Wednesday, October 10, 2012

വിഷാദം - ചെറുകഥ


                               എനിക്ക് ചുറ്റും ഞാന്‍ മാത്രമാണ് ഉണ്ടായിരുന്നത് . പതിയെ പതിയെ തല ഇടത്തോട്ടും വലത്തോട്ടും ചലിപ്പിച്ചു നോക്കി . എന്‍റെ ജീവിതകാലം മുഴുവന്‍ ഇരുന്നാലും ഈ ചലനം മുഴുമിക്കാന്‍ എനിക്ക് കഴിയില്ലായിരുന്നു . ഓടിനടക്കുന്ന എന്‍റെ മനസ്സിനറിയില്ലായിരുന്നു  ഒരു മൂലയില്‍ എന്‍റെ ശരീരം തളര്‍ന്നിരിക്കുകയാണെന്നു. ഒരു കൊതുക് തലയ്ക്കു ചുറ്റും പാട്ടും പാടി നടക്കുന്നുണ്ടായിരുന്നു . പ്രതികരണ ശേഷി ഇല്ലാത്ത എന്‍റെ ശരീരത്തിലെ പാതി ചോരയും ഊറ്റി എടുത്തു അവന്‍ പറന്നു പോയി . മിനിട്ടുകള്‍ കഴിഞ്ഞപ്പോള്‍ കൊതുകിരുന്ന ഭാഗത്ത്‌ ഒരു അടികൊടുത്തു . ചിന്തകളുടെ ഒരു കൂട്ടം വേലിയേറ്റം ഒരു മയില്‍ സഞ്ചരിച്ചു തിരിഞ്ഞു നിന്ന് മാടി വിളിച്ചു . ഉറക്കും വരും പോലെ കണ്ണുകള്‍ പതിയെ പതിയെ അടഞ്ഞു തുറന്നു .
             വിഷാദം ഒരു രോഗമാണെന്നു അന്ന് എന്നിക്ക് അറിയില്ലായിരുന്നു . ദിവസവും ഞാന്‍ എനിക്കുള്ളില്‍ വെറുതെ കരഞ്ഞു . എന്തിനാണ് നീ കരയുന്നെ എന്ന് ഇടയ്ക്കിടയ്ക്ക് മനം ചോദിച്ചു . മറുപടി ഇല്ലായിരുന്നു . അവനെങ്കിലും ഇതറിയുന്ന എന്നോര്‍ത്തു സമാദാനിച്ചു . ദിവസങ്ങളും , മാസങ്ങളും ഇല്ലായിരുന്നു . അതുകൊണ്ട് തന്നെ കാലം എങ്ങോട്ട് ചലിക്കുന്നു എന്നറിയില്ലായിരുന്നു . എണ്ണിതിട്ടപെടുത്തിയ പോലെ ചിലരെല്ലാം വന്നു , കണ്ടു , സംസാരിച്ചു . എല്ലാവര്‍ക്കും പരാതിയും , പരിഭവവും ആയിരുന്നു . മനസ്സിനകത്ത് തിങ്ങി നിറഞ്ഞ നൊമ്പരങ്ങള്‍ പുറത്തിറങ്ങിയപ്പോള്‍ ഒരു നാള്‍ ഞാന്‍ ഉറക്കെ കരഞ്ഞു . കരച്ചില്‍ കേട്ട് എവിടെ നിന്നോ പറന്നു വന്ന ഒരു കറുത്ത പക്ഷി എന്നെ കെട്ടിപ്പിടിച്ചു .
     "എന്തിനാണ് നീ കരയുന്നത് " . അത് ചോദിച്ചു .
     "എനിക്കറിയില്ല " .എന്ന എന്‍റെ മറുപടി അവളെ അസ്വസ്ഥയാക്കി . സഹതാപ രൂപത്തില്‍ അവള്‍ എന്നെ തന്നെ നോക്കി നിന്നു . അവളിലേക്കും വിഷാദം പരക്കുന്നത് കണ്ണുനിറഞ്ഞു ഞാന്‍ നോക്കി നിന്നു . നീ ഇവിടെ നിന്നും പോകു എന്നോ , വിഷാദം നിനക്ക് ചേരില്ല എന്നോ പറയണം എന്നുണ്ടായിരുന്നു . അപ്പോഴേക്കും നിയന്ത്രണം വിട്ടു അവള്‍ പൊട്ടി പൊട്ടിക്കരയാന്‍ തുടങ്ങി .
    "നീ ആരാണ് ?" അവളുടെ കവിളുകളെ മ്ര്‍ദുലമായി തടവി കൊണ്ട് ഞാന്‍ ചോദിച്ചു .
              എന്‍റെ കാലുകളെ അവളുടെ കണ്ണീര്‍ നനച്ചു കൊണ്ടേ ഇരുന്നു . തലപൊക്കി മെല്ലെ അവള്‍ എന്നിലേക്ക്‌ ചെരിഞ്ഞു . മാര്‍ ദ ളമായ അവളുടെ കവിളിനെ എന്‍റെ നെഞ്ചിലേക്ക് ചേര്‍ത്തു വെച്ചു . ഹൃദയ മിടിപ്പുകളുടെ താളം പിടിച്ചു മെല്ലെ അവള്‍ പറഞ്ഞു
   " വിഷാദം " .



                                                                                                         - അനസ് മുഹമ്മദ്‌

2 comments:

  1. well scribbled..
    sathyamanu..."vishatham"....sometin tat shadows evry person who has been on the face of this green planet....

    ReplyDelete