Tuesday, March 12, 2013

വലിയ തലയുള്ള ആള്‍ ദൈവം - ചെറുകഥ





         ഞാന്‍ ജനിച്ചു വീണത്‌ എണ്ണിയാല്‍ തീരാത്ത ദൈവങ്ങക്ക് ഇടയിലേക്കായിരുന്നു . വ്യത്യസ്തമായ ഒരു പിടി ദൈവങ്ങള്‍ എനിക്ക് ചുറ്റും ന്ര്‍ത്തം ചവിട്ടികൊണ്ടേ ഇരുന്നു . അവകള്‍ ഓരോ വിഭാഗത്തിനും വെത്യസ്ഥ സ്വഭാവക്കാര്‍ക്കും വേണ്ടി ചിന്തകളെയും വിശ്വാസങ്ങളെയും മാറ്റി മറിച്ചു കൊണ്ടേ ഇരുന്നു . എന്നാല്‍ അവകള്‍ വിശ്വാസങ്ങളില്‍ തളക്കപ്പെട്ട നിര്‍ജീവങ്ങളായ കല്ലോ മണ്ണോ വിഗ്രഹങ്ങളോ ആയിരുന്നു . പിന്നെപ്പഴോ അത് മാറ്റങ്ങള്‍ക്കു വിധേയമായി മൃഗങ്ങളിലേക്കും മറ്റു സസ്യങ്ങളിലേക്കും വ്യാപിച്ചു . ഇത്തരം മാറ്റങ്ങള്‍ മനുഷ്യര്‍ക്കിടയിലും സംഭവിക്കുന്നുണ്ടായിരുന്നു . അങ്ങനെ ദൈവങ്ങള്‍ എന്നപദം ഏറ്റവും ഉചിതമായവന്‍ മനുഷ്യന്‍ ആയി . ക്രിസ്തു മരിച്ചു ആയിരക്കനക്കിനു വര്‍ഷം കഴിഞ്ഞാണ് ഞാന്‍ ജനിച്ചത് . എന്‍റെ വിശ്വാസങ്ങള്‍ മറ്റൊരു മതത്തില്‍ ആയിരുന്നു . അത് ആര് നിര്‍മിച്ചതാണെന്ന് എന്‍റെ മാതാപിതാക്കള്‍ എന്നെ പഠിപ്പിച്ചു . എന്നാല്‍ മതങ്ങള്‍ മനുഷ്യന്‍ അല്ല ദൈവം തന്നെയാണ് സ്ര്ഷ്ടിച്ചതെന്നു എന്‍റെ വിശ്വാസങ്ങളില്‍ ഞാന്‍ അന്തമായി വിശ്വസിച്ചിരുന്നു . പാവങ്ങളും ക്ര്ഷിക്കാരും അവരെ ചൂഷണം ചെയ്തു ജീവിക്കുന്ന ഒരു വിഭാഗവും ഇട കലര്‍ന്ന് ജീവിക്കുന്ന ഒരു ചെറിയ താഴ്വരയിലാണ് ഞാന്‍ ജനിച്ചത് . 
         
      ജനിക്കുമ്പോള്‍ എല്ലാ സാധാരണ കുഞ്ഞുങ്ങളെപ്പോലെയും തന്നെയായിരുന്നു ഞാനും . എന്നാല്‍ അസാദാരണമായ എന്തോ ഈ കുഞ്ഞില്‍ ഉണ്ടെന്നു വൈതികന്മാര്‍ പറഞ്ഞു . കരയുന്നതിലും ചിരിക്കുന്നതിലും വരെ ദിവ്യമായ എന്തോ പ്രകടമായിരുന്നു . അങ്ങനെ അവന്‍ വളര്‍ന്നു . അയാളില്‍ മറ്റുള്ളവര്‍ക്ക് ഉടലെടുത്ത വിശ്വാസം കാരണം അവരുടെ പൂര്‍വികര്‍ വിശ്വസിച്ചു പോന്നിരുന്ന പല ആചാരങ്ങളേയും അവര്‍ തള്ളിപ്പറഞ്ഞു തുടങ്ങി . അങ്ങനെ അയാള്‍ മറ്റെന്തോ ആയി മാറുകയായിരുന്നു . ദൈവങ്ങള്‍ അത്ര്ശ്യമായി എവിടെയോ ഇരിക്കുന്നു , ലോക മാറ്റങ്ങളെയും കാലങ്ങളെയും നിശ്ചയിക്കുന്നതും പ്രാഭല്യത്തില്‍ കൊണ്ട് വരുന്നതും ആ ശക്തിയാണ് എന്നും ഉള്ള എന്‍റെ ചിന്തകളെ തകര്‍ക്കുന്നവകള്‍ ആയിരുന്നു പിന്നീടുള്ള കാലങ്ങള്‍ . താഴ്ന്ന ജാതിയില്‍ ജനിച്ചവനായതിനാല്‍ പുതിയ മാറ്റത്തെ ഇരു കൈനീട്ടി സ്വീകരിച്ചു . ശെരിയും തെറ്റും നോക്കാതെ . 

"അയാള്‍ക്ക്‌ ഒരു പ്രതിസന്തികളും തരണം ചെയ്യേണ്ടതായി വന്നിട്ടില്ല . പ്രവാചകന്മാര്‍ എല്ലാം കഷ്ട്ടതകള്‍ അനുഭവിച്ചവരാണ് എന്നാല്‍ ഇയാള്‍ . എനിക്ക് തോന്നുന്നത് ഇയാള്‍ ദൈവമാണെന്നാണ്"
         
         പലരിലും ഇത്തരം ചിന്തകള്‍ ഉടലെടുത്തു . മുന്പേ നടന്നു പോയവരില്‍ വിശ്വാസം നശിച്ച ചില വൈതികരും , പണ്ഡിതന്മാരും വരെ ഇങ്ങനെ പറഞ്ഞു തുടങ്ങി . 
     
    എന്നാല്‍ ഈ അഭിപ്രായത്തില്‍ ചില തല നരച്ഛവര്‍ക്കും മാറ്റത്തെ അഗീകരിക്കാത്ത ഒരു വിഭാഗം യുവ തലമുറയ്ക്കും  വിയോജിപ്പുണ്ടായിരുന്നു . അവര്‍ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു വന്നു . ചെറുത്തു നില്‍പ്പും സംഗട്ടനങ്ങളും പിന്നീടങ്ങോട്ട് അരങ്ങേറി . ആ ചെറിയ താഴ്‌വരയില്‍ വിപ്ലവ വീര്യം എരിഞ്ഞു തുടങ്ങി . ഒരു ആള്‍ ദൈവത്തിന്‍റെ പേരില്‍ അവിടെ ചോരപ്പുഴകള്‍ ഒഴുകി . ഒന്നും അറിയാത്തവന്‍ വരെ വാളും വടിയും തോക്കും ഏന്തി തെരുവില്‍ ഇറങ്ങി . അതൊരു ചുവന്ന താഴ്വരയായി . കച്ചവട സംഗങ്ങള്‍ ആ വഴി വരാതായി . ക്ര്ഷിയും വ്യവസായങ്ങളും നശിച്ചു . എല്ലാവരിലും ദൈവത്തിനെ സംരക്ഷിക്കാന്‍ സാത്താന്‍ കുടിയേറി . പാതികരിഞ്ഞ ശവങ്ങളുടെ ഗന്ദമായി ആ താഴ്വരക്ക് . അക്രമികള്‍ ഇതു മുതലെടുക്കാന്‍ തുടങ്ങി . പിടിച്ചു പറിക്കാരും കള്ളന്മാരും കൊലയാളികളും പെരുകി . അക്രമികള്‍ വീടുകള്‍ കയറി ആക്രമിച്ചു . പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വരെ പീടനത്തിനിരയാക്കി . അച്ഛനുമുന്നില്‍ മകളേയും ഭര്‍ത്താവിനു മുന്നില്‍ ഭാര്യയേയും ഭോഗിച്ചു അവര്‍ ആനന്തം കണ്ടു .

           രാത്രിയുടെ ഏകാന്തതയില്‍ അങ്ങിങ്ങായി വെടിയൊച്ചകളും അലമുറകളും മാത്രം കേട്ടു . ഈ ചെയ്തികളില്‍ മനം നൊന്ത അയാള്‍ ഒരു ദിവസം തെരുവില്‍ ഇറങ്ങി നടന്നു പോയി . അനുകൂലികളുടെ എതിര്‍പ്പയാള്‍ വകവച്ചില്ല . ദൈവത്തിനെ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ല എന്ന വിശ്വാസം ചിലരിലെങ്കിലും ഉണ്ടായിരുന്നു . 

                  നടത്തത്തില്‍ അയാള്‍ ഒരു കാഴ്ച്ചകണ്ടു കുറേ പേര്‍ ഒരു യുവതിയുടെ വസ്ത്രം ബലാല്‍ക്കാരമായി അഴിക്കാന്‍ ശ്രമിക്കുന്നു അവള്‍ കുതറി ഓടുന്നു . അവര്‍ക്കിടയിലേക്ക് അയാള്‍ മെല്ലെ നടന്നു ചെന്നു അവള്‍ അയാള്‍ക്ക്‌ പിന്നില്‍ അഭയം പ്രാപിച്ചു . തലപൊക്കി അയാള്‍ ആകാശത്തേക്ക് നോക്കി പെട്ടന്നു അയാളുടെ തല വികസിക്കാന്‍ തുടങ്ങി . ഇരട്ടി വലിപ്പമെത്തി അത് നിലച്ചു . അക്രമികളെ ഒരു വലിയ ശബ്ദം പിടികൂടുകയും പകലില്‍ ആ സ്ഥലത്ത് എല്ലാവരും മരിച്ചു കിടക്കുന്നതായും കണ്ടു . തനിക്കു എന്താണ് സംഭവിച്ചതെന്ന് അയാള്‍ക്കും അറിയില്ലായിരുന്നു . എന്നാല്‍ ഇതില്‍ ഭയന്നു മറ്റു അക്രമികള്‍ താഴ്വര വിട്ടു . പതിയെ എല്ലാം പഴയ രൂപത്തില്‍ ആകാന്‍ തുടങ്ങി . തന്നിലേക്കു ചേര്‍ന്ന യുവതിയില്‍ അയാള്‍ ലയിക്കുകയും ചെയ്തു . എന്നാല്‍ തന്നെ ദൈവമായിക്കാനുന്നവരോട് എന്തുപറയണം എന്ന് മാത്രം അയാള്‍ക്ക്‌ അറിയില്ലായിരുന്നു . എന്നാല്‍ പിന്നീടൊരിക്കലും അയാളുടെ തല പഴയ രൂപത്തില്‍ ആയില്ല . ഈ സംഭവം കൂടിയായപ്പോള്‍ വിശ്വാസികളുടെ എണ്ണത്തിലും ഗണ്യമായ വര്‍ധനവുണ്ടായി . പ്രത്യേക ആരാധനാലയങ്ങളും പ്രാര്‍ത്ഥനകളും അവിടെ മുളച്ചു പൊന്തി . ഇതറിഞ്ഞു അന്യ ദേശത്തുള്ളവര്‍ താഴ്വരയിലേക്കൊഴുകി .

                 എന്നാല്‍ സ്ഥിധി വിശേഷം മറ്റൊന്നായിരുന്നു . ആസംഭവത്തിനു ശേഷം അയാള്‍ ആ സ്ത്രീയെ അല്ലാതെ ആരേയും കണ്ടില്ല . അവളെ കണ്ണിമവെട്ടാതെ നോക്കിഅയാള്‍ ഇരുന്നു . ചില സമയങ്ങളില്‍ അവളിലേക്ക്‌ പ്രാഭിക്കുകയും ചെയ്തു . ചിലസമയങ്ങളില്‍ അയാള്‍ കരയുകളും ചിരിക്കുകയും ചെയ്യും പിന്നെ മൂകമായി ഒരേ ഇരിപ്പ് . 

              ഒരു പകലില്‍ അയാള്‍ ആകാശത്തേക്ക് കൈകള്‍ ഉയര്‍ത്തി 
"നാഥാ ... ഞാന്‍ ആരാണ് , എന്തിന് നീ എന്നെ ഇങ്ങോട്ടയച്ചു . എനിക്ക് നീ എന്തു കഴിവാണ് തന്നത് ? ഞാന്‍ ആര് ?"

            വര്‍ഷങ്ങള്‍ക്കു ശേഷം ആയിരുന്നു അന്നയാള്‍ സംസാരിച്ചത് . തൊട്ടടുത്ത ദിവസം ആ സ്ത്രീ ഒരു കണ്ണാടിയുമായി വന്നു അയാള്‍ക്ക്‌ നേരെ തിരിച്ചു . സുന്തരമായ അയാളുടെ തലയ്ക്കു പകരം വലിയൊരു തല . 
"ആള്‍ദൈവം..!" അയാള്‍ കണ്ണാടിയില്‍ നോക്കി പറഞ്ഞു .

            രണ്ടു നാള്‍ അയാള്‍ അങ്ങിനെയിരുന്നു . ദര്‍പ്പണത്തിനു മറുപുറം അവള്‍ ഇരുന്നു .മൂന്നാം നാള്‍ വലിയ തലയും ഒരു ഉടലും ആ ദര്‍പ്പണത്തില്‍ അവശേഷിച്ചു . അയാളിലെ ചൂടു നിലച്ചിരുന്നു അപ്പോള്‍ . ആള്‍ ദൈവം മരിച്ചതറിഞ്ഞു എല്ലാവരും തടിച്ചു കൂടി അവിടെ . ഇയാള്‍ ഒരു വലിയ തെറ്റായിരുന്നു എന്നും . മരിക്കുന്ന ദൈവം എങ്ങിനെ നമ്മളെ രക്ഷിക്കും എന്നും ഒരാള്‍ ചോദിച്ചു . അത്രകാലവും അയാള്‍ ആണ് ദൈവം എന്ന് വിശ്വസിച്ചിരുന്ന ഒരുവനാണ് ഇതു പറഞ്ഞത് . 

"ഇവളും നമ്മളെ ഇത്രകാലമായി വഞ്ചിക്കുകയായിരുന്നു" തലമറച്ചു ആ ശവത്തിനു മുന്നില്‍ ഇരുന്നു പ്രാര്‍ത്തിക്കുന്ന അവളെനോക്കി ഒരാള്‍ പറഞ്ഞു .

         കൂടിന്നിന്നവര്‍ എല്ലാം അവളിലേക്ക്‌ ഓടിയടുത്തു . അപ്പോള്‍ ഒരു ഇടിമുഴക്കം കേട്ടു . വെളുത്ത തുണി ബാക്കിയാക്കി ആള്‍ ദൈവം അപ്രത്യക്ഷമായി . ആ താഴ്വരയില്‍ ഒരു കുഞ്ഞിന്‍റെ കരച്ചില്‍ മുഴങ്ങിക്കേട്ടു . ഒരു ചോര കുഞ്ഞു . എല്ലാവരും നോക്കി നില്‍ക്കെ ആ കുഞ്ഞിന്‍റെ തല വലുതായി വന്നു . ആ സ്ത്രീ ആ കുഞ്ഞിനു പിറകിലേക്ക് അഭയം പ്രാഭിച്ചു . കൂട്ടത്തിലെ ഒരു വൈതികന്‍ വിളിച്ചു പറഞ്ഞു 
" ആള്‍ ദൈവം "
ദര്‍പ്പണത്തിനു ഉള്ളില്‍ ഇരുന്ന ആ പ്രതിഭിംഭം അപ്പോള്‍ എണീറ്റു നടന്നു . 



- അനസ് മുഹമ്മദ്‌ 


Friday, January 25, 2013

മൂന്നു മുലയുള്ള പതിവ്രത - ചെറുകഥ

 [കടപ്പാട് : ഉണ്ണി . ആര്‍ നോടും അദ്ധേഹത്തിന്റെ ചെറുകഥ  കാളിനാടകത്തിനോടും]      


       ഉണ്ണി ആര്‍ ന്‍റെ കാളിനാടകം വായിച്ചു പുസ്തകം മടക്കി വെച്ചു . തന്‍റെ പ്രിയപ്പെട്ട പുസ്തക ശേഘരണത്തിലേക്ക് അതും വെച്ചു . പിന്നെ ചാരു കസേരയില്‍ മലര്‍ന്നിരുന്നു ചിന്തയായി . കാളി ശെരിക്കും ആരായിരുന്നു , നാരായണന്‍ ആണല്ലേ ഈ ഗുരു . അപ്പൊ പുള്ളി കല്യാണം ഒക്കെ കഴിച്ചിട്ടുണ്ട് അല്ലെ . ചിന്തകള്‍ എങ്ങോട്ടൊക്കെ കാട് കയറിപ്പോയി . പുറത്ത് പെയ്യുന്ന ചാറ്റല്‍ മഴയും , കാറ്റും അയാള്‍ അറിഞ്ഞില്ല . രാത്രി ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ എന്തെങ്കിലും വായിക്കുന്നത് ഒരു ശീലമാണ് . മഴ ത്തുള്ളികള്‍ കയ്യാല പ്പുറത്ത് താളം ചവിട്ടി . അത് കേള്‍ക്കുന്നില്ലെങ്കിലും സംഗീതം അസ്വതിക്കും വണ്ണം അയാള്‍ ആ ചാരുകസേരയില്‍ മലര്‍ന്നു കിടക്കുന്നു .
     “നിങ്ങള്‍ ഉറങ്ങിയോ മനുഷ്യാ ?” ഒരു മുഷിഞ്ഞ സ്വരത്തില്‍ ചോദിച്ചു ജോതി അങ്ങോട്ട്‌ കയറി വന്നു .
      പെട്ടന്ന് അയാള്‍ സ്വപ്നവലയവും , എവിടെയോ കൂടുകൂട്ടിയ ചിന്തകളെയും യാഥാര്‍ത്യത്തിലേക്ക് കൂട്ടി വന്നു .
“ഹേയ് , ഇല്ലാന്നേ ഞാന്‍ ഇങ്ങനെ വെറുതേ . നീ ഒരു പേടിയും പേടിക്കണ്ട ഞാന്‍ ഇന്ന് വൈകിയേ ഉറങ്ങൂ പോരെ” .
ആ വാക്കുകളില്‍ അവളുടെ മുഖം പ്രസാദിക്കുന്നത് അയാള്‍ ആസ്വദിച്ചു . അതിനു കാരണം ഉണ്ടല്ലോ .
        പുറത്ത് കാറ്റിനു ശക്തികൂടി . ജനാല പാളികള്‍ അതിനൊപ്പം താളം പിടിച്ചു . “ഹോ ... എന്തൊരു കാറ്റാണ് പുറത്ത്” ജോതി പറഞ്ഞു . തലയാട്ടി അയാള്‍ അതിനെ അനുകമികച്ചു . അയാള്‍ ചാരു കസേരയില്‍ നിന്നും എഴുന്നേറ്റു നിന്ന് . ജനാലപാളികള്‍ അടഞ്ഞ ശബ്ദം കേട്ട ഭാഗത്തേക്ക് പോകാന്‍ അവള്‍ തുനിഞ്ഞു , പോകാന്‍ ഒരുങ്ങും മുന്പേ അയാള്‍ അവളുടെ ചന്തിയില്‍ ഒന്ന് തോണ്ടി .
“ഒന്ന് പോ മനുഷ്യനെ ... അപ്പുറത്ത് എല്ലാവരും ഉണ്ട്” . ഒരു കള്ളാ ചിരിയോടെ അവള്‍ മൊഴിഞ്ഞു . കണ്ണുകളില്‍ കാമം നിറച്ചു അവള്‍ കടന്നു പോയി . പിന്നെ കുറച്ചു നേരം നിശ്ചലം . വികാരങ്ങളുടെ പടവെട്ടലുകള്‍ അയാളുടെ തുടകളെ വേര്‍തിരിച്ചു . ചോല്പനങ്ങള്‍ക്ക് വഴങ്ങാതെ അതങ്ങനെ തലപൊക്കി നിന്നു .
        ഇരുട്ട് മുറിയുടെ ജനാലപാളികള്‍ വളരെ കഷ്ട്ടപെട്ടു അടക്കാന്‍ ശ്രമിക്കുകയാണ് അവള്‍ . പെട്ടന്ന് പുറകില്‍ ആരോ നില്‍ക്കുന്നത് പോലെ അവള്‍ക്കനുഭവപ്പെട്ടു . പെട്ടന്നു തിരിഞ്ഞു നിന്ന് രവിയുടെ രോമാവ്ര്തമായ നെഞ്ചിലേക്ക് അവള്‍ മെല്ലെ ചാഞ്ഞു . അയാള്‍ അവളുടെ കാവിള്‍ തടങ്ങളെ മെല്ലെ തലോടി . ചിത്ര ശലഭം തേന്‍ നുകരുന്ന മനോഹാരിതയോടെ അവളുടെ അധരങ്ങളെ വായിലാകി നുകര്‍ന്നു . അവള്‍ കണ്ണുകള്‍ പതിയെ അടച്ചു . കണ്ണുകള്‍ കുള്ളില്‍ കൊള്ളിയാന്‍ മീന്‍ വെട്ടം നിലച്ചു മുകളിലേക്ക് ചേക്കേറി . അവളുടെ ശരീരം മുഴുവനും അവനിലേക്ക്‌ ചേര്‍ന്നു . അവളുടെ മാറിടം അയാളുടെ നെഞ്ചോടു ഉരുമ്മി നിന്നു . അയാള്‍ പതിയെ അവളെ തിരിച്ചു നിര്‍ത്തി . അവളുടെ പൂര്‍ണതയെ അയാള്‍ ക്കുള്ളിലേക്ക് ഒതുക്കി നിര്‍ത്തി . പതിയെ സ്നേഹപൂര്‍വ്വം അവളുടെ മാറിടത്തില്‍ സ്പര്‍ശിച്ചു . മനസ്സും ശരീരവും ഒന്നാകുന്ന നിമിഷങ്ങള്‍ കടന്നു പോയി . ഇതൊന്നും ശ്രദ്ധിക്കാതെ ഒരു വണ്ട്‌ അതു വഴി പറന്നു പോയി .
       ഇരുട്ട് മുറിയില്‍ പതിയെ പ്രകാശം പരന്നു തുടങ്ങി . തുറന്നു കിടക്കുന്ന ജനലിലൂടെ ചീത്താല്‍ തെറിച്ചു കൊണ്ടിരുന്നു . അവളിലേക്ക്‌ പതിക്കുന്ന ഓരോ ജല കണികകളേയും അയാള്‍ ആര്‍ത്തിയോടെ നക്കിയെടുത്ത് . ഇണ ചേരുന്നത് ഒരു മനോഹര കവിത പോലാണെന്ന് അപ്പോള്‍ അയാളുടെ ചിന്തയിലേക്ക് കയറി വന്നു . ഭൂമിയില്‍ ഭോഗത്തിനേക്കാള്‍ മനോഹരമായ വേറെ ഒരു പ്രവര്‍ത്തിയും ഇല്ലെന്നാണ് അവളില്‍ ഉടലെടുത്ത ചിന്ത . അയാള്‍ മെല്ലെ അവളെ കട്ടിലില്‍ ഇരുത്തി . അയാളുടെ എല്ലാ പ്രവര്‍ത്തിയിലും അവള്‍ ആനന്തം കണ്ടെത്തി .
       ഈ ദിവസത്തിന് ഇത്ര മധുരമാര്‍ന്നതാകാന്‍ ഒരു പ്രത്യേകത ഉണ്ട് . ഇന്നേക്കു പതിനഞ്ചു വര്‍ഷമായി അവരുടെ വിവാഹ ജീവിതം തുടങ്ങിയിട്ട് . കോളേജു ജീവിതത്തിലെ പ്രണയവും , പിന്നെ വിവാഹവും , സന്തോഷപൂര്‍ണമായ വിവാഹേതര ജീവിതവും രണ്ടു സന്താനങ്ങളും . മനോഹരമാണ് അവരുടെ ജീവിതം . എല്ലാകാലത്തും അവര്‍ ആഘോഷിക്കുകയാണ് ജീവിതത്തേക്കാള്‍ രാത്രിയുടെ നിശബ്ദ സീല്‍ക്കാരങ്ങളെ അവര്‍ ഇഷ്ട്ടപെടുന്നു . തന്നിലേക്കല്ലാതെ അവള്‍ ഇത്രയും മനോഹരമായി തുടകള്‍ അകത്തി  കാഴ്ച്ചവെച്ചിട്ടില്ല . അയാള്‍ക്ക്‌ അവള്‍ ഒരു പതിവ്രതയാണ് . രണ്ടു മുലകള്‍ ഉള്ള പതിവ്രത . സമയം ഇരുട്ടിനെ കീറി മുന്നോട്ടു പാഞ്ഞു .
      രവി കുറേ പുസ്തകങ്ങളും , കുടുംബവും ആയി കഴിഞ്ഞു കൂടുന്നു . എല്ലാറ്റിലും ഉപരി അയാള്‍ ജീവിക്കുന്നതെ ജോതിക്ക്‌ വേണ്ടിയാണ് . അവളിലേക്ക്‌ ഇറക്കി വെക്കുന്ന മനോഹര ഭോഗങ്ങള്‍ ആണ് അയാളുടെ ജീവിതം മുന്നോട്ടു നയിക്കുന്നത് . അവള്‍ക്കും അത് അങ്ങനെ തന്നെ . ഇരുവരും കൈകള്‍ ചേര്‍ത്തു പിടിച്ചു അവള്‍ക്കു മുകളില്‍ അയാള്‍ പതിയെ കിടന്നു പുളയുന്നു . പുറത്തെ മഴയുടെ വികാരമോ , തണുപ്പോ അവരിലേക്ക്‌ ചേരുന്നില്ല . വിയര്‍പ്പു തുള്ളികള്‍ ആ കട്ടിലില്‍ വിരിച്ച മെത്തയില്‍ പരന്നു തുടങ്ങിയിരിക്കുന്നു . മഴ അപ്പോഴും കണ്ണ് പൊത്തി കരയും പോലെ ചിണുങ്ങി നിന്നു .
      “അമ്മേ ...” മുറിക്കു പുറത്ത് നിന്നും വിളികേട്ടു . നഗ്നമായ മേനിയോടെ അവള്‍ കുടഞ്ഞു . അയാള്‍ എണീറ്റു ഇരുട്ടില്‍ വസ്ത്രം തിരഞ്ഞു പിടിച്ചു .
      “ഇതാ വരുണൂ മോളെ” . രവിയെ നോക്കി ഒരു കള്ള ചിരിയോടെ അടി വസ്ത്രം മാറുമ്പോള്‍ അവള്‍ പറഞ്ഞു .
      ആദ്യമായി കാണും വണ്ണം രവി അവളെ വീണ്ടും അടക്കി പ്പിടിച്ചു . അണ പൊട്ടി ഒഴുകാത്ത നനവ്‌ അയാളുടെ കാലുകളെ ഈറന്‍ അണിയിച്ചു . ജാനാലയിടൂടെ അവളിലേക്ക്‌ ഒരു പ്രകാശം തെറിച്ചു . നൈറ്റി ഇടുമ്പോള്‍ പൊക്കിള്‍ കോടിക്ക് മുകളില്‍ ആയി അവളുടെ ഉദരത്തില്‍ ഒരു മുല മുളച്ചു പൊങ്ങുന്നത് അയാള്‍ കണ്ടു . പതിയെ ആ മുലയില്‍ അയാള്‍ സ്പര്‍ശിച്ചു . അതൊരു യഥാര്‍ത്ഥ മുലയായിരുന്നു . ആ പതിവ്രതയുടെ മൂന്നാം മുല . കാളിയും നാരായണനും നഗ്നമായി ക്കിടന്നപോലെ അവളുടെ മൂന്നാം മുലയില്‍ തലചായ്ച്ചു ഉറങ്ങാന്‍ അയാള്‍ക്ക്‌ കൊതിയായി . മഴയ്ക്ക് മുകളില്‍ അപ്പോള്‍ ചീവിടിന്റെ മുഴക്കം കേട്ടു . അവര്‍ക്കിടയിലൂടെ വെളിച്ചം പരത്തി ഒരു മിന്നാമിനുങ്ങു കടന്നു പോയി .


അനസ് മുഹമ്മദ്‌ 


Saturday, January 12, 2013

UPARIPLAVAM shortfilm

ഉപരിപ്ലവം | അരുണ്‍ ജോര്‍ജ് കെ ഡേവിഡ് | dialogue exercise project | Language Malayalam | running time: 4 min | Genre Satire | Centre for media studies; St.Thomas college, Thrissur | ധാര്‍മികരോഷവും പ്രവര്‍ത്തനവും |

Monday, October 29, 2012

ഒളിച്ചോട്ടം - ചെറുകഥ

           ഞാന്‍ വളരെ നല്ല ഒരു ഒളിച്ചോട്ടക്കാരനായിരുന്നു . കഥ നടക്കുന്നത് സ്വര്‍ഗത്തില്‍ ആയിരുന്നു . ഞാന്‍ അവിടെ ഒഴുകി നടക്കുകയായിരുന്നു . എനിക്ക് ചുറ്റും ഒരുകൂട്ടം ആളുകള്‍ അങ്ങിങ്ങായി വിന്യസിച്ചു കിടപ്പുണ്ടായിരുന്നു . മധുരമേറിയ ഭക്ഷണവും പാനീയങ്ങളും എനിക്കായി മാത്രം ഉള്ളതാണെന്ന് ഞാന്‍ വിശ്വസിച്ചു പോന്നു . എന്‍റെ രാത്രിയും പകലും എനിക്ക് വേര്‍തിരിച്ചറിയാന്‍ കഴിയുമായിരുന്നില്ല . നിമിഷങ്ങളുടെ ആയുസില്‍ ഞാന്‍ ഒരു യുഗം കടന്നു പോകുകയും , തിരിച്ചു വരുകയും ചെയ്യുമായിരുന്നു . ശെരിക്കും സ്വര്‍ഗത്തില്‍ തന്നെ . ആദമിനെയും ഹവ്വയെയും പുറത്താക്കിയ അതെ സ്വര്‍ഗത്തില്‍ . 
               ഒരു പൊതിയില്‍ കൊണ്ടുവന്ന വെളുത്ത പൊടി മേശയില്‍ കൊട്ടി . അതില്‍ എന്തൊക്കെയോ ചേര്‍ത്തു എന്നിട്ട് ഒരു സിറിന്‍ജില്‍ കയറ്റി . എന്നിട്ട് അവള്‍ക്കു നേരെ നീട്ടി . 
    "നിന്നെ പോലെ ഞാന്‍ നോക്കാം " അവള്‍ പറഞ്ഞു . 
എന്നിട്ട് എങ്ങോട്ടോ എണീറ്റ്‌ പോയി . അതുശ്രദ്ധിക്കാം വണ്ണം എനിക്ക് വിവേകം ഉണ്ടായിരുന്നില്ല . ഭോദമറ്റ ഒരു ശരീരം പിന്നെപ്പഴോ ഞാന്‍ ആ മുറിയില്‍ നിന്നും കണ്ടെടുത്തു . അപ്പോഴും അവിടം സ്വര്‍ഗമായിരുന്നു . അവള്‍ എന്‍റെ മുഖ ത്തുനോക്കി പുഞ്ചിരിച്ചു . പിന്നെ പതിയെ എന്‍റെ അതരങ്ങളില്‍ ചുംബിച്ചു . ഒരു ചുംബനത്തിന്റെ മ ധു രമെന്താ ണെ ന്നു അപ്പോഴും ഇപ്പോഴും എനിക്കറിയില്ലായിരുന്നു . ഭോദക്ഷയങ്ങള്‍ ദിവസങ്ങളെ വലിച്ചു കൊണ്ടുപോയി . കാലം ഞെരബുകള്‍ക്ക് മുകളില്‍ മുറിപ്പാടുകള്‍ തീര്‍ത്തിരുന്നു . പതിയെ പതിയെ ഞാന്‍ നടക്കാന്‍ തുടങ്ങി .
    "നമുക്കൊന്ന് നടക്കാം "  നടക്കാന്‍ തുടങ്ങുന്നതിനു മുന്‍പ് അവളോട്‌ ചോദിച്ചു . അവള്‍ തലയാട്ടി . 
ആദ്യം ആദ്യം നടത്തം പതിയെ ആയിരുന്നു . നടന്നു അവളുടെ വീടും എന്‍റെ വീടും കടന്നു കല്യാണ വസ്ത്രം ധരിച്ചു ഒരു പള്ളിക്കുള്ളില്‍ എത്തി . വികാരി അച്ഛന്‍ അനുഗ്രഹിച്ചു . അയാള്‍ പ്രണയത്തെ കുറിച്ച് വാചാലനായി . അപ്പോള്‍ ഞാന്‍ അവിടെ യായിരുന്നില്ല . ഒരു വെളുത്ത തുണിക്ക് മറയില്‍ ഞാന്‍ താളം ചവിട്ടി . എനിക്ക് കുറുകെ അവള്‍ നഗ്നയായി ക്കിടന്നു . പള്ളിയും കടന്നു ഒരു ചെറിയ മുറിയില്‍ എത്തി . അപ്പോള്‍ അവിടം ഭൂമിയായിരുന്നു . ആ തിരിച്ചറിവ് ജീവിക്കാന്‍ പ്രേരിപ്പിച്ചു .
    "എനിക്ക് കുറച്ചു വേണം " ഭദ്ര കാളിയിലേക്ക് ഭാവമാറ്റം വന്നു അവള്‍ പറഞ്ഞു .
    "പണമില്ലാതെ ഇവിടെ ഒന്നും കിട്ടില്ല " നിസ്സഹായത കലര്‍ന്ന സ്വരത്തില്‍ അവളോട്‌ മറുപടി പറഞ്ഞു . 
    "അപ്പൊ നമ്മിളിപ്പോള്‍ എവിടെയാണ് ?" സ്ത്രീയുടെ എല്ലാ വികാരവും പുറത്തേക്കു തെറിച്ചു കൊണ്ട് ചോദിച്ചു .
    "ഭൂമിയില്‍ " കരഞ്ഞു കൊണ്ട് ഞാന്‍ മറുപടി പറഞ്ഞു . കരയുന്ന പുരുഷന്‍ . എന്നെ നോക്കി ഒരു വേട്ടക്കാരന്‍ നടന്നകന്നു . പിന്നീടു പണ ത്തിലെക്കായിരുന്നു യാത്ര . അവളിലേക്ക്‌ ഉറക്കിമില്ലാത്ത സീല്‍ക്കാരങ്ങളുടെ രാത്രികള്‍ കടന്നുവന്നു . അവനതിനു കാവല്‍ നിന്നു. പകലുകള്‍ ഒരു ലഹരി ത്തുരുത്തില്‍ പെട്ട് ഉലയുകയായിരുന്നു . അയാള്‍ ചിന്തിച്ചു . ഞാന്‍ സ്വര്‍ഗത്തില്‍ നിന്നും ഒളിച്ചോടിയതാണോ . ഇതിനാര് കാരണം . ഒരു സ്ത്രീ ഗര്‍ഭിണിയായ ഒരു സ്ത്രീ . ഞരന്‍ ബുകളെ വലിഞ്ഞു മുറുക്കി രക്തങ്ങള്‍ക്കിടയില്‍ ചെന്ന് ലഹരിയുടെ വീര്യം നിറക്കുന്ന ഒന്നിലെക്കായിരുന്നു യാത്ര . യാത്രക്കൊടുവില്‍ അലസിപ്പോയ കുഞ്ഞിനെ ആ തള്ള പെറ്റു . 
    "ചാപിള്ളയെ പെറ്റ തള്ള " അവളെ നോക്കി ഞാനും വിളിച്ചു . അപ്പോള്‍ അവിടം നരഗമായിരുന്നു . 
               തിരിഞ്ഞു നിന്നു കൊഴിഞ്ഞു വീണ കാലത്തെ നോക്കി കണ്ണീരൊഴുക്കാന്‍ അപ്പൊള്‍ നേരമുണ്ടായിരുന്നില്ല . വീണ്ടും വീണ്ടും സിരകളിലേക്ക് പുത്തന്‍ ലഹരിക്കൂട്ടുകള്‍ നിറക്കാന്‍ ഓടിനടന്നു . അവള്‍ക്കിപ്പോള്‍ രാത്രിയും പകലും ഒരുപോലാണ് . ലഹരിയും , കാമവും ഒരു പോലെ പിന്തുടരുന്നു . അയാള്‍ക്ക്‌ നില്‍ക്കാന്‍ സമയമില്ല ഓട്ടം തന്നെ ഓട്ടം . ഒന്നില്‍ നിന്നും മറ്റൊന്നിലേക്കുള്ള ഒളിച്ചോട്ടം തന്നെ ജീവിതം . ആദ്യം സ്വര്‍ഗത്തില്‍ ആയിരുന്നു പിന്നെ പതിയെ ഭൂമിയില്‍ എത്തി ഇപ്പൊ ഇതാ നരഗത്തില്‍ . 
    "ശെരിക്കും നമ്മള്‍ എവിടാ ജീവിക്കുന്നെ?" അവളുടെ കാതില്‍ പതിയെ ചോദിച്ചു . 
    "നമ്മള്‍ ജീവിക്കുകയല്ല ഒളിച്ചോടുകയാണ് " സിരകളിലേക്ക് ഒരു സിറിന്‍ ജു കുത്തിയിറക്കി അവള്‍ പറഞ്ഞു . 
                  ഒരു കറുത്ത രാത്രിക്കൊടുവില്‍ അവള്‍ ഒരുമിച്ചു ചിരിക്കുകയും കരയുകയും ചെയ്തു . എന്‍റെ തലമുടിയില്‍ മ്ര്‍ദുവായി തലോടി അവള്‍ പറഞ്ഞു 
   "നീ എനിക്ക് സത്യം ചെയ്തു തരണം , സിരകളിലേക്ക് നുരച്ചു കയറുന്ന ലഹരി നീ നിര്‍ത്തണം എനിക്ക് മുന്‍പ്" വീണ്ടും ഒളിച്ചോട്ടം എനിക്കുമുന്നില്‍ കറുത്തിരുണ്ട്‌ കൂടി . 
             പുതിയ മാറ്റങ്ങളിലേക്ക് ലോകം പതിയെ നീങ്ങി . പക്ഷെ എനിക്ക് ചിന്തിക്കാനോ , ശ്വസിക്കാനോ കഴിയുമായിരുന്നില്ല. അവളുടെ തിരിച്ചു വരവിനായി ഞാന്‍ കാത്തിരുന്നു . കാരണം എനിക്കെല്ലാം അവളായിരുന്നു .
     "അവന്‍ സുന്ദരനായ ഒരു കൊലയാളിയായിരുന്നു "  കണ്ണീര്‍ തുള്ളികളെ നോക്കി അവള്‍ പറഞ്ഞു . ആ നിമിഷം ആ ശവത്തിനു മുഖം തിരിച്ചു ദുരേക്ക് ഞാന്‍ ഓടിമറഞ്ഞു . അതായിരുന്നു എന്‍റെ ജീവിദത്തിലെ അവസാന ഒളിച്ചോട്ടം .
     


                                                                                                                             - അനസ് മുഹമ്മദ്‌ 

Thursday, October 18, 2012

ചന്ദ്ര ഗോപുരവും വെണ്‍ നിലാവും കണ്ട് - ചെറുകഥ


                      ഒരു നിലാവിന്‍റെ പൊന്‍ മെത്തപോലെ ഞാനോടിയെത്തുമെന്‍ ബാല്യം . അറിയാതെ ഞാന്‍ കണ്ട കിനാവുകളെല്ലാം ഒരു നോവായ്‌ ദിനവും എന്നെ കരയിച്ചു . ഏതോ വിദൂരമാം അന്തസലിലത്തില്‍ തിമിര്‍ത്ത അവരാണ് എന്‍റെ ബാല്യം തച്ചുടച്ചത് . ഞാന്‍ ആ സമൂഹത്തിന്‍റെ അന്ധത ചുമന്നു . ദിവസവും അടിവാങ്ങി ചമ്മട്ടിയാല്‍ . മത വൈര്യങ്ങള്‍ തമ്മില്‍ തല്ലി അതിവര്‍ എന്നെ കരുവാക്കി . ബാല്യ മെന്ന നൊമ്പരം എന്നെ വിട്ടകന്നപ്പോള്‍ ഞാനും തിമിര്‍ത്തു അറിയാ നേരത്ത് . 
              ജീവിതം തല്ലിയും തലോടിയും മുന്നോട്ടു നീങ്ങി . കൌമാരത്തില്‍ ഞാന്‍ പടര്‍ന്നു പന്തലിച്ചു . എന്നെ സ്നേഹിച്ചവര്‍ ആ കാരണത്താല്‍ എന്നെ വെറുത്തു . അതൊരിക്കലും എന്നെ അരിയവനായ് മാറ്റിയില്ല . അന്ധന്മാര്‍ പെരുകി , ലോകം ഇരുട്ടായ് . കാണാമറയത്തേക്ക് ഞാന്‍ നടന്നകന്നു . എന്നെ വലിച്ചു കൊണ്ടുപോയ സ്വപ്ന സിന്ധൂരത്തില്‍ അലിയാന്‍ ഞാന്‍ ആ സന്ധ്യ കണ്ടു . ഞാന്‍ അറിഞ്ഞ നൊമ്പരം അറിയിക്കാന്‍ എന്ന വണ്ണം ഞാന്‍ നടന്നു . ജീവിതം വരെ എന്നെ വെറുത്തു , ഞാന്‍ തിരിച്ചും . കാലമെത്ര കഴിഞ്ഞും കണ്ട കിനാവുകള്‍ എന്നെ നോവിച്ചു കൊണ്ടേ ഇരുന്നു . 
          വീണ്ടും വീണ്ടും ഉണരുന്ന പ്രഭാതം . ലോകത്തെ ഉണര്‍ത്തുന്ന കിളികള്‍ ചിലച്ചു പറന്നുപോയി . കര്‍മസാക്ഷി സ്നേഹവും ദേഷ്യവും കലര്‍ത്തിയാണ് ജ്വലിക്കുന്നതെന്ന തോന്നല്‍ എന്നെ വലിക്കുന്നു വീണ്ടുമാ സന്ധ്യ കാണാന്‍ .
            ഞാന്‍ നടന്നു . സന്ധ്യ കണ്ടു തിമിര്‍ത്താടി . ഒരു കുഞ്ഞു വേഴാമ്പലും കണ്ടു എന്‍റെ പോന്‍കിനാവ്‌ . ആരോടും ഈ രഹസ്യം പറയരുതെന്ന് ഞാന്‍ വേഴാമ്പലിനെ കൊണ്ട് സത്യം ചെയ്യിച്ചു . വഴി മറയാന്‍ വാര്‍ദ്ധക്യം ആര്‍ദ്രമായ തീരത്തോടിണങ്ങി . വെള്ളം അലകളായ് പൊങ്ങി . അര്‍ത്ഥമില്ലാത്ത പെരുംങ്കടലില്‍ പൊങ്ങുതടിപോല്‍ ഞാന്‍ അലഞ്ഞു . ഒരു വെണ്‍നിലാവ് എന്നെ തലോടി അകലേക്ക്‌ മാഞ്ഞുപോയി . ചാരമാകാന്‍ തുടങ്ങുന്ന എന്നെ നോക്കി ഒരു കുഞ്ഞിക്കാറ്റു ചിരിച്ചു . ഞാന്‍ അറിഞ്ഞില്ല ആ കൊലച്ചിരി , അറിഞ്ഞിട്ടും ഇനി കാര്യമില്ല . ഞാനാ കിനാവില്‍ ലയിച്ചു . എന്നിലെ ചിന്തകള്‍ പറന്നു പോയി . ശരീരം ബാക്കിയാക്കി ഞാനും . ചന്ദ്ര ഗോപുരവും വെണ്‍ നിലാവും കണ്ട് അകലേക്കക്കലേക്ക്  . 



                                                                                                                            - അനസ് മുഹമ്മദ്‌ 

Saturday, October 13, 2012

നമ്മുടെ വയലുകളില്‍ പോന്നു വിളഞ്ഞിരുന്നു - ഒരോര്‍മ്മക്കുറിപ്പ്‌


                 ആ വയല്‍ വരമ്പിലൂടെ ഇനി ഒരിക്കലും ഒരു കുറ്റിക്കാട് പോകും പോലെ ആരും പുല്ലു തലയില്‍ ചുമന്നു പോകില്ല . അത് പതിയെ വയലിലേക്കു ഇറക്കി വെക്കില്ല . പോത്തിനെ ഇറക്കി ആരും ആ നിലം ഉഴുതു മറിക്കില്ല . ഒരു കുഴിഞ്ഞ മുറം നിറയെ മുളപൊട്ടിയ നെല്ല് കാലുകള്‍ ചേറില്‍ ആഴ്ന്നിറക്കി ആ വയലിന്‍റെ ഉദരത്തിലേക്കെറിയില്ല . ആ വിത്തുകള്‍ തലപൊക്കി ഭൂമി മാറ്റങ്ങളെ തൊട്ടറിയില്ല . ചെറുമികള്‍ കുനിഞ്ഞുനിന്നു ഞാറു പറിക്കുന്നത്‌ കാണില്ല . വയലിന്‍റെ വിഗാര തലങ്ങളില്‍ കെട്ടു കെട്ടായി ഞാറുകള്‍ കിടക്കുന്നത് കാണില്ല . പറിച്ചു നടലി ന്‍റെ ഭാവമാറ്റങ്ങള്‍ അവ പറയുന്നത് നാം ഇനി കേള്‍ക്കില്ല . വളര്‍ച്ചയും , കതിര് വരുന്നതും , കറ്റ മെതിക്കുന്നതും , ഒരിറ്റു ദാഹ ജലത്തിനെന്നോണം വാപൊളിച്ചു കിടക്കുന്ന വരണ്ട പാടങ്ങളും ഇനി ഉണ്ടാകില്ല . ആര്‍ത്തവം നിലച്ച പെണ്ണിനെ പ്പോലെ അവളും , തനിക്കായി ഇനി അവള്‍ക്കു ഒന്നും തരാനില്ല എന്നാ ഭാവത്തില്‍ ഞാനും അവളെ നോക്കി . വടക്കുനിന്നും ഒരു കിളി തെക്കോട്ട്‌ പറന്നു പോയി . കിളിക്ക് പുറകെ ഒരു ചെറിയ മഴ ഒഴുകിവന്നു . അതെന്‍റെ കണ്ണുകളിലൂടെ അവളുടെ മാറില്‍ വീണു . നൂറ്റാണ്ടുകള്‍ക്കു മുമ്പ് അവളിലെക്കുതിര്‍ത്ത ഒരു ഭ്രൂണം ആ നനുത്ത കിനിവില്‍ തലപൊക്കി നോക്കി . 



                                                                                                 
                                                                                        - അനസ് മുഹമ്മദ്‌ 

Wednesday, October 10, 2012

വിഷാദം - ചെറുകഥ


                               എനിക്ക് ചുറ്റും ഞാന്‍ മാത്രമാണ് ഉണ്ടായിരുന്നത് . പതിയെ പതിയെ തല ഇടത്തോട്ടും വലത്തോട്ടും ചലിപ്പിച്ചു നോക്കി . എന്‍റെ ജീവിതകാലം മുഴുവന്‍ ഇരുന്നാലും ഈ ചലനം മുഴുമിക്കാന്‍ എനിക്ക് കഴിയില്ലായിരുന്നു . ഓടിനടക്കുന്ന എന്‍റെ മനസ്സിനറിയില്ലായിരുന്നു  ഒരു മൂലയില്‍ എന്‍റെ ശരീരം തളര്‍ന്നിരിക്കുകയാണെന്നു. ഒരു കൊതുക് തലയ്ക്കു ചുറ്റും പാട്ടും പാടി നടക്കുന്നുണ്ടായിരുന്നു . പ്രതികരണ ശേഷി ഇല്ലാത്ത എന്‍റെ ശരീരത്തിലെ പാതി ചോരയും ഊറ്റി എടുത്തു അവന്‍ പറന്നു പോയി . മിനിട്ടുകള്‍ കഴിഞ്ഞപ്പോള്‍ കൊതുകിരുന്ന ഭാഗത്ത്‌ ഒരു അടികൊടുത്തു . ചിന്തകളുടെ ഒരു കൂട്ടം വേലിയേറ്റം ഒരു മയില്‍ സഞ്ചരിച്ചു തിരിഞ്ഞു നിന്ന് മാടി വിളിച്ചു . ഉറക്കും വരും പോലെ കണ്ണുകള്‍ പതിയെ പതിയെ അടഞ്ഞു തുറന്നു .
             വിഷാദം ഒരു രോഗമാണെന്നു അന്ന് എന്നിക്ക് അറിയില്ലായിരുന്നു . ദിവസവും ഞാന്‍ എനിക്കുള്ളില്‍ വെറുതെ കരഞ്ഞു . എന്തിനാണ് നീ കരയുന്നെ എന്ന് ഇടയ്ക്കിടയ്ക്ക് മനം ചോദിച്ചു . മറുപടി ഇല്ലായിരുന്നു . അവനെങ്കിലും ഇതറിയുന്ന എന്നോര്‍ത്തു സമാദാനിച്ചു . ദിവസങ്ങളും , മാസങ്ങളും ഇല്ലായിരുന്നു . അതുകൊണ്ട് തന്നെ കാലം എങ്ങോട്ട് ചലിക്കുന്നു എന്നറിയില്ലായിരുന്നു . എണ്ണിതിട്ടപെടുത്തിയ പോലെ ചിലരെല്ലാം വന്നു , കണ്ടു , സംസാരിച്ചു . എല്ലാവര്‍ക്കും പരാതിയും , പരിഭവവും ആയിരുന്നു . മനസ്സിനകത്ത് തിങ്ങി നിറഞ്ഞ നൊമ്പരങ്ങള്‍ പുറത്തിറങ്ങിയപ്പോള്‍ ഒരു നാള്‍ ഞാന്‍ ഉറക്കെ കരഞ്ഞു . കരച്ചില്‍ കേട്ട് എവിടെ നിന്നോ പറന്നു വന്ന ഒരു കറുത്ത പക്ഷി എന്നെ കെട്ടിപ്പിടിച്ചു .
     "എന്തിനാണ് നീ കരയുന്നത് " . അത് ചോദിച്ചു .
     "എനിക്കറിയില്ല " .എന്ന എന്‍റെ മറുപടി അവളെ അസ്വസ്ഥയാക്കി . സഹതാപ രൂപത്തില്‍ അവള്‍ എന്നെ തന്നെ നോക്കി നിന്നു . അവളിലേക്കും വിഷാദം പരക്കുന്നത് കണ്ണുനിറഞ്ഞു ഞാന്‍ നോക്കി നിന്നു . നീ ഇവിടെ നിന്നും പോകു എന്നോ , വിഷാദം നിനക്ക് ചേരില്ല എന്നോ പറയണം എന്നുണ്ടായിരുന്നു . അപ്പോഴേക്കും നിയന്ത്രണം വിട്ടു അവള്‍ പൊട്ടി പൊട്ടിക്കരയാന്‍ തുടങ്ങി .
    "നീ ആരാണ് ?" അവളുടെ കവിളുകളെ മ്ര്‍ദുലമായി തടവി കൊണ്ട് ഞാന്‍ ചോദിച്ചു .
              എന്‍റെ കാലുകളെ അവളുടെ കണ്ണീര്‍ നനച്ചു കൊണ്ടേ ഇരുന്നു . തലപൊക്കി മെല്ലെ അവള്‍ എന്നിലേക്ക്‌ ചെരിഞ്ഞു . മാര്‍ ദ ളമായ അവളുടെ കവിളിനെ എന്‍റെ നെഞ്ചിലേക്ക് ചേര്‍ത്തു വെച്ചു . ഹൃദയ മിടിപ്പുകളുടെ താളം പിടിച്ചു മെല്ലെ അവള്‍ പറഞ്ഞു
   " വിഷാദം " .



                                                                                                         - അനസ് മുഹമ്മദ്‌