Saturday, August 31, 2013

എന്‍റെ കവിതകള്‍

പ്രതിയും സാക്ഷിയും

ഒരു വീട് അമ്മയില്ലാത്ത വീട്
ദീപം കൊളുത്താന്‍ ആളില്ലാത്ത വീട്
കറുത്ത ഭൂമി ദുഖിതരുടെ കൂട്
ഞാന്‍ അവിടെ പ്രതി 
കുറ്റകൃത്യം മുലപ്പാലിന്‍റെ രുചി
എനിക്ക് സാക്ഷ്യം പറയാന്‍ അവള്‍
പേറ്റ് നോവ് അനുഭവിച്ചവള്‍
വിശപ്പിന്‍റെ ചെന്നായ ദൈവത്തെ പിടിച്ചു കൂട്ടിലാക്കി
വിഷമൃഗത്തെ കഴിച്ചവര്‍ അഴിക്കുള്ളില്‍
അഴിക്കുള്ളില്‍ കാലം മറന്നു ഞാന്‍ ഉറങ്ങുന്നു
അവളാണ് എന്നെ പ്രതിചേര്‍ത്തത്
ഈ ലോകത്തിന്‍റെ അന്തതയിലേക്ക് 
ഗര്‍ഭപാത്രം തുറന്നു അഴുക്കിലേക്ക് എറിഞ്ഞവള്‍
അവളാണ് പ്രതി ഞാന്‍ സാക്ഷിയും.

-അനസ് മുഹമ്മദ്‌


മരത്തണല്‍

ഒരു മരം വരം തന്നു
മരത്തണലില്‍ ഇരിക്കാന്‍
ഇരുന്നാല്‍ ലയിക്കാം
മരത്തിനു രൂപം സ്ത്രീയുടെതായിരുന്നു
യുവതലമുറ അവിടെ കൂടി നില്‍ക്കും
ചിലര്‍ തൂങ്ങിയാടും ചില്ലകളില്‍
കയറുകള്‍ കൂട്ടിനു വരും.

എന്നാല്‍ അവിടെ ഇരിക്കരുത്
നിലാവ് കണ്ട് നില്‍ക്കരുത്
ഏകാന്ത സംഗീതത്തില്‍ ലയിച്ചു
മുന്നോട്ട് നീങ്ങുക
അപ്പോള്‍ അവള്‍ നഗ്നയാവും
കാലം അതിനു സാക്ഷിയാകും
നിനക്ക് വിശ്രമിക്കാന്‍ സമയമാകും.

-അനസ് മുഹമ്മദ്‌.



എനിക്കല്‍പ്പം വെള്ളം തരൂ

കുഴികള്‍ വഴികാണിച്ചു, 
കുഴികള്‍ക്കപ്പുറം കുളം,
കുളത്തിനു മുകളില്‍ കോണ്‍ക്രീറ്റ് പാലം,
പാലത്തിനപ്പുറം നഗരം,
നഗരത്തിനു മുകളില്‍ ഒരു മരച്ചില്ല തേടി മരംകൊത്തികള്‍.,
മരം തേടി കടലിലേക്ക്‌ പോയ പക്ഷി ഉരു വിന്‍റെ പള്ളയ്ക്കു കുത്തി വയറു നിറച്ചു, 
ആളില്ലാത്ത ഒരു ദ്വീപില്‍ പോയി പ്ലാസ്റ്റിക്ക് കളിപ്പാട്ടമായി.

ഇപ്പുറം വിഡ്ഢിത്തരങ്ങള്‍ കേട്ട്,
കുറ്റങ്ങള്‍ എല്ലാ മടിത്തട്ടിലും വന്നിരുന്നു.
കണ്ണുതുറന്നു, നഗ്നത തിന്ന്,
വാനരസേനയുടെ ലിങ്കത്തിനടിയില്‍ പോയി,
ആര്‍ത്തിയോടെ വാപൊളിച്ചു നിന്ന്,
എനിക്കല്‍പ്പം വെള്ളം തരൂ.

-അനസ് മുഹമ്മദ്‌.

No comments:

Post a Comment