അടുത്ത് എന്ന് രണ്ടു പേരും കരുതി . എന്നാല്‍ അതൊരു തോന്നല്‍ മാത്രമായിരുന്നു . അവന്റെ ഓരോ കവുതുകങ്ങളും അവനോരോ പ്രണയ മായിരുന്നു . അവന്‍ ഒന്നിലും ത്രപ്തനായിരുന്നില്ല . ഒരു കാര്യവും അവനെ വേദനിപ്പിക്കുമായിരുന്നില്ല . ഏതു സമയവും , എന്തിനോടും അവനു ചിരിയും, വര്‍ത്ത മാനങ്ങളുമായിരുന്നു .
          ബംഗ്ലൂരിലെ ഒരു ഡീ അഡിക്ഷന്‍ സെന്റെരിനു മുന്നില്‍ എന്റെ കാര്‍ നിന്നു . വിറയ്ക്കുന്ന കാലുകളെ ആ പ്രധലം വരവേറ്റു . രാത്രികളും , പകലുകളും ഇപ്പൊ അവനു അന്യമാണ് . അവന്‍ വലിച്ചു തീര്‍ത്ത കന്‍ജാവും , കുടിച്ചു തീര്‍ത്ത മദ്യവും , അവളിലേക്ക്‌ ഉതിര്‍ത്ത ശുക്ലവും അവന്റെ രാത്രികളെ ശല്യം ചെയ്തുകൊണ്ടേ ഇരുന്നു . അവന്റെ അടുത്തേക്ക്‌ ഞാന്‍ ചെന്ന് , അവനെന്നെ തിരിച്ചറിഞ്ഞോ ആവൊ . ഞാന്‍ അടുത്തിരുന്നു .
    " എന്നെ മനസ്സിലായോ ?"  അവന്‍ തലയാട്ടി .
    "ആരാണ്  ?" അവന്‍ ഒന്നും മിണ്ടിയില്ല .
എങ്ങും നിശബ്ധത നിഴലടിച്ചു . അവന്റെ അവഭോദ മനസ്സ് ഈ ലോകം വിട്ടു അറ്റെവിടെയോ ചേക്കേറിയിരിക്കുന്നു . ഇനി ഒരു ചിരിച്ചു വരവ് കഷ്ട്ടമാണ് . ഞങ്ങളെ കൊണ്ടാവുന്നത്‌ ശ്രമിക്കുന്നു . ഡോക്ടെര്‍ പറഞ്ഞവസാനിപ്പിച്ചു .
                      പരിവര്‍ത്തനത്തിന്റെ അവസാന പാതം . അവന്റെ രാത്രികളില്‍ ഇപ്പൊ ഒരു പാട് സ്ത്രീ ശബ്ദങ്ങള്‍ ഞാന്‍ കേള്‍ക്കാറുണ്ട് . മാറി , മാറി അവന്‍ സല്ലഭിക്കുന്നത് . വിശുദ്ധ പ്രണയത്തിന്റെ ആ തട്ട മിട്ട താത്ത കുട്ടി ഇപ്പൊ ഒരു തൊലി വെളുത്തവന്റെ കിടക്ക പങ്കിടുന്നു . അവനില്‍ അവള്‍ പുത്തന്‍ കാമരസങ്ങള്‍ രുചിക്കുന്നു . തിരിച്ചറിവുകള്‍ രണ്ടു പേരിലും വന്നടുക്കുംബോഴേക്കും , വേര്‍പാട് എന്നെ കരയിച്ചിരുന്നു . കോളേജ് ജീവിതം  അവസാനിച്ചിരിക്കുന്നു , ഇനി എല്ലാവരും അവനവന്റെ സ്വപ്നങ്ങളിലേക്ക് ചേക്കേറും .       ജോലിയില്ലാത്ത ദിനങ്ങള്‍ ബംഗ്ലൂരിലെ ആ മുറിയിലും അവനെ വേട്ടയാടി . പുതിയ കൂട്ടും , പുത്തന്‍ രീതികളും അവനില്‍ പുതിയ ലഹരികള്‍ കുത്തി നിറച്ചു . പാളം തെറ്റിയ ട്രെയിന്‍ പോലെ അവന്‍ അലഞ്ഞു . തിരിച്ചറിവുകള്‍ ഒരിക്കലും അവനെ കരയിപ്പിച്ചിട്ടില്ല , അവന്റെ ഭോധ മനസ്സിന്റെ ആയുസ്സ് വെറും 2 നിമിഷം മാത്രമായിരുന്നു , കറുത്തിരുണ്ട പുകകള്‍ അവനെ അപ്പോഴേക്കും വലയം വെക്കും . വീണ്ടും ഇരുട്ട് , യാത്രകള്‍ , കവുതുകം , പ്രണയം , കാമം , ഹോട്ടല്‍ മുറികള്‍ , രക്തം . തുടരെ തുടരെ അയാള്‍ രക്തം ചര്‍ധിക്കാന്‍ തുടങ്ങി .
                    " നീ കാരണം അവന്‍ ഇവിടെ എത്തിയത് . ഞങ്ങള്‍ പരമാവതി ട്രൈ ചെയാം . ബാക്കി എല്ലാം ഈശ്വരന്റെ കയ്യില്‍ " ഡോക്ടര്‍ പറഞ്ഞു .
അവനോടു ഞാന്‍ പറഞ്ഞു " നീ തിരിച്ചു വരണം ഒരു പുതിയ ജീവിതത്തിലേക്ക് "
                    " എന്തെങ്കിലും ഒന്ന് പറയട ?"
പെട്ടന്ന് എന്റെ ഉള്ളൊന്നു പിടഞ്ഞു . അവന്റെ കണ്ണുകള്‍ കണ്ണീര്‍ ചാലുകള്‍ തീര്‍ത്തു , എന്റെ ചുണ്ടുകള്‍ വിറച്ചു . അവന്റെ ശ്വസോച്ചാസം വര്‍ധിച്ചു . ഒരു വല്ലാത്ത വികാരാവസ്ഥയില്‍ അവന്‍ അലറി  "ആഹ്"
       അവന്‍ പൊട്ടിക്കരയുന്നു . എന്റെയും നിയന്ത്രണം വിട്ടുപോയി . കരഞ്ഞു കൊണ്ടേ അവനെ ഞാന്‍ സമാധാനപ്പെടുത്തി . ജീവിത യാത്രയുടെ അവസാന പാതം തീരുമ്പോള്‍ അവന്റെ സംസാര ശേഷി അവനെ വിട്ടകന്നിരുന്നു . ഒരുവിധത്തില്‍ അവനെ സമാധാനപ്പെടുത്തി ഞാന്‍ അവിടെ നിന്നും ഇറങ്ങി .
             തിരിച്ചുള്ള യാത്രയില്‍ എന്റെ മനം പറഞ്ഞു അവനിനി തിരിച്ചു വരും പുതിയ ഒരു മനുഷ്യനായി . അതിനായി കാത്തിരിക്കാം . ഇതേ സമയം മറ്റു രണ്ടു കാര്യങ്ങള്‍ കൂടി നടക്കുന്നുണ്ടായിരുന്നു . താത്ത കുട്ടി മടിക്കുത്തഴിച്ചു മറ്റാര്‍ക്കോ കൂടെ കിടന്നു . പുത്തന്‍ കാവ്യങ്ങള്‍ രാജിക്കുന്നുണ്ടായിരുന്നു . ആരും കാണാതെ തലയണക്കടിയില്‍ ഒളിപ്പിച്ചു വെച്ച കാന്‍ജാവ് തിരയുകയായിരുന്നു അവനപ്പോള്‍ . ഒരു പുതിയ ബ്ലാസ്റ്റിനു വേണ്ടി .

                                                                                                       
                                                                                                                                                                                                                                അനസ് മുഹമ്മദ്‌ -
 

Sunday, July 1, 2012

വിപ്ലവത്തിന്റെ ചുവന്ന പൂക്കള്‍


                            ഇത് സത്യത്തില്‍ ഒരു ചെറുകഥയല്ല . ഒരു ചരിത്ര തുണ്ടാണ് . ഇതിനാധാരം യഥാര്‍ത്ഥ ജീവിതത്തില്‍ നടന്ന ഒരു സംഭവവുമായാണ് . ഈ കഥയിലെ ചില കഥാപാത്രങ്ങള്‍ എന്റെ സ്ര്‍ഷ്ടിയാണ് . നമ്മുടെ നാടിന്റെ സ്വാതന്ദ്ര്യത്തിനായി രക്തം ചിന്തിയ ഒരു പിടി വിപ്ലവകാരികള്‍ക്ക് മുന്നില്‍ ഞാനീ ചെറുകഥ സമര്‍പ്പിക്കുന്നു . വിപ്ലവ വീര്യം നശിക്കാതിരിക്കട്ടെ . ഈ ചുവന്ന പൂവിന്റെ മണം ഇവിടെ മാകെ പരക്കട്ടെ .                  

കടപ്പാട് - കെ . എം . ചന്ദ്രശര്‍മയുടെ 'ഭഗത് സിംഗ്' എന്ന ജീവ ചരിത്ര ഗ്രന്ഥത്തോട്



വിപ്ലവത്തിന്റെ ചുവന്ന പൂക്കള്‍ - ഇന്ത്യന്‍ ചരിത്രത്തിലെ ഒരു ചെറുകഥ



           
                   1928 ലെ ഒരു തണുത്ത ഡിസംബര്‍ പ്രഭാതം . കല്‍കട്ട നഗരം . റെയില്‍വെ സ്റെഷനില്‍ ഞാന്‍ വന്നിറങ്ങി . ഉള്ളില്‍ ഉറച്ച തീരുമാനങ്ങളും , മാറ്റത്തെ കൊതിക്കുന്ന മനസ്സും മാത്രമായി . ഹിന്ദുസ്ഥാന്‍ സോഷിയലിസ്റ്റു റിപ്പബ്ളിക്കന്‍ ആര്‍മിയുടെ കേരളത്തിലെ പ്രധിനിതിയായാണ് ഞാന്‍ കല്‍ക്കട്ടയി എത്തുന്നത് . ഈ യാത്രക്ക് ഒരു പാട് ലക്ഷ്യങ്ങള്‍ ഉണ്ട്  .
                    1928 നവംബര്‍ 17 നു ഒരു യോഗം കൂടി . യോഗത്തിന്റെ പ്രധാന വിഷയം ലാലാജിയുടെ നിര്യാണമായിരുന്നു . അദ്ധേഹത്തിന്റെ അഭാവത്ത സംഗടനയില്‍ ചെറിയൊരു കുലുക്കം ഉണ്ടാക്കി . എല്ലാവരിലും വിപ്ലവ ആഹ്വാനം നിറഞ്ഞു . രക്തം തിളച്ചു പൊങ്ങി . പണ്ഡിറ്റ്‌ജി {ആസാദ്} ആയിരുന്നു യോഗത്തിന് നേത്രത്വം നല്‍കിയത് . ഭഗത് സിംഗ് , മഹാബീര്‍ സിംഗ് , കുന്ദന്‍ ലാല്‍ , ശിവറാം രാജു , സുഗദേവ് , കിഷോര്‍ ലാല്‍ , ജയ് ഗോപാല്‍ , ഹംസ രാജ് വോറ , കാളീച്ചരന്‍ ഇവരെല്ലാം യോഗത്തിലെ പ്രധാനികളായിരുന്നു . യോഗത്തില്‍ നിന്നും പണം സ്വരൂപിക്കാന്‍ വേണ്ടി പഞ്ചാബ്‌ നാഷണല്‍ ബാങ്കിന്റെ ലാഹോര്‍ ശാഘാ കൈയേറാന്‍ തീരുമാനിച്ചു . ഡിസംബര്‍ 4 നു വൈകിട്ട് 3 നു കൊള്ളയടിക്കാന്‍ പദ്ധതിയിട്ടു .
                       ജന സമുദ്രമായ കല്‍ക്കട്ട നഗരത്തിലൂടെ ഞാന്‍ നടന്നു ഒപ്പം രാമന്‍ നായരും . അദ്ദേഹം കല്‍ക്കട്ടയില്‍ താമസിക്കുന്ന പാവം ഒരു മലയാളിയാണ് . ഇവിടെ ഒരു ചെറിയ ഹോട്ടല്‍ നടത്തുന്നു . അദ്ധേഹത്തിന്റെ വീട്ടിലാണ് എനിക്ക് താമസം ഏര്‍പ്പാട് ചെയ്തിരിക്കുന്നത് . എന്റെ നാടിനു സ്വാതന്ദ്ര്യം ലഭിക്കണേ എന്നാഗ്രഹിക്കുന്ന ഒരു പാവം മനുഷ്യന്‍ . ആ തെരുവിലൂടെ ഞങ്ങള്‍ അകലേക്ക്‌ നടന്നു നീങ്ങി . സമാധാനത്തിന്റെ ഒരു വെള്ളി വെളിച്ചവും തേടി .
                      ഡിസംബര്‍ 4 നു കാലത്തുതന്നെ ഞങ്ങളെല്ലാവരും ഒരുമിച്ചു കൂടി എന്നാല്‍ ആ ദിവസം വളരെ മോശപ്പെട്ട ഒരു ദിനമായിരുന്നു . അകത്തെ വൈകാരിക പ്രശ്നങ്ങള്‍ ഒന്നും അറിയാതെ പ്രക്രതി മന്ദഹസിച്ചു . നാട് മൊത്തം പോലീസ് അക്രമം അഴിച്ചു വിട്ടിരിക്കുന്നു . ലാഹോറില്‍ സമരം നടത്തിയ ഒരു കൂട്ടം ആളുകള്‍ക്ക് നേരെ അക്രമം നടത്തിയിരിക്കുന്നു . ലാലാജി നേത്രത്വം നല്‍കിയ ആ സമരം ഒരു കുരുതിക്കളമായി മാറി . ലാലാജി കൊല്ലപ്പെട്ടിരിക്കുന്നു . ആ ദിവ്യപ്രഭ അണഞ്ഞിരിക്കുന്നു . 30 കോടി ജനങ്ങളുടെ ബഹുമാന്യനായ നേതാവിനെ ഒരു പീറ പോലീസുകാരന്‍ ആക്രമിച്ചു കൊലപ്പെടുതിയിരിക്കുന്നു . ഇത് യുവാക്കളോടുള്ള വെല്ലുവിളിയാണ് . രക്തം മരവിച്ചിട്ടില്ല എന്ന് കാണിച്ചു ഭോദ്യപ്പെടുത്തണം. തീരുമാനങ്ങള്‍ പെട്ടെന്ന് ഉള്‍തിരിഞ്ഞു വരും. ബാങ്ക് കയ്യേറല്‍ ഒരു പരാജയമായി . നവംബര്‍ 17 ന്റെ ഈ നഷ്ടം നികത്താന്‍ ഒരു ബാങ്ക് കയ്യേറ്റമല്ലവേണ്ടതെന്നു അവിടെനിന്നും ഉള്‍തിരിഞ്ഞു വന്നു . എന്നാല്‍ അതൊരു ചരിത്രം കുറിക്കലായിരുന്നു . പുത്തന്‍ മാറ്റത്തിന്റെ വിപ്ലവത്തിന്റെ ഒരു പുഷ്പ ഗന്ധം അവിടമാകെ പരന്നു. ഇന്ത്യക്കാരുടെ രക്തം തണ്ത്തുറചിട്ടില്ല ഏന്നു ലോകവും , മര്ധക സര്‍ക്കാരും അറിയണം അതായിരുന്നു പ്രദാന ലക്ഷ്യവും . എന്റെ തീരുമാനങ്ങളും , യാത്രകളും തെറ്റി . കല്‍ക്കട്ടയില്‍ തന്നെ താങ്ങാന്‍ ഞാന്‍ നിര്‍ഭന്ധിതനായി . ജോലിവ്യാചേനയായതുകൊണ്ട്‌ ആര്‍ക്കും എന്നെ സംശവും തോന്നിയില്ല .
                        ഒത്തുകൂടലുകളും , ഗൂഡാലോജനകളും ഒരു തീരുമാനത്തില്‍ എത്തിച്ചിരിക്കുന്നു . ഈ രാജ്യത്തെ ജനങ്ങളുടെ മനസ്സും , ശരീരവും മുറിവേല്‍പ്പിക്കുന്ന ആക്രമണ പരിപാടികള്‍ അവസാനിക്കാന്‍ ഇനി ഒന്ന് മാത്രം തിരിച്ചാക്രമണം . പിന്നെ ലാലാജിയുടെ ചോരക്കു ഞങ്ങള്‍ക്ക് പകരം വീട്ടണം . ഏതു മര്‍ദനവും അടിച്ചമര്‍ത്തലുകളും അതിചീവിച്ചു ഞങ്ങള്‍ വിപ്ലവ പാതയില്‍ മുന്നേറും അത് തെളിയിക്കണം .
                       തീരുമാനം , ലാഹോര്‍ ലാത്തിച്ചാര്‍ജിനു നേത്രത്വം വഹിച്ച സ്കോര്‍ട്ടിനെ കൊല്ലുക എന്നായിരുന്നു . ചോര കൊണ്ട് കണക്കു തീര്‍ക്കുക്ക . തിട്ടം പൊട്ടു ഞങ്ങള്‍ അതിനുള്ള വഴികള്‍ ആസൂത്രണം ചെയ്തു .        
                        ഡിസംബര്‍ 17 തണുത്ത പ്രഭാദം ജനാല പാളികള്‍ തുറന്നു പുറത്തേക്കു നോക്കി . പ്രഭാദ കിരണം ഭൂമിയെ തൊട്ടു തുടങ്ങിയിരിക്കുന്നു . സൂര്യന്‍ പതിയെ കണ്ണ് തുറന്നു എന്നെ നോക്കി . മാറ്റത്തിന്റെ ഈ ദിനം ഒരുപാട് വിപ്ലവ വീര്യങ്ങള്‍ക്ക് സാക്ഷ്യം വഹിക്കട്ടെ . ഇരുള്‍ വഴിയിലെ അരണ്ട വെളിച്ചം വെള്ളാരം കല്ലുകളെ താഴുകിയകന്നു . വഴിയിലെ കാല്‍പെരുമാറ്റത്തിനായി കാതോര്‍ത്തു കിടന്നു പുതിയ പ്രഭാധത്തിലെ പുതിയ പ്രതീക്ഷകളെയും ഉള്ളില്‍ ഒതുക്കി . ലാലാജി ഞങ്ങളെ വിട്ടു പിരിഞ്ഞിട്ടു ഇന്നേക്ക് ഒരു മാസം തികയുന്നു . എരിയുന്ന പകയെ ആളിക്കത്തിച്ചു ഞാനിരുന്നു . ഡിസംബര്‍ 4 ന്റെ പരാജയവും ഉള്ളില്‍ നിറഞ്ഞു നില്‍ക്കുന്നു . ഡ്രൈവര്‍ക്ക് പറ്റിയ ഒരു ചെറിയ പിഴവ് മൂലം ബാങ്ക് കവര്‍ച്ച നടന്നില്ല . തോക്കും , ആയുധങ്ങളുമായി സഹായിക്കാന്‍ കാത്തു നിന്ന സഖാക്കളെല്ലാം നിരാശരായി . ഞാനും , ഭഗത് സിങ്ങും , മഹാബീര്‍ സിങ്ങും ആയിരുന്നു കവര്‍ച്ചക്ക് നിയോഗിച്ചവര്‍ . ഒരു കാറില്‍ ചെന്ന് തോക്ക് കാണിച്ചു പണം കവരാന്‍ ആയിരുന്നു തീരുമാനം . മഹാബീര്‍ സിങ്ങിനു പറ്റിയ ചെറിയൊരു പാളിച്ചയില്‍ ആ പദ്ധതി പൊളിഞ്ഞു .
                      ഡിസംബര്‍ 10 നു പാര്‍ട്ടി ഓഫീസായി ഉപയോഗിച്ചിരുന്ന ബോസാങ്ങിലെ ഞാന്‍ താമസിക്കുന്ന ആ വീട്ടില്‍ വെച്ച് വീണ്ടും ഏച്ച് . എസ് . ആര്‍ . എ യുടെ നേത്ര്‍ തല യോഗം കൂടി . യോഗം തീവ്രമായ ഒരു തീരുമാനത്തിലെത്തി . ലാലാജിയെ മര്‍ദിച്ചു കൊന്ന പോലീസ് സൂപ്രണ്ട് ജെ . എ സ്കോട്ടിനെ വധിക്കണ മെന്നായിരുന്നു അത് . അങ്ങനെ ഭഗത് സിങ്ങും , ആസാദും , സുഗദേവും , രാജ്ഗുരുവും സ്കോട്ട് വധത്തിനുള്ള പദ്ദതികള്‍ ആസൂത്രണം ചെയ്തു . ഈ ദിവസവും തെരഞ്ഞെടുക്കപ്പെട്ടു .
                      ഡിസംബര്‍ 10 മുതല്‍ 15 വരെ ഉറക്കമില്ലാത്ത രാത്രികളായിരുന്നു ഓരോ സഖാക്കള്‍ക്കും . ഞാനും , ജയ്ഗോപാലും സ്കോട്ടിന്റെ ഓഫീസ് പരിസരത്ത് പോയി വിവരങ്ങള്‍ ശേഖരിക്കലായിരുന്നു . അയാള്‍ വരുന്നതും , പോകുന്നതും സമയം , വരുന്ന വാഹനം , വഴികള്‍ ഇവയെല്ലാം ശേഖരിച്ചു സമര്‍പ്പിച്ചു . ഇത് പ്രകാരമാണ് പദ്ദതിക്കള്‍ ഒരുക്കിയത് . ഭഗത് സിംഗ് കുറേ പോസ്റ്ററുകള്‍ എഴുതാന്‍ എന്നെ ചുമതലപ്പെടുത്തി . "സ്കോട്ട് മരിച്ചിരിക്കുന്നു - ഹിന്ദുസ്ഥാന്‍ സോഷിയലിസ്റ്റു റിപ്പബ്ളിക്കന്‍ ആര്‍മി " .
                      ഡിസംബര്‍ 17 ഉച്ചക്ക് 2 മണി . ചുട്ടു പൊള്ളുന്ന വെയില്‍ , തെളിഞ്ഞ നീലാകാശം . ആയുധമേന്തി ആസാദും , ഭഗത് സിങ്ങും , രാജ്ഗുരുവും തീരുമാനിച്ചുറപ്പിച്ച അധാത് സ്ഥാനങ്ങളിലേക്ക് നീങ്ങി . ഞാനും സുഗ്ധേവും പിന്നെ കുറച്ചു സഖാക്കളേയും ഓഫീസില്‍ നില്‍ക്കാന്‍ നിര്‍ദേശിച്ചു . എന്റെ ഉള്ളിലെ കറുത്തിരുണ്ട കാര്‍ മേഘങ്ങള്‍ ഉരുകി വലിയ ആ രാവത്തോടെ പെയ്തിറങ്ങാന്‍ തുടങ്ങി . മനസ്സിന്റെ ഭാരം അല്‍പ്പം കുറഞ്ഞു . ചോര ചീറ്റി പകരം ചോദിക്കാന്‍ മനസ്സ് വെബുന്നു .
                      4 മണി ചുവന്ന മോട്ടോര്‍ സൈകിളില്‍ ഒരു പോലീസ് ഉധ്യോഗസ്ഥന്‍ പുറത്തേക്ക് വരുന്നു . ആരാണെന്ന് കൂടി നോക്കാതെ ജയ്ഗോപാല്‍ അടയാള ശബ്ദമുണ്ടാക്കി . മോട്ടോര്‍ സൈക്കിള്‍ ഓഫീസ് കവാടം കടന്നു വെളിയിലേക്ക് വന്നതും രാജ്ഗുരു അയാളെ തടഞ്ഞു വെടിവെച്ചു . അയാള്‍ നിലത്തു ചെരിഞ്ഞു വീണു . ഭഗത് സിങ്ങും അയാളിലേക്ക് നിറയൊഴിച്ചു മരണം ഉറപ്പാക്കി . പിന്തുടര്‍ന്ന കോണ്‍സ്റ്റബിളിനെ ആസാദും വകവരുത്തി . എങ്ങും ശൂന്യം . സഖാക്കള്‍ മിന്നായം പോലെ മറഞ്ഞിരിക്കുന്നു . എന്നാല്‍ സ്കോട്ടിനു പകരം സോണ്ടെഴ്സ് ആയിരുന്നു വെടിയേറ്റത് .അയാളും ലാഹോര്‍ ലാത്തിചാര്‍ജിനു നേത്രത്വം നല്‍കിയിരുന്നതിനാല്‍ അര്‍ഹിക്കുന്ന ഒന്നായിരുന്നു ആ മരണം . പഞ്ഞുറപ്പിച്ച പ്രകാരം എല്ലാ സഖാക്കളും ആം പരിസരത്തുനിന്ന് പതിയെ ആരുമറിയാതെ രക്ഷപ്പെട്ടു . രാത്രി 8 മണിയോടെ വാര്‍ത്ത സ്ഥിരീകരിച്ചു , അയാള്‍ മരിച്ചിരിക്കുന്നു . മാറ്റം വരുത്തിയ പോസ്റ്ററുകള്‍ ലാഹോറില്‍ പലസ്ഥലത്തും പതിക്കപ്പെട്ടു .
             " സോണ്ടെഴ്സ് മരിച്ചു - ലാലാജിയുടെ മരണത്തിനു പ്രതികാരമായിരിക്കുന്നു " .
        1929 ജനുവരിയില്‍ ഞാന്‍ കല്‍ക്കട്ട വിട്ടു . ഭഗത് സിങ്ങും നാട്ടിലേക്ക് തിരിച്ചു . എനിക്ക് പോകാന്‍ എളുപ്പമായിരുന്നു . ഞാന്‍ ആരെന്നോ , എന്തെന്നോ ആര്‍ക്കും അറിയില്ലായിരുന്നു . ഒരു പാവം ജോലിക്കാരന്‍ . ഞാനൊരു സഖാവാണെന്നു വിളിച്ചു പറയാന്‍ എനിക്കാകുമായിരുന്നില്ല . എന്റെ ഉള്ളില്‍ കത്തി എരിയുന്ന വിപ്ലവത്തിന്റെ ഒരു നാംബുണ്ട് , അതിനു വേണ്ടത് പൂര്‍ണമായ സ്വാതന്ദ്ര്യം ആണ് . മനുഷ്യന്‍ മനുഷ്യനെ ചൂഷണം ചെയ്യുന്ന സ്തിഥി അവസാനിപ്പിക്കാന്‍ കഴിയുന്ന വിപ്ലവം നടത്താനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത് - വിപ്ലവം വാഴട്ടെ .
              നാട്ടിലേക്കുള്ള തീവണ്ടി യാത്രയില്‍ ഞാന്‍ വീണ്ടും എന്നിലെ എന്നെ തിരയുകയായിരുന്നു . എന്റെ ഓരോ നിമിഷങ്ങളും സ്വപ്‌നങ്ങള്‍ ആയിരുന്നു , അവ ജീവിത യാഥാര്‍ത്യങ്ങളുമായിരുന്നു . എനിക്ക് മുന്പേ വന്നു പോയ വിപ്ലവ വീരന്മാര്‍ എന്നില്‍ വേര്‍പാടിന്റെ ദാഹത്തെ കൊണ്ട് നിറച്ചു . അടങ്ങാത്ത സ്വാതന്ദ്ര്യ ദാഹം കൊണ്ട് . ഇനിയുമെത്രനാള്‍ കാത്തിരിക്കണം എന്റെ നാടിന്റെ മോചനത്തിനായി . ഇനിയുമെത്ര ചോര ചിന്തണം . പറയാന്‍ കൊതിച്ചതും , ചിന്തിച്ചതും എന്താണെന്ന് മനസ്സില്‍ വായിചെടുക്കുകയായിരുന്നു അപ്പോള്‍ ഞാന്‍ . ഈ യാത്ര ശുഭകരമാകണേ .... എന്റെ നാടിനു സ്വാതന്ദ്ര്യം ലഭിക്കണേ .... എന്റെ കണ്ണുകള്‍ പതിയെ അടഞ്ഞു . എനിക്കിനി പാതി കണ്ണടച്ച് കുറച്ചു നേരം ഉറങ്ങണം . വിപ്ലവത്തിന്റെ ചുവന്ന പൂ ഗന്ധം അപ്പോഴേക്കും അവിടമാകെ പരന്നിരുന്നു .


                                                                                               -അനസ് മുഹമ്മദ്‌ 
                       

Thursday, June 28, 2012

പുലയാട്ട്‌ ജീവിതം - ചെറുകഥ

  യഥാര്‍ത്ത ജീവിതത്തിന്റെ ഒരു ചെറുകഥാവിഷ്കരണം.



                          കാലത്ത് 6 : 30 നു അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷന് മുന്നില്‍ ഷൊര്‍ണൂരില്‍ നിന്നും വരുന്ന ഒരു ട്രെയിന്‍ വന്നു നിന്നു. അതില്‍ നിന്നും വേഷപകര്‍ച്ചയാല്‍ മനുഷ്യരാണെന്ന് തോന്നിക്കുന്ന ഒരു കൂട്ടം ആളുകള്‍ ഇറങ്ങി . ആരുടെയും മുഖം വെക്തമല്ല . എല്ലാവരും അപരിചിതര്‍ . എങ്ങും എനിക്കറിയാന്‍ പാടില്ലാത്ത സംസാരങ്ങള്‍ . കണ്ണും , കാതും അവര്‍ക്കുനെര്‍ കുറച്ചു നേരം കൂര്പിച്ചു . വൃദ്ധജനങ്ങള്‍ , മധ്യവയസ്കര്‍ , സ്ത്രീകള്‍ ,കുട്ടികള്‍ ഇങ്ങനെ കാണുബോള്‍ തോന്നുന്ന ഒരു പിടി ആളുകള്‍ . മുഖം വെക്തമാല്ലഞ്ഞിട്ടും റെയില്‍വെ പോലീസ് അവരോടൊന്നും ചോദിച്ചില്ല. അവര്‍  ചെറിയ ഇടനാഴി കടന്നു മെയിന്‍ റോഡില്‍ എത്തി. ആകപ്പാടെ ഒരു ബഹളം . ആര്‍ക്കും ഒന്നും കേള്‍ക്കാനോ പറയാനോ കഴിയാത്ത വിധം അവരുടെ ശബ്ദങ്ങള്‍ അവിടമാകെ പരന്നിരിക്കുന്നു . എനിക്കും ശ്വാസം മുട്ടി തുടങ്ങി . അക്കൂട്ടത്തില്‍ ഒരു സ്ത്രീയോട് ഞാന്‍ ചോദിച്ചു
     "എങ്കെ ഇരുന്ദു വരുത് ?"
   അവര്‍ ഒന്നും പറഞ്ഞില്ല .
     "തമ്പി അവര്‍ക്ക് പേസവരാത് "
ഒരു മധ്യ വയസ്കന്‍ മറുപടി പറഞ്ഞു . കുറച്ചു നേരം ഞാന്‍ അവരുടെ മുഖത്തെക്ക് തന്നെ തുറിച്ചു നോക്കി . നല്ല വടിവൊത്ത ശരീരം . കറുത്ത തൊലിനിറം , തുറിച്ചു നില്‍ക്കുന്ന മുലകള്‍ . വടിവൊത്ത ഇടുപ്പ് . നേര്‍ത്ത സാരിക്കുള്ളിലൂടെ കാണുന്ന സുന്തരമായ പൊക്കിള്‍ കോടി .തടിച്ചു പുറത്തേക്കു തള്ളി നില്‍ക്കുന്ന നിതംബം. കപലമോഹങ്ങളുടെ അയവിറക്കല്‍  തൊട്ടു മുന്നില്‍ കാണുന്ന എന്തിനോടും തോന്നുന്ന വികാര ദ്രിശ്യങ്ങള്‍ . ആ പാവം സ്ത്രീയേയും ഒരാള്‍ നീക്ഷിക്കുക്ക ഇങ്ങനെ ഒക്കെ തന്നെ .
          കലപില കൂട്ടുന്നവര്‍ അവളെ ശ്രദ്ധിക്കുന്നേയില്ല . എന്റെ ചിന്ത മുഴുവന്‍ അവളിലായി . സാധാരണ ഓട്ടോറിക്ഷവിളിച്ചാണ് പോകാറു . അവര്‍ക്കൊപ്പം ഞാനും നടന്നു . അവരേതോ ലക്ഷ്യതിലേക്കെന്നപോലെ നടന്നു നീങ്ങുന്നു. എന്റെ ഉള്ളില്ലേ കാമ ലോപികള്‍ ഞെരിപിരികൂട്ടി . അവള്‍ ഏത്, എവിടെ നിന്നു വരുന്നു . ഒന്നുമറിയില്ല . എന്നിട്ടും ആദ്യം കാണുന്ന തൊലി വെളുത്തതോ, കറുത്തതോ , തടിച്ചവളോ , മെലിഞ്ഞവളോ ആരായാലും തോന്നുന്നത് ഒന്ന് വിയര്‍ത്താല്‍ നഷ്ടമാകുന്ന കാമ പരിവേഷങ്ങള്‍ . അവളെ തിരിച്ചും മറിച്ചും കിടത്തി മാനസിക പിരിമുറുക്കത്തില്‍ പിടിച്ചു കെട്ടി ഒരു പാടുതവണ കൂടെ കിടത്തും . വീണ്ടും വീണ്ടും അവളില്‍ സുഖം തേടും . ഇത്രമാത്രം . സുഗപരിയവസയിയില്‍ അവള്‍ ഗര്‍ഭിണിയും എനിക്ക് മടുപ്പും വരണം .
       നടത്തം ഒരു ജങ്ങ്ഷനില്‍ അവസാനിച്ചു . എല്ലാവരും അവിടെവിടെ ആയി വിശ്രമിക്കാന്‍ ഇരുന്നു . ഞാന്‍ ചുറ്റുപാടും ഒന്ന് ശ്രദ്ധിചു എല്ലാവരും അവരവരുടെ കാര്യങ്ങളില്‍ തിരക്കിലാണ് . ചിലര്‍ ഭക്ഷങ്ങള്‍ വാങ്ങി കഴിക്കുന്നു മറ്റു ചിലര്‍ തമ്മില്‍ എന്തൊക്കെയോ സംസാരിക്കുന്നു .ആ മധ്യവയ്സ്കനോട് ഞാന്‍ ചോദിച്ചു .
    "ഏത് ക്കാഹെ വന്തിരിക്കെ?"
    "വേലയ്ക്കു "
    "എന്നാ വേലയും പന്നുമ ?'
    "തമ്പി എന്ഗെ കൂടി പോയാലും പറവയില്ലേ അനാ 100 രൂവ കെടക്കണം "
    "യാര്‍ക്ക്?"
    "അന്തെ പോന്നുക്ക് ?"
    "അവളെ പട്ടിത്താന്‍ സോള്ളിയിരുക്കെ .. യെന്‍ നീ വേരിതനിയ പാതുട്ടു വരാത് ഞാന്‍ പാതേന്‍.       അവള്‍ക്കു എല്ലാമേ നാന്‍ താന്‍ , 100 കൊട് അപ്പരം എന്നവേനാലും പന്ന് നീ . "
    എനിക്കെന്തോ പോലെ അനുഭവപ്പെട്ടു . ഞാന്‍ കുറച്ചു മുമ്പു കഴിച്ചു തീര്‍ത്ത ആ ലൈങ്കിക ഉപകരണം ഒരു വില്പന ചെരക്കാണെന്ന സത്യം തിരിച്ചറിയുന്നു . എന്റെ ഉള്‍മനസ്സില്‍ കുറ്റഭോതം  നിറയുന്നു . മാറ്റത്തിന്റെ പുത്തന്‍ സമൂഹം . സമൂഹത്തിലേക്കു ഇറങ്ങി ചെന്ന് വെഭിച്ചരിക്കുന്നവര്‍ . എന്നില്‍ അയാള്‍ കാമം വിളങ്ങുന്ന ഒരു തീക്ഷ്ണ ഭാവം കണ്ടു അത് ഉപയോഗ പെടുത്താന്‍ ശ്രമിക്കുന്നു . ഒരു ബസ്‌ വന്നു നിന്നു . ഞാനതില്‍ ചാടിക്കയറി .
       അയാള്‍ പതിയെ ബസില്‍ കയറി അവളും . ആളൊഴിഞ്ഞ സീറ്റില്‍ എനിക്കരികെ വന്നിരുന്നു .    
എനിക്കെന്റെ ജീവിത കാഴ്ചപ്പാടുകളോട് ലജ്ജ തോന്നുന്നു , ജീവിക്കാന്‍ അറപ്പ് തോന്നുന്നു .
   ബസ്‌ നീങ്ങി തുടങ്ങി . അത് ഉയര്‍ന്നു കിടക്കുന്ന കെട്ടിടങ്ങളും , മലയും പുഴയും താണ്ടി ഒരു ചെറിയ ഗ്രമാവഴിക്കരികെയെത്തി . ഞാനവിടെ ഇറങ്ങി. അവളും . ഇപ്പോള്‍ ഞാന്‍ അവളുടെ കാമാസൌധാര്യം അസ്വതിക്കുന്നില്ല.
             അപ്പോഴേക്കും അടുത്ത ട്രെയിന്‍ വീണ്ടും വന്നു . വീണ്ടും കുറെ ഭാഷയും , വേഷയും തിരിച്ചറിയാന്‍ കഴിയാത്തവര്‍ . അവര്‍ കവലകളിലേക്ക് വ്യാപിച്ചു . നാരങ്ങ വെള്ളവും , ഇളനീരില്‍ സോഡാ ഒഴിച്ചും അവര്‍ കുടിച്ചു . പുത്തന്‍ സംസ്കാരങ്ങള്‍ അവര്‍ പറഞ്ഞു കൊടുത്തു . നമ്മള്‍ ചിലര്‍ അത് ജീവിതത്തില്‍ പകര്‍ത്തി . എല്ലാവരും മാറ്റത്തിനു പുറകെ ഓടി . സംസ്കാരങ്ങള്‍ എവിടെയോ പോയ്‌ മറഞ്ഞു. ജാതികള്‍ ഇല്ലാതായി , കാമമെന്ന പരിവേഷം എല്ലാവരിലും കുത്തിനിറ ക്കപെട്ടു. വിജനമായ വഴികളില്‍ ആര്‍ക്കും ഒറ്റയ്ക്ക് നടക്കാന്‍ കഴിയാതെയായി . ഉശിരുള്ള പെണ്ണുങ്ങള്‍ ഏതു ഇടവഴികളിലും , കുറ്റിക്കാടുകളിലും സധൈര്യം പാവാട പൊക്കി കിടന്നു . നാടും വീടും പുതിയ പരിവര്‍ത്തനത്തിന്റെ പാതയിലേക്ക് കയറി . ഗ്രാമവും , പട്ടണവും ഒരുപോലെയായി . മാറ്റത്തെ അനുകൂലിച്ചു ജാതികളും , രാഷ്ട്രീയക്കാരും പ്ലേ കാര്‍ഡുകള്‍ ഇറക്കി ,അഭിവാദ്യം വിളിച്ചു . എങ്ങും മാറ്റത്തിന്റെ കാറ്റ്  വീശി . പുത്തന്‍ ഉണര്‍വ് എല്ലായിടത്തും പര ന്നു .
                 ഒരു വിജനമായ പറമ്പിനപ്പുറം ചെറിയൊരു കുറ്റിക്കാട് പറമ്പിനു മുന്നില്‍ മധ്യ വയസ്കന്‍ നിന്നു . ഞാന്‍ അവളെയും കൂട്ടി കുറ്റികാട്ടില്‍ കയറി . അന്നേ വര അറിയാത്തതും , ചെയ്യാത്തത് മായ പലതും ആ പാവം സ്ത്രീ അനുഭവിച്ചു . അവര്‍ കിടന്നു പുളഞ്ഞു . ആ ഊമ പെണ്ണ് കിടന്നു അലറി
        " ആഹ്.....ഉഹം.....അയ്യോ ...നിര്‍ത്തെടാ ഈ പുലയാട്ട്..."
              ഞാന്‍ ഒന്നും കേട്ടില്ല. അവള്‍ പറഞ്ഞതൊന്നും .ശബ്ദം കേട്ട് ആരെക്കെയോ വന്നു . അവരെല്ലാം അവളില്‍ ആനന്തം കണ്ടു .ഒരു കൂട്ടം പുലയാടി മക്കള്‍ കുറിച്ചിടുന്നു പുതിയ ഒരു പുലയാട്ട് സംസ്കാരം അപ്പോഴേക്കും പിറന്നുകഴിഞ്ഞിരുന്നു . ഒരുവന്‍ അവളുടെ മാറില്‍ ചവിട്ടി ചോദിച്ചു
        "ഏതു ജാതിയാടി നീ." അവയ്ക്ക് ഒരു ജാതി സഹോദരാ ഞാനും നീയും രുജിചിരക്കുന്ന കാമത്തിന്റെ ജാതി .
         അടുത്ത ദിവസം  കാലത്ത് തീവണ്ടി വന്നു അതില്‍നിന്നും ഒന്ന് സംഭവിക്കാത്തവണ്ണം ഞാന്‍ ഇറങ്ങി നടന്നു . ഒരു ഓട്ടോയും വിളിച്ചു നേരെ വീട്ടിലേക്ക്‌ . മാറ്റങ്ങള്‍ മനസ്സില്‍ മാത്രം ലജ്ജി ക്കുന്ന ജീവിതം എനിക്ക് മുബിലും . മിണ്ടാന്‍ കഴിയാത്ത ആ സ്ത്രീയും ആ മധ്യ വയസ്കനും ഒരു കെട്ടിട നിര്‍മാണ കമ്പനിയില്‍ ജോലിനോക്കുന്നു . ചെന്നൈയില്‍ നിന്നും നാട്ടില്‍ വരുന്ന ഓരോ യാത്രയും , സമയം കൊല്ലാന്‍ എനിക്കൊരോ കാമകഥകള്‍ പറഞ്ഞു തരാറുണ്ട് . കഥയല്ല യഥാര്‍ത്ഥ ജീവിതങ്ങളെപറ്റി . എന്റെ മനസ്സിന്റെ ഒറ്റക്കുള്ള യാത്രയില്‍ ഞാന്‍ തന്നെ ലജ്ജിക്കുന്നു . നമ്മുടെ ഓരോരുത്തരുടെയും മനസ്സിന്റെ ഒറ്റക്കുള്ള യാത്രകള്‍ പുലയാട്ടുകളാണ് .ആ പുലയാട്ടുകളാണ് ഓരോ യഥാര്‍ത്ത ജീവിതവും.
                                                                                                                                 
                                                                                                      -അനസ് മുഹമ്മദ്‌
                                                                                                         

ആരാണ് നീ – ചെറുകഥ

             

             അന്തരീക്ഷം അകെ ഒരു പുകമയം. മാനം നോക്കി കിടക്കുമ്പോള്‍ പുതിയ ഒരു ചിന്ത . ഉറക്കം വരാത്ത രാത്രിയുടെ ആദ്യ യാമത്തില്‍ അവളെന്നോട് ചോദിച്ചു ഇന്ന് വേണോ ? ഇരുട്ടില്‍ ഞാന്‍ തലയാട്ടിയത് അവള്‍ കണ്ടോ ആവോ . അവളൊന്നു തെല്ലു തിരിഞ്ഞു കിടന്നു . മനം മടുപ്പിക്കുന്ന നാറ്റമോ, ശ്വസോചാസം തടസ്സപ്പെടുത്തുന്ന സുഗന്തമോ ഇല്ല. പെണ്ണിന്റെ മണമോ അതും അറിയുന്നില്ല. വഴിപാട് പോലെ അതും കഴിച്ചു . ദിനചര്യകളില്‍ കൂടെ കിടക്കാന്‍ കിട്ടുന്ന നിറവും ഭാഷയും അറിയാത്ത പെണ്ണുങ്ങള്‍ . തുടുത്ത മുലകളും സ്ത്രീത്വം വിളങ്ങുന്ന ഇടുപ്പും മാത്രമുള്ളവയല്ല പെണ്ണെന്നു പേരുള്ള എന്തിനെയും അങ്ങനെയേ കാണു . ജീവിത ചുറ്റുപാടുകള്‍ അവളുടെ കയ്യില്‍ ഒരു കത്തി വെച്ച് കൊടുത്തു.


‘നിന്നെ ആക്രമിക്കാന്‍ വരുന്നവനെ ഇത് കൊണ്ട് നേരിടുക ‘.



അക്രമം അതെന്തു . ഞാന്‍ അനുഭവിക്കുന്ന സുഖങ്ങള്‍ക്ക് പകരം അവനെ എന്ത് ചെയ്യണം . അവനെ ദിനവും ഞാന്‍ കൊന്നു കൊണ്ടിരിക്കുന്നു . ചോര ഊറ്റി എടുക്കുന്നു . ഒരുന്നാളില്‍ അവന്‍ ചോര ചീറ്റി ചാവും . അതിനു ഞാന്‍ കാരണമാവും. അന്ന് അവനു ചുറ്റുമിരിക്കുന്നവര്‍ വിലപിക്കും അണ്ണോ,പെണ്ണോ ഉണ്ടാവില്ല അതില്‍ കുറെ വലിച്ചു തീര്‍ത്ത കന്ജാവുമാത്രം. അവ അവനു വേണ്ടി കരഞ്ഞു തീര്‍ക്കും . അവന്റെ രാത്രികളിലെ കൂടെ കിടക്കുന്ന പെണായതിനുവേണ്ടി , അന്തരീക്ഷം മുഴുവന്‍ അവന്‍ ആടിതീര്‍ത്ത വേഷങ്ങള്‍ പുകമറയാല്‍ തെളിയുന്നു . കറുത്തിരുണ്ട കന്ജാവിന്റെ പുകക്കു അപ്പോള്‍ അവളുടെ മുലയും നിതംഭവുമായിരിക്കില്ല . അവ പുകപോലെ തന്നെ അന്തരീക്ഷത്തില്‍ നില്‍ക്കും .



മരണത്തിനും ജീവിതത്തിനും ഇടയിലുള്ള നൂല്‍പ്പാലത്തില്‍ അപ്പോഴും ആ കറുത്ത കന്‍ ജാവിന്റെ പുകമാത്രം . പുക മറ യാല്‍ ജീവിതം വഴിമുട്ടിയപ്പോള്‍ അവ ഓര്‍മകളായി പുറകോട്ടു ചലിച്ചു . ഓര്‍മകളുടെ പുറകോട്ടുള്ള പാച്ചിലില്‍ അല്‍പ്പനേരം ആ കണ്ണാടിയില്‍ ആ വിഷ പ്പുക നോക്കി നിന്നു . വളരെ വൈകിയാണെങ്കിലും എന്നെ ഇഞ്ചി ജായി കൊന്നുകൊണ്ടിരിക്കുന്ന ആ പുകയെ വേദനിപ്പിക്കാന്‍ തോന്നി . മൂന്നു കഷ്ണം തുലിയില്‍ പഞ്ഞിക്കെട്ടു പൊതിഞ്ഞു വെച്ചിരുന്നു . ആ പഞ്ഞി കേട്ട് തുറന്നു കണ്‍ ജാവ് നിറച്ചു ഒരു കാലന്‍ കോഴി നീട്ടി ഒരു പുകയെടുത്തു . ആ പുക അന്തരീക്ഷം ഭക്ഷിക്കുമ്പോള്‍ പാതികരിഞ്ഞ ആ പഞ്ഞികെട്ട് കുറെ പേര്‍ ചേര്‍ന്ന് ആറടി മണ്ണി ലേക്കി റ ക്കി വെച്ചു . എന്റെ സുഗങ്ങളുടെ പരിസമാപ്തി അവഭോത മനസ്സ് സ്രഷ്ടിച്ച മായാവലയമാനെന്ന തിരിച്ചറിവ് അയാളില്‍ ഉടലെടുക്കുമ്പോഴേക്കും ചീഞ്ഞ ശരീരം പടര്‍ന്നു പദ്ധലിച്ചു നില്‍ക്കുന്ന ആ വലിയ മരത്തിന്റെ വളമായിതീര്‍ന്നിരിക്കും. 


- അനസ് മുഹമ്മദ്‌ 

Monday, May 14, 2012

യുദ്ധ ഭൂമി - ചെറു കഥ

   

     ഹിമ കണികകള്‍ കൊണ്ട് കൊട്ടാരം പണിഞ്ഞിരുന്ന ഒരു കൊച്ചു നഗരം . മഞ്ഞു പാളികള്‍ക്ക്‌ മുകളില്‍ ഇന്നിവിടെ അഗ്നിതാണ്ടവമാണ് . സ്വന്തം നാടിന്‍റെ മാറില്‍ വെടിയുണ്ടകള്‍ വിതരിയവര്‍ക്കെതിരെ യുദ്ധത്തിനിറങ്ങിയ പാവം ജനങ്ങള്‍ താമസിക്കുന്ന പ്രദേശം . ഒരു യുദ്ധ ഭൂമി .
           ആത്മസങ്കര്‍ഷവും , കരളലിയിപ്പിക്കുന്ന രംഗങ്ങളുമായി ഇനിയുമെത്രനാള്‍ . ഇവരുടെ ഗദ്ഗതം ലോകം കേള്‍ക്കുന്നില്ല . കാഴ്ചയും , കേള്‍വിയും ഇല്ലാത്ത മനുഷ്യര്‍ ഇവരുടെ നൊമ്പരം അറിയുന്നില്ല . യുദ്ധം തുടങ്ങി കുറച്ചു ദിവസങ്ങള്‍ പിന്നിടുമ്പോള്‍ കണ്ണീരിനും , വേദനക്കും പകരം വെക്കാന്‍ ഒന്നും നേടിയില്ല . ആര്‍ക്കും നേടാനും കഴിയില്ല . കണ്ണില്ലാത്തവര്‍ , കയ്യില്ലാത്തവര്‍ , കാലില്ലാത്തവര്‍ , പകുതി ജീവനറ്റവര്‍ , ജീവനില്ലാത്തവര്‍ അങ്ങനെ മനസ്സിനെ മുറിപ്പെടുത്തുന്ന എത്ര ജീവിതാനുഭവങ്ങള്‍ . ഇവരുടെ നെഞ്ചിലെ കാണാകനവ്‌ നമുക്കും പങ്കുവെക്കാം . മുഹമ്മദ്‌ അനസ് .
      പേനയും , പേപ്പറും മടക്കി ഭദ്രമായി വെച്ചു. അല്പം തിരിഞ്ഞിരുന്നു ജനാല പാളികള്‍ പതിയെ തുറന്നു പുറത്തേക്കു നോക്കി . മഞ്ഞുതുല്ലിയാല്‍ മൂടിയിരുന്ന കുറ്റിച്ചെടി വാടിയിരിക്കുന്നു . ശാന്തതയില്‍ അവിടെവിടെ നിന്നൊക്കെ വെടിയൊച്ചകള്‍ കേള്‍ക്കുന്നു  . കഴിഞ്ഞ ഒരു മാസമായി ഇവിടെ വന്നിട്ട് യുദ്ധത്തിന്റെ ഭീകരത നേരില്‍കണ്ട്‌ അതിനെതിരെ ഒരു ലേഗനം എഴുതാന്‍ വന്നതാണിവിടെ . നാട്ടില്‍ നിന്നും വിളിക്കുന്നവര്‍ക്ക് യാധൊരു വിധ വാര്‍ത്തയും നല്‍കാന്‍ കഴിയുന്നില്ല . ഉമ്മയും , കൊച്ചനിയത്തിയുമില്ലാത്ത 30 ദിവസങ്ങള്‍ . പുന്ജവയലുകളും, പുഴയുടെ പാട്ടും , ഗ്രാമീണ സൌതര്യവുമില്ലാത്ത നാളുകള്‍ . ശെരിക്കും ഒറ്റപ്പെട്ട ഒരു പ്രതീതി . ഇവിടെനിന്നും ആളുകള്‍ പാലായനം ചെയ്യുന്നു . ഈ വീട്ടില്‍ തനിച്ചാണ് ഞാന്‍ . തനിയെ കുറിക്കുന്ന വാക്കുകളും , സ്വപ്നങ്ങളും അന്യമാണ് .
          പഴയ സ്വപ്നത്തിലെ മുറിവേല്‍ക്കാത്ത കനലിനെ ഊതികതിച്ചു മൌന വീണയും മീട്ടി ഒരു മഞ്ഞുതുള്ളി ചോദിച്ചു
       "വരാന്‍ സമയമായോ ?"
   കുഞ്ഞിക്കാറ്റു കരയാന്‍ തുടങ്ങി കാനലിന്റെ ഒരു കൊച്ചു മണ്പാത്രം തട്ടിത്തലോടി . കാറ്റിനു വേകത കുറഞ്ഞു . പുന്ജ്ജവയലും , വെള്ളരിപ്രാവും , പാട്ടുപാടാത്ത കുയിലും ഇരുണ്ട ചക്രവാളത്തിലെ സൂര്യകിരണവും നോക്കിക്കാത്തിരുന്നു . വിടരാത്ത താമരയും , മുളം തണ്ടിലൂടെ പാട്ടുപാടിയ മഴത്തുള്ളിയും ഓര്‍മയുടെ പൂമരത്തിനു ആക്കം കൂട്ടി . യുദ്ധ ഭൂമിയിലെ ഈ രാത്രിയും എനിക്കന്യമാണ് .
      ഉറങ്ങാന്‍ കിടന്നു . രണ്ടു കുപ്പായവും , തണുപ്പിനിടുന്ന സ്വെട്ടെര്‍ ഇട്ടാല്‍ പോലും വിട്ടുമാറാത്ത തണുപ്പ് . തണുപ്പിനു പണ്ട് വീടിനു മുന്നില്‍ തീകായാനിരുന്നിരുന്ന കാലവും , സംയുവും മാറി . ഇന്ന് ഭീകരതകള്‍ക്ക് ഈ തണുപ്പിനെ ശമിപ്പിക്കാന്‍ നാടും , വീടും കത്തുന്നു .
     പാടാനറിയുന്ന പാട്ടുകള്‍ പാടിനോക്കി താളമില്ല പകരം പല്ലുകള്‍ തമ്മിലടിക്കുന്നു . 'പ്രഭാതമേ നിന്നെ പുണരാന്‍ ഞാനിപ്പോള്‍ കാത്തിരിക്കുന്നു' . ഈ രാത്രി മരണമല്ല നാളയുടെ ചലനമറ്റ സ്വപ്നമാണ് !. മൌനത്തെ ആവാഹിക്കുന്ന പൂന്തെന്നല്‍ മെല്ലെ തലോടി അകന്നു .
    മെല്ലെ തല ഉയര്‍ത്തി ഉദയം കാണാന്‍ . ഭീകരദ്ര്‍ശ്യങ്ങളെ രുചിചിറക്കാന്‍ കഴിയാത്ത സ്വപ്നത്തെ മനസ്സിലടക്കി ആ ഉമ്മാക്ക്  മകനെ തിരിച്ചു നല്‍കാന്‍ മടങ്ങുന്നു . പുലരി തീനാളങ്ങള്‍ കൊണ്ട് ചുംബിച്ചു . രാത്രിയുടെ നിഴല്‍ കാത്തിരുന്ന കര്മ്മസാക്ഷിയിലെക്കായി അവരെന്നെ വിളിക്കുന്നു .
      കര്‍മങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നവന്‍ ഭൂമിയില്‍ പ്രകാശം വിതറി . നേരം പതിയെ നീങ്ങി . ആരാണെന്നു അറിയാത്ത മുകവും , വേഷവുമായി സഞ്ജരിക്കുന്നവന്‍ മനുഷ്യനാണോ , മ്ര്‍ഗമാണോ അറിയില്ല .
      ആവാഹിക്കാന്‍ കഴിയാത്ത ശക്തിയും , അന ങ്ങാന്‍ കഴിയാത്ത ശരീരവുമായി  ഇരിക്കുന്നു . അമ്മയുടെ മാറില്‍ നിന്നും പിന്ജുകുഞ്ഞിനെ വലിച്ചെടുക്കുന്ന മനുഷ്യന്‍ . എനിക്കവനെ തടയണം . എഴുന്നേല്‍ക്കാന്‍ കഴിയുന്നില്ല . ചലനമില്ല . ചാലിക്കാത്തത് മനസ്സാണോ , ശരീരമാണോ .
      ചലനമറ്റ ശരീരം . എവിടെ ഞാന്‍ , എനിക്കെന്തു പറ്റി . ആവാഹിക്കുന്ന സ്വപ്ന സിന്ദൂരം പൊന്പ്രഭയുടെ മികവില്‍ എന്നെ നോക്കി പുഞ്ചിരിച്ചു . മറയുന്ന ചിത്രങ്ങള്‍ , മിന്നി മായുന്ന ദിവാസ്വപ്നങ്ങള്‍ . ഉമ്മയും , കുഞ്ഞു പെങ്ങളുമെലാം ശൂന്യതയില്‍ ഇല്ലാതാകുന്നു . ഭാരമില്ലാത്ത മനസ്സ് എരിഞ്ഞമര്‍ന്ന ശരീരം ബാക്കിയാക്കി പറന്നുയര്‍ന്നു . പ്രതേശം ശാന്തമായി . രക്ഷാപ്രവത്തകരും , പോലീസും സ്ഥലത്തെത്തി . പകുതി കത്തിക്കരിഞ്ഞ ഒരു ഐ ഡി കാര്‍ഡില്‍ പോലീസ് ഇന്‍സ്പെക്ടര്‍ തപ്പി തടഞ്ഞു ഒരു പേര്‍ വായിച്ചെടുത്തു
    "മുഹമ്മദ്‌ അനസ് ".
   
                     

Sunday, May 13, 2012

ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ...!


         ഒരു കുട്ട  നിറയെ കഴിവുകളുമായി ഒരാള്‍ വന്നു . കുട്ട  തലയിലാണ്  വച്ചിരുന്നത്  . അത്  കൊണ്ട്  അത് എത്തിപ്പിടിക്കാന്നോ, അതിലെന്താനെന്നോ ആരും അറിഞ്ഞില്ല . ഒരാള്‍ ചോദിച്ചു .
    "ഇതിലെന്താണ് ?"
    "ചലിക്കുന്ന ചിത്രങ്ങള്‍ , അവ നിര്‍മിക്കാന്‍ അവശ്യ മായ സാധനങ്ങള്‍ "
ഇനി കുട്ടയിലുള്ളത് -കഥ ,തിരക്കഥ ,സംഭാഷണം ,സംവിധാനം ,തുടങ്ങി സിനിമക്ക് വേണ്ടതെല്ലാം .
      ഒരു കീറത്തുണിയില്‍ അയാള്‍ ഓടുന്ന ചിത്രങ്ങളെ ജനങ്ങളെ കാണിച്ചു . അവരതില്‍ ലയിച്ചു . ഒരൊറ്റ നിറത്തില്‍ മിന്നിമറയുന്ന ചിത്രങ്ങള്‍ക്ക് പിന്നാലെ ആളുകള്‍ ഓടി . ചിലര്‍ പകച്ചു നിന്നു , ചിലര്‍ അതിനു നേരെ കല്ലെറിഞ്ഞു , ചിലരീ ആദ്ഭുധം കണ്ടു കണ്ണ് തള്ളി നിന്നു . ആ ജന മധ്യത്തിലൂടെ അയാള്‍ നടന്നു നീങ്ങി . ഇത് കണ്ട ചിലര്‍ അയാളുടെ കയ്യില്‍ പിടിച്ചു ചോദിച്ചു
   "ഞങ്ങളെയും കൂട്ടുമോ ?"
             അയാള്‍ സമ്മധിച്ചില്ല. അയാളൊരു പുതിയ ലോകത്തിന്റെ സ്വപ്ന വളയതിലയിരുന്നു .അയാള്‍ അറിയാതെ ചിലെരെല്ലാം അയാളുടെ കുപ്പായത്തിലും , വിരലിലും ,മുടിയിലും മറ്റു പലയിടത്തും കയറിക്കൂടി  . ചിലരത്തിലെ ദുര്‍ഗന്തം സഹിക്കവയ്യാതെ കൊഴിഞ്ഞു വീണു . മറ്റു ചിലര്‍ കയറിക്കയറി കുട്ടയില്‍ തൊട്ടു . ചിലര്‍ കുട്ടയിലുള്ള ചിലതൊക്കെ എടുത്തു .
                   ഋധു ഭേദങ്ങള്‍ പ്രകൃതിക്ക്  വര്‍ണം നല്‍കുന്നതുപോലെ ആ കീറത്തുണിയിലും നിറങ്ങള്‍ പകര്‍ന്നു . അത് പുതിയ പല അനുഭവങ്ങളും പ്രേക്ഷകനു നല്‍കി .
         അങ്ങനെ ചലിക്കും ചിത്രങ്ങള്‍ ലോകം കീഴടക്കി തുടങ്ങി . കുട്ടയുമായി വന്നവനെ പിന്നെ ആരും കണ്ടില്ല . മറ്റു പലരുടെ കയ്യിലുമായി കുട്ടകള്‍ . അവരും ജന മധ്യത്തിലൂടെ നടന്നകന്നു . കാലം നീങ്ങിയപ്പോള്‍ പലര്ക്കിടയിലും ഞാനുമെത്തി . അവരോടു ഞാന്‍ ചോദിച്ചു എന്നെയും കൂടെ കൂട്ടുമോയെന്നു . ചിലര്‍ കാര്‍ക്കിച്ചു തുപ്പി , ചിലര്‍ കളിയാക്കി , മറ്റു ചിലര്‍ ഒന്നും മിണ്ടിയില്ല . പണ്ട് പ്ര്ഷ്ട്ടത്തില്‍ ഇരുന്നവന്റെ തലയിലാണ് കുട്ടയെന്നു അവന്‍ മറന്നു . എനിക്കവനോട് ദേഷ്യം തോന്നിയില്ല . അവന്‍ ആ സ്വപ്നടന വളയതിലാനെന്നു ഞാന്‍ തിരിച്ചറിഞ്ഞിരുന്നു .
ഇവിടം വരെ എത്തിപ്പെടാന്‍ അവന്‍ എന്തൊക്കെ ചെയ്തു അതെല്ലാം അവന്‍ മറന്നു . എന്താ ഇനി ചെയ്യാ ....
     ഒരു കാലന്‍ കോഴി കൂവി അതിരാവിലെ "എണീറ്റ്‌ പോയി തീറ്റ നോക്കടാ നായിന്റെ മോനെ ! "
             കണ്ണു തിരുമ്മി ഞാന്‍ എണീറ്റ്‌ പോയി . എന്റെ കാലിലും,വിരലിലും  തൂങ്ങാന്‍ നോക്കുന്ന മറ്റാരെയും അപ്പോള്‍ ഞാന്‍ കണ്ടില്ല. ഞാനും ആ സ്വപ്നത്തിന്റെ ഭാഗമായിരുന്നെന്ന തിരിച്ചറിവ് ഞാനിനി അറിയുമോ ?

Wednesday, April 25, 2012

എന്‍റെ പ്രണയം

     

              എന്‍റെ പ്രണയം .....ആ ഓര്‍മ്മകള്‍ എന്‍റെ ജീവിതയാത്രകളില്‍ കടന്നു വരുന്നു . നശിച്ചു കൊണ്ടിരിക്കുന്ന ആ നല്ല കാലത്തിന്റെ ഓര്‍മകളെ ഞാന്‍ ആരും കാണാതെ വീണ്ടും കട്ട്ടുത്തു . ചില സമയങ്ങളില്‍ അതെന്റെ കണ്ണുകള്‍ കുള്ളില്‍ മിന്നി മറയുന്നു . ചില സമയങ്ങളില്‍ അതിനു കാരണം നീ തന്നെയാണ് , ചിലപ്പോള്‍ ഞാനും . ചിലവാക്കുകള്‍ ഞാനെടുത്തനിഞ്ഞു , അവയ്ക്ക് അത്രയ്ക്ക് ഭംഗി ഉണ്ടായിരുന്നു , അതെന്നെ വീണ്ടും, വീണ്ടും, മോഹിപ്പിക്കുന്നുണ്ടായിരുന്നു . പോയ്‌ പോയ കാലത്തിന്റെ ഓര്‍മകളെ .ഇപ്പോഴും നിന്റെ ചുണ്ടുകള്‍ എന്തിനോ വേണ്ടി കൊതിക്കുന്നുണ്ടെന്നു എനിക്ക് തോന്നി . പക്ഷെ ആ ചിന്ത ഒരു തോന്നല്‍ മാത്രമായിരുന്നു . വെറുമൊരു തോന്നല്‍ .
                  എഴുത പ്പെടാത്ത ഒരു പാട് പ്രണയകാവ്യങ്ങള്‍ രചിച്ചു നമ്മള്‍ . മഞ്ഞു തുള്ളികള്‍ പോലെ അവയെല്ലാം കൊഴിഞ്ഞു വീണു . ആ സമയങ്ങള്‍ മനോഹാരിതയിലെ മൌനങ്ങള്‍ ആയിരുന്നു . അവയ്ക്ക് സംസാരിക്കാന്‍ ഭാഷ വേണമായിരുന്നില്ല. അവ ഒരു പാട്  ആഴങ്ങളിലെ മൌനം പോലെ തോന്നി . അപ്പോള്‍ എനിക്ക്  താഴെ ഭൂമിയോ , മുകളില്‍ ആകാശമോ ഉണ്ടായിരുന്നില്ല  .ഋതു ഭേദങ്ങള്‍ ക്കനുസ്ര്തമായി പൊഴിഞ്ഞു വീണ ഇലകള്‍ എന്നോട് പറഞ്ഞു ഇപ്പോള്‍ നീ മാത്രമാണ്  ഇവിടെ , നീ മാത്രം .
                                               ഞാന്‍ മനസ്സിലാക്കിയിരിക്കുന്നു . ഇപ്പോള്‍ ഇവിടെ ഞാന്‍ മാത്രമേയുള്ളൂ എന്ന് . എന്‍റെ ശ്വസോച്ചസവും, എന്‍റെ ഹ്ര്ധയമിടിപ്പുകളും , അവെക്കെന്തൊരു ആഴമാണ് ഈ ഏകാന്തധയില്‍ . അവ എന്‍റെ ചെവിയില്‍ മന്ദ്രിച്ചു കൊണ്ടേ ഇരുന്നു , നീ മാത്രമാണെന്ന് . ഇപ്പോള്‍ ഞാനും വിശ്വസിച്ചു തുടങ്ങി അതിനെ . ഇനി എനിക്ക് ഇവിടെ ഇന്നും പുറത്തു കടക്കണം . 
                 ചിന്തകളുടെ വേലിയേറ്റം എന്നെ കരയിച്ചു തുടങ്ങിയിരിക്കുന്നു . തെളിഞ്ഞ    ആകാശത്തിലെ കാര്‍മെഗങ്ങള്‍ നഷ്ടപെടലിന്റെ വേദനയോടെ ഇരുണ്ടു കൂടി . ആ നിഴലുകള്‍ എന്‍റെ വേദനയെ ഒപ്പിയെടുത്തു. എന്‍റെ കണ്ണുകള്‍ ക്കടിയില്‍ കന്നുനീര്കൊണ്ട് നീര്‍ച്ചാല്‍ തീര്‍ത്തു . എന്‍റെ ഭയം എന്നെ ഏകാന്ധതയില്‍ ഒറ്റപെടുത്തി .എന്‍റെ മനസ്സിനെ ഞാന്‍ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു . ഞാന്‍ ചോദിച്ചു . "ഇതിനാണോ നീ കരയുന്നെ ?"
                             "ഇത് മാത്രമാണോ , ജീവിതതിനകതുള്ളത് ? ആഴത്തിലുള്ള ഈ മൌനം "        
പുറത്തു കടന്ന ഞാന്‍ എല്ലാ സമയവും ഓടിനടന്നു, അനെയ്ഷിച്ചു . എല്ലാവരുടെ കഥയും കുറച്ചു കയ്പ്പ് നിറഞ്ഞതാണ്‌ . എന്നാല്‍ അവെരെല്ലാവരും ഒരു ചെറിയ സൂര്യ പ്രകാശത്തെ മറ്റുലവര്‍ക്കായി പങ്കു വെക്കുകയും ചെയ്യുന്നു . ഇനി നിന്റെ കണ്ണുകളില്‍ വെള്ളത്തിന്റെ ആവശ്യമില്ല . എല്ലാ സന്ദര്‍ഭങ്ങളും പുതിയ ഓരോ ജീവിതാനുഭവങ്ങളാണ് . പിന്നെ എന്ത് കൊണ്ട് നിന്‍റെ ഹ്രദയം അവയെ ഒഴിയുന്നില്ല .
                           ഞാന്‍ കൊണ്ട് നടക്കുന്നു നിന്‍റെ ഓര്‍മകളെ എന്‍റെ ഹ്രധയങ്ങളില്‍ ,അവകളിലൂടെ ഞാന്‍ ജീവിക്കുന്നു .   ഓ ....എന്‍റെ മരണ മില്ലാത്ത പ്രണയമേ നീ കാരണമാണോ ഞാനിപ്പോഴും കരയുന്നത് ..........ഇത് നിനക്ക് വേണ്ടിയുള്ള എന്‍റെ സമര്‍പ്പണം .

Monday, April 23, 2012

തെറ്റിന് പകരം ഒരുതുള്ളികന്ന്നീര്‍......!

കൂട്ടുകാരെ കുറിച്ച് പറയുമ്പോഴും എഴുതുമ്പോഴും , എങ്ങനെ , എന്ത് പറയണം എന്ന് നിശ്ചയമുണ്ടാകില്ല .അതങ്ങനെയാണ് ,കാരണം ആ ബന്ധങ്ങള്‍ അത്തരത്തിലാണ്  . കൂട്ടുകാര്‍ തന്നെയാണ്  എന്റെയും വിലകൂടിയ സ്വത്തു . ഇനി ഞാന്‍ ഒരു കാര്യം പറയാം .
                                                        എജിനീയരിങ്ങിന്റെ അവസാന വര്‍ഷം, കുറെ പേര്‍ എപ്പോഴും ശോകം , പിരിയാന്‍ പോകുന്ന സഗ്ഗടം , നമ്മളെ അല്ലാട്ടോ അവരുടെ ചിക്കുക്കളെ {കാമുകിമാര്‍ }, മറ്റു ചിലര്‍ എപ്പോഴും കിണ്ട്ടി {വെള്ളമടിച്ചു പറ്റു}, ചിലര്‍ മുറ്റു പഠിത്തം , നമ്മള്‍ എപ്പോഴും പഴയ പോലെ സിനിമകള്‍ ഡൌണ്‍ലോഡ്  ചെയ്തു കൂട്ടുന്ന തിരക്കില്‍ .അങ്ങനെ പോകുന്നു ഹോസ്റ്റല്‍ .
               ഞാന്‍ രണ്ടു ലാപ്ടോപും ഉപയോഗിച്ചാണ്‌  ഡൌണ്‍ലോഡ്  ചെയ്യുന്നത്  ഒന്ന്  എന്റെ ഉറ്റ മിത്രതിന്റെതാണ്  . പുള്ളിക്ക്  അങ്ങനെ ലാപിന്റെ ആവശ്യം ഒന്നുമില്ല  ഫോണ്‍ വിളികള്‍ കഴിഞ്ഞു പുള്ളിക്ക്  നേരവും കിട്ടാറില്ല  . ഇടയ്ക്കു വന്നു ഐറ്റം കണ്ടു പോകും, അപ്പൊ ഞാന്‍  ഒഴിഞ്ഞു കൊടുക്കും . അങ്ങനെ പോകുന്നു ... 
                                                             ഒരുദിവസം പുള്ളി വന്നു ലാപ്‌ ചോദിച്ചു . എനിക്കൊരു മോശം സ്വഭാവം ഉണ്ട് ആരെങ്കിലും ഒരു സഹായം ചോദിച്ചാല്‍ {കൂട്ടുകാര്‍ } ആദ്യം തന്നെ പറ്റില്ലാന്നു പറയും ചെയ്തു കൊടുക്കുമെങ്കിലും . തരാന്‍ പറ്റില്ലെന്ന് പറഞ്ഞു ഞാന്‍ . എന്നിട്ട് ഞാന്‍ എന്റെ കാര്യങ്ങളില്‍ ശ്രദ്ധ കൊടുത്തിരുന്നു . അവന്‍ പിന്നെ ചോദിച്ചതുമില്ല  . ഞാനും ആ കാര്യം മറന്നു . അതത്ര സീരിയസ്  ആയി എടുത്തതുമില്ല  .
                          കയ്യില്‍ എത്ര  കാശില്ലെങ്കിലും  എന്നും കാലത്തു കാണ്ടീനില്‍ പോയി ഭക്ഷണം  കഴിക്കുമായിരുന്നു  ഞങ്ങള്‍ രണ്ടു പേരും . പിറ്റെന്നാള്‍ അവനെ കണ്ടില്ല  , അവന്‍ ഇല്ലാത്തതു കൊണ്ട്  ഞാനും പോയില്ല  . ഇന്നലെ നടന്ന  സംഭവം ഞാന്‍ അപ്പൊ ഓര്‍ത്തതുമില്ല  . ക്ലാസ്സില്‍ പോകാന്‍ നേരമായപ്പോള്‍ സ്ഥിരം വയ്നോക്കാന്‍ പോകുന്ന പോലെ കാണ്ട്ടീനില്‍ പോയപ്പോള്‍ ദെ അവന്‍ അവിടെ ഇരുന്നു ഒരു ജൂനിയര്‍ പയ്യന്റെ കൂടെ ഭക്ഷണം കഴിക്കുന്നു . എനിക്ക്  എന്തോ പോലെയായി , ഞാന്‍ അവിടെ നിന്നും ഇറങ്ങിപോയി .
                                     ആ ദിവസം  മുഴുവനും ഇതുതന്നെയാണ്  ചിന്ധ  അവനെന്തു പറ്റി എന്നു . വൈകിട്ട്  റുമില്‍ വന്നു ആദ്യം അവനെ കാണ്ണാന്‍ പോയി . കാര്യം തിരക്കി .
         "എന്താടാ നീ കാലത്തു കഴിക്കാന്‍ വരന്നെ ?"
         "നീ ഇന്നലെ എന്താ പറഞ്ഞെ ? മൈ ......."
         "എന്ത്?"
എനിക്കത് ഒര്മപൊലുമില്ലയിരുന്നു ....
        "ലാപ്‌ തരില്ലാണ് "
        "ഓഒ മൈ.......അതിനാണോ . നിനക്കെന്നെ അറിയില്ല ,ഞാന്‍ അപ്പൊ ചുമ്മാ പറഞ്ഞതാട" "പോരാത്തതിനു ലാപ്‌ നിന്റെ യല്ലെട "
        "എന്നാ എനിക്കത് ഭയങ്കര ഫീല്‍ ആയി "
 എനിക്കെന്തു പറയണം എന്നറിയുന്നില്ല ....വല്ലാത്ത ഒരവസ്ഥ  .മനസ്സില്‍ ഞാന്‍ എന്നെ തന്നെ ശപിച്ചു .കുറ്റഭോദം കൊണ്ട്  എനിക്ക്  വാക്കുകള്‍ ഇടറി .
        "സൊ സോറി ഡാ ..." പോട്ടെട്ട ...അത് വിടെക്ക്  അവനെ സമാധാനപ്പെടുത്തി .
        "സാരമില്ല , അവനും അനുഗമിച്ചു " സമധാനം , എന്നാലും ,ഛെ.. ഞാന്‍ എന്നെ പഴിച്ചു .
        "എന്നാ നമുക്ക് പോയി ഓരോ ഐസ് ക്രീം കഴിക്കാം " അവന്‍ ..
അപ്പോഴേക്കും ഞാന്‍ തിരിഞ്ഞു നടന്നിരുന്നു . എന്റെ കണ്ണുകളില്‍ ഉതിര്‍ന്ന സ്നേഹത്തിന്റെ ഒരു തുള്ളി കണ്ണുനീര്‍ അവനില്‍ നിന്നും ഒളിക്കാന്‍ ........! 


                                             {പുള്ളിയും ,ഞാനും ഒരു ഫയല്‍ ചിത്രം }

Sunday, April 22, 2012

ഒരു സിനിമ തന്ന വിന

             
                       {തിയേറ്ററിനു മുന്പില്‍ നിന്നുള്ള ഒരു ദ്ര്‍ശ്യം, സിനിമ കാണുന്നതിനു മുമ്പ് -         ഫോട്ടോയില്‍ എല്ലാവരുമില്ല..ആ സിനിമയുടെ ആകെയുള്ള  ഒരു ഓര്മ }
                 
                
                      ഞാന്‍ എന്ജിനീരിങ്ങിനു പഠിക്കുന്ന കാലം (2008 -2011) തമിള്‍ നാട്ടില്‍ EROD ആന്നു സ്ഥലം   . ഞങ്ങള്‍ എല്ലാവരും ഒരു ഇമ്പ്ലാന്റ് ട്രൈനിഗിനു പോയി . സ്ഥലം ഒസൂര്‍ ആന്നു . അവിടെ കുറച്ചു തണുപ്പുള്ള  സ്ഥലമാണ്‌ .തമിള്‍ നാടില്‍ തന്നെയാണ്  ആ പ്രദേശം . പഠന യാത്ര  യായാലും നമ്മള്‍ ഫ്രീക്  {പന്ടു ച്ധിക്ക്  താഴെ ഇട്ടു , അപ്പന്റെ കുപ്പയമാണോ എന്ന്  തോന്നിക്കുന്ന തരത്തില്‍ ഉള്ള ശര്ടു മിട്ടു , മുടി തെക്കോട്ടും വടക്കോട്ടും കുറച്ചു പോന്തിയും നില്‍ക്കുന്ന രൂപത്തില്‍ ഉള്ള പിള്ളേര്  }ആയല്ലേ നടക്കു . പോരാത്തതിനു തണുപ്പും , ഞാനും വലിച്ചു കേറ്റി ഒരു സ്വെടെര്‍ എല്ലാം . എന്നിട്ട്  പിള്ളേരെല്ലാം കൂടി  പുറത്തു ഇറങ്ങി  നടത്തമായി . വലിയ കളിയും ചിരിയുമെല്ലമായി നടക്കുക്കയാണ്‌ . അവിടുത്തെ ലോകല്സ് എല്ലാം ഒരുമാതിരി നോക്കുന്നു . എല്ലാവരുടെയും കോലം അങ്ങനെയാണ് .
           ടൂരെല്ലാം പോയാല്‍ സാധാര എല്ലാവരും വെള്ളമടിച്ചു വാളായിരിക്കും പതിവ്  . കൂടത്തില്‍ ഒന്നോ , രണ്ടോ പേരാണ്  മധ്യപിക്കുന്നവര്‍ അത് കൊണ്ട്  അതിനും ഹോപില്ല  . പിന്നെ അടിച്ചു പൊളിക്കു എന്ത്  ചെയ്യും എന്ന് എല്ലാവരും ആലോചിക്കുക്കയാണ്  . 
           "ഡാ വേഷന്നിട്ടു അണ്ഡം കത്താണ്  , വല്ലതും തിന്നാടാ "   കൂടത്തിലെ ഭക്ഷണ പ്രിയന്‍ അറിയിച്ചു . ആരും അവനു ചെവികൊടുത്തില്ല  .
                                            മുമ്പോട്ടു നിന്ന് ഞാന്‍ പറഞ്ഞു "നമുക്ക് ഒരു പടത്തിന് പോകാം"
സിനിമ എല്ലാവര്ക്കും താല്പര്യമുള്ളത് തന്നെ എന്നാലും ഇവിടെ വരെ വന്നത് പടം കാണാന്‍ അന്നോ എന്ന് ഒരുത്തന്‍. അവന്റെ ഉള്ളില്ലേ ചിന്ത മറ്റതാണ്.
                                     ഏതായാലും പടത്തിന്  തന്നെ പോകാന്‍ തീരുമാനിച്ചു . ഭക്ഷണം പോലും കഴിക്കാതെ സിനിമ കോട്ടായി തിരഞ്ഞു നടന്നു . ഒടുവില്‍ കണ്ടെത്തി ഒരു തിയേറ്റര്‍ . എല്ലാവരും ഓടി ചെന്നു അങ്ങോട്ട്‌ ടിക്കറ്റ്‌ കൊടുത്തു തുടങ്ങി ഇരിക്കുന്നു .
           "തെരെക്കൊന്നുമില്ലല്ലോ? ഏതാ പടം ?" ഒരുത്തന്‍ ചോദിച്ചു 
 സിനിമയോട് ഇത്തിരി ഭ്രാന്തു ഉള്ളത് കൊണ്ട് പേര് ഞാന്‍ നോക്കിയിരുന്നു .
          "ഈസന്‍ "   ഞാന്‍ പറഞ്ഞു .
          " ഇതിനിടക്ക്‌ അങ്ങനെ ഒരു പടവും ഇറങ്ങിയോ?" കൂടതിലുല്ലവാന്‍ ചോദിച്ചു 
          "പിന്നെ ശശികുമാറിന്റെ , പടമാ" 
          " കിടിലന്‍ ആയിരിക്കും " ഒരുത്തന്‍ എന്നെ അംഗീകരിച്ചു ..
       എല്ലാവരും മുകതോട് മുഖം നോക്കി ...പിന്നെ എന്നെയും . നല്ലതാണു , തമിഴന്‍ മറു കണ്ടിട്ട് പറഞ്ഞല്ലോ {ക്ലാസ്സില്‍ ഉള്ളവര്‍ } ഞാന്‍ കയ്യില്‍ നിന്നും ഇട്ടടിച്ചു .
ഹാ എന്തായാലും വന്നു , കേരിക്കലയാം . എന്ന് തന്നെ തീരുമാനിച്ചു .
..........സിനിമ തുടങ്ങി ," കോപ്പിലെ പടം " അടുത്തുള്ളവന്‍ പിറുപിറുത്തു തുടങ്ങി ...
 ഇന്റെര്‍വെല്‍ ആയി ...എല്ലാവരും എന്റെ അടുത്തു വന്നു 
         "എന്തോന്നടെ ഇതു."
         "ഇനിയല്ലേ കഥ " ഞാന്‍ പറഞ്ഞു രക്ഷപെട്ടു 
         ശേഷവും ഏതാണ്ട് അത് പോലെക്കെതന്നെ . ഒരു റേപ്പ്‌ സീന്‍ എല്ലാവരും അസ്വ്തിച്ചു .
ഞാന്‍ ഒഴികെ ആരും ഒന്നും ശ്രദിക്കുന്നില്ല. സാദാരണ നല്ല ചില ദയലോഗ്  കള്‍ക്ക് കയ്യടികിട്ടും . അങ്ങനെ ഒരു കിടിലന്‍ ദയലോഗ് ....സ്ക്രീനില്‍ .....ഞാന്‍ അസ്വതിച്ചു കയ്യടിച്ചു ...നോക്കുമ്പോള്‍ അതാ തിയേറ്ററില്‍ ഉള്ള എല്ലാവരും എന്നെ തന്നെ നോക്കുന്നു . ഞാന്‍ അകെ ചമ്മിപോയി .. അടുതിരിക്കുന്നവനെ നോക്കി "മൈ................." കുറച്ചു നല്ല വാക്കുകള്‍ എന്നെ വിളിച്ചു . പിന്നെ ഞാന്‍ കയ്യടിക്കാനും നിന്നില്ല . മിണ്ടാതെ സിനിമ മുഴുവന്‍ കണ്ടു . ഫിലിം കഴിഞ്ഞു എല്ലാവരും പുറത്തിറങ്ങി .രണ്ടുപേരെ കാണുന്നില്ല . അപ്പൊ ജീവനും  കൊണ്ട് ഞാന്‍ റൂമിലേക്ക്‌ ഓടുകയായിരുന്നു .പിന്നാലെ ഭക്ഷണം കഴിക്കാന്‍ പറ്റാത്ത ദേഷ്യം കൊണ്ട് അവനും ....................!

Saturday, April 21, 2012

ബ്രട്നിയും ഞാനും......



(ബ്ര്‍ത്ണി എന്ന പട്ടിക്കുട്ടി - ഫോടോയില്‍ കാണുന്നത് അവളാന്നു)

ഈ ഇടെ നടന്ന ഒരു സംബവമാണിത് ...ഞാന്‍ എന്റെ കൂടുകരെ ക്കാണാന്‍ ചെന്നയില്‍ പോയി അവരെല്ലാവരും അവിടെ ജോലിചെയ്യുന്നു . അവര്‍ 5 പേരാന്നു റൂമില്‍ ഉള്ളത് . അവിടെ എത്തുന്ന വരെ അതായിരുന്നു എന്റെ മനസ്സില്‍ ഉണ്ടായിരുന്ന ചിത്രവും . ചെന്നയില്‍ എത്തി . എന്നെ കൂടി കൊണ്ട് പോകാന്‍ 4 പേരും വന്നു (കംബ്രോഡില്‍ -അവര്‍ നില്‍ക്കുന്ന സ്ഥലമാണ്‌ അത് ). ഒരാള്‍ മാത്രം ഇല്ല . കാര്യം തിരക്കി യപ്പോള്‍ അവര്‍ പറഞ്ഞു അവന്‍ ബ്ര്‍തനിയുമോത് കളിക്കുക്കയനെന്നു . ഹോ..... സെറ്റപ്പാണല്ലോ....വിചാരിച്ചു മനസ്സില്‍ .......എനിക്കറിയില്ലായിരുന്നു ബ്രട്നി ഒരു പട്ടികുട്ടി യാണെന്ന് . കുറച്ചു നടന്നു വീട്ടില്‍ എത്തി . അവന്‍ വന്നു കതകു തുറന്നു അവന്റെ വേഷം വെറും ബ്രീഫ്  മാത്രമാണ്  . എന്റെ മനസ്സില്‍ ഒരു പാട് ചിത്രങ്ങള്‍ മിന്നി മറഞ്ഞു . അവളെ ക്കാണാന്‍ എനിക്ക് കൊതിയായി . അകത്തു കയറി . ഒരു പടുയാത്ര ചെയ്തതല്ലേ നല്ല  ക്ഷീണം ഉണ്ടായിരുന്നു . പിന്നെ എല്ലാവരും കൂടി കഥപറച്ചില്‍  തുടങ്ങി ഓരോ നാട്ടു വിശേഷങ്ങള്‍ . ആരെയും കാണുന്നില്ലല്ലോ .ഞാന്‍ ചോദിയ്ക്കാന്‍ തന്നെ തീരുമാനിച്ചു . അവന്റെ മുഗ ത്തുനോക്കി തെല്ലു നാണത്തോടെ ഞാന്‍ ചോദിച്ചു 
      "എവിടെ ആള്ള്‌?"
      "ആരു "
     "  ബ്രട്നി"
     "ഹോ , അവളോ ,ബാത്രൂമിന്റെ മുറിയിലുണ്ട് "
     " എന്നെ കണ്ടപ്പോള്‍ ഒളിച്ചതാണോ? ഞാന്‍ ഒന്ന് നോക്കട്ടെ "
ആ മുറിക്കകത്ത് കയറിയതും ഞാന്‍ ഒരൊറ്റ ഓട്ടമായിരുന്നു പുറത്തേക്കു , അവള്‍ കുരച്ചു കൊണ്ട് എന്റെ പിന്നാലെയും .അപ്പോഴേക്കും അവര്‍ അവളെ പിടിച്ചു . എന്റെ ഉള്ളില്‍ ഒരു ചെറിയ ചിരി പൊട്ടി പേടിയില്‍ ഉതിര്‍ന്ന ചമ്മിയ ചിരി . അവരെല്ലാം അന്ധം വിട്ടു ചിരിക്കുക്കയായിരുന്നു അപ്പോള്‍ .......!