ഉപരിപ്ലവം | അരുണ്‍ ജോര്‍ജ് കെ ഡേവിഡ് | dialogue exercise project | Language Malayalam | running time: 4 min | Genre Satire | Centre for media studies; St.Thomas college, Thrissur | ധാര്‍മികരോഷവും പ്രവര്‍ത്തനവും |
Saturday, January 12, 2013
Monday, October 29, 2012
ഒളിച്ചോട്ടം - ചെറുകഥ
ഞാന്‍ വളരെ നല്ല ഒരു ഒളിച്ചോട്ടക്കാരനായിരുന്നു . കഥ നടക്കുന്നത് സ്വര്‍ഗത്തില്‍ ആയിരുന്നു . ഞാന്‍ അവിടെ ഒഴുകി നടക്കുകയായിരുന്നു . എനിക്ക് ചുറ്റും ഒരുകൂട്ടം ആളുകള്‍ അങ്ങിങ്ങായി വിന്യസിച്ചു കിടപ്പുണ്ടായിരുന്നു . മധുരമേറിയ ഭക്ഷണവും പാനീയങ്ങളും എനിക്കായി മാത്രം ഉള്ളതാണെന്ന് ഞാന്‍ വിശ്വസിച്ചു പോന്നു . എന്‍റെ രാത്രിയും പകലും എനിക്ക് വേര്‍തിരിച്ചറിയാന്‍ കഴിയുമായിരുന്നില്ല . നിമിഷങ്ങളുടെ ആയുസില്‍ ഞാന്‍ ഒരു യുഗം കടന്നു പോകുകയും , തിരിച്ചു വരുകയും ചെയ്യുമായിരുന്നു . ശെരിക്കും സ്വര്‍ഗത്തില്‍ തന്നെ . ആദമിനെയും ഹവ്വയെയും പുറത്താക്കിയ അതെ സ്വര്‍ഗത്തില്‍ .
ഒരു പൊതിയില്‍ കൊണ്ടുവന്ന വെളുത്ത പൊടി മേശയില്‍ കൊട്ടി . അതില്‍ എന്തൊക്കെയോ ചേര്‍ത്തു എന്നിട്ട് ഒരു സിറിന്‍ജില്‍ കയറ്റി . എന്നിട്ട് അവള്‍ക്കു നേരെ നീട്ടി .
"നിന്നെ പോലെ ഞാന്‍ നോക്കാം " അവള്‍ പറഞ്ഞു .
എന്നിട്ട് എങ്ങോട്ടോ എണീറ്റ് പോയി . അതുശ്രദ്ധിക്കാം വണ്ണം എനിക്ക് വിവേകം ഉണ്ടായിരുന്നില്ല . ഭോദമറ്റ ഒരു ശരീരം പിന്നെപ്പഴോ ഞാന്‍ ആ മുറിയില്‍ നിന്നും കണ്ടെടുത്തു . അപ്പോഴും അവിടം സ്വര്‍ഗമായിരുന്നു . അവള്‍ എന്‍റെ മുഖ ത്തുനോക്കി പുഞ്ചിരിച്ചു . പിന്നെ പതിയെ എന്‍റെ അതരങ്ങളില്‍ ചുംബിച്ചു . ഒരു ചുംബനത്തിന്റെ മ ധു രമെന്താ ണെ ന്നു അപ്പോഴും ഇപ്പോഴും എനിക്കറിയില്ലായിരുന്നു . ഭോദക്ഷയങ്ങള്‍ ദിവസങ്ങളെ വലിച്ചു കൊണ്ടുപോയി . കാലം ഞെരബുകള്‍ക്ക് മുകളില്‍ മുറിപ്പാടുകള്‍ തീര്‍ത്തിരുന്നു . പതിയെ പതിയെ ഞാന്‍ നടക്കാന്‍ തുടങ്ങി .
"നമുക്കൊന്ന് നടക്കാം " നടക്കാന്‍ തുടങ്ങുന്നതിനു മുന്‍പ് അവളോട് ചോദിച്ചു . അവള്‍ തലയാട്ടി .
ആദ്യം ആദ്യം നടത്തം പതിയെ ആയിരുന്നു . നടന്നു അവളുടെ വീടും എന്‍റെ വീടും കടന്നു കല്യാണ വസ്ത്രം ധരിച്ചു ഒരു പള്ളിക്കുള്ളില്‍ എത്തി . വികാരി അച്ഛന്‍ അനുഗ്രഹിച്ചു . അയാള്‍ പ്രണയത്തെ കുറിച്ച് വാചാലനായി . അപ്പോള്‍ ഞാന്‍ അവിടെ യായിരുന്നില്ല . ഒരു വെളുത്ത തുണിക്ക് മറയില്‍ ഞാന്‍ താളം ചവിട്ടി . എനിക്ക് കുറുകെ അവള്‍ നഗ്നയായി ക്കിടന്നു . പള്ളിയും കടന്നു ഒരു ചെറിയ മുറിയില്‍ എത്തി . അപ്പോള്‍ അവിടം ഭൂമിയായിരുന്നു . ആ തിരിച്ചറിവ് ജീവിക്കാന്‍ പ്രേരിപ്പിച്ചു .
"എനിക്ക് കുറച്ചു വേണം " ഭദ്ര കാളിയിലേക്ക് ഭാവമാറ്റം വന്നു അവള്‍ പറഞ്ഞു .
"പണമില്ലാതെ ഇവിടെ ഒന്നും കിട്ടില്ല " നിസ്സഹായത കലര്‍ന്ന സ്വരത്തില്‍ അവളോട് മറുപടി പറഞ്ഞു .
"അപ്പൊ നമ്മിളിപ്പോള്‍ എവിടെയാണ് ?" സ്ത്രീയുടെ എല്ലാ വികാരവും പുറത്തേക്കു തെറിച്ചു കൊണ്ട് ചോദിച്ചു .
"ഭൂമിയില്‍ " കരഞ്ഞു കൊണ്ട് ഞാന്‍ മറുപടി പറഞ്ഞു . കരയുന്ന പുരുഷന്‍ . എന്നെ നോക്കി ഒരു വേട്ടക്കാരന്‍ നടന്നകന്നു . പിന്നീടു പണ ത്തിലെക്കായിരുന്നു യാത്ര . അവളിലേക്ക് ഉറക്കിമില്ലാത്ത സീല്‍ക്കാരങ്ങളുടെ രാത്രികള്‍ കടന്നുവന്നു . അവനതിനു കാവല്‍ നിന്നു. പകലുകള്‍ ഒരു ലഹരി ത്തുരുത്തില്‍ പെട്ട് ഉലയുകയായിരുന്നു . അയാള്‍ ചിന്തിച്ചു . ഞാന്‍ സ്വര്‍ഗത്തില്‍ നിന്നും ഒളിച്ചോടിയതാണോ . ഇതിനാര് കാരണം . ഒരു സ്ത്രീ ഗര്‍ഭിണിയായ ഒരു സ്ത്രീ . ഞരന്‍ ബുകളെ വലിഞ്ഞു മുറുക്കി രക്തങ്ങള്‍ക്കിടയില്‍ ചെന്ന് ലഹരിയുടെ വീര്യം നിറക്കുന്ന ഒന്നിലെക്കായിരുന്നു യാത്ര . യാത്രക്കൊടുവില്‍ അലസിപ്പോയ കുഞ്ഞിനെ ആ തള്ള പെറ്റു .
"ചാപിള്ളയെ പെറ്റ തള്ള " അവളെ നോക്കി ഞാനും വിളിച്ചു . അപ്പോള്‍ അവിടം നരഗമായിരുന്നു .
തിരിഞ്ഞു നിന്നു കൊഴിഞ്ഞു വീണ കാലത്തെ നോക്കി കണ്ണീരൊഴുക്കാന്‍ അപ്പൊള്‍ നേരമുണ്ടായിരുന്നില്ല . വീണ്ടും വീണ്ടും സിരകളിലേക്ക് പുത്തന്‍ ലഹരിക്കൂട്ടുകള്‍ നിറക്കാന്‍ ഓടിനടന്നു . അവള്‍ക്കിപ്പോള്‍ രാത്രിയും പകലും ഒരുപോലാണ് . ലഹരിയും , കാമവും ഒരു പോലെ പിന്തുടരുന്നു . അയാള്‍ക്ക് നില്‍ക്കാന്‍ സമയമില്ല ഓട്ടം തന്നെ ഓട്ടം . ഒന്നില്‍ നിന്നും മറ്റൊന്നിലേക്കുള്ള ഒളിച്ചോട്ടം തന്നെ ജീവിതം . ആദ്യം സ്വര്‍ഗത്തില്‍ ആയിരുന്നു പിന്നെ പതിയെ ഭൂമിയില്‍ എത്തി ഇപ്പൊ ഇതാ നരഗത്തില്‍ .
"ശെരിക്കും നമ്മള്‍ എവിടാ ജീവിക്കുന്നെ?" അവളുടെ കാതില്‍ പതിയെ ചോദിച്ചു .
"നമ്മള്‍ ജീവിക്കുകയല്ല ഒളിച്ചോടുകയാണ് " സിരകളിലേക്ക് ഒരു സിറിന്‍ ജു കുത്തിയിറക്കി അവള്‍ പറഞ്ഞു .
ഒരു കറുത്ത രാത്രിക്കൊടുവില്‍ അവള്‍ ഒരുമിച്ചു ചിരിക്കുകയും കരയുകയും ചെയ്തു . എന്‍റെ തലമുടിയില്‍ മ്ര്‍ദുവായി തലോടി അവള്‍ പറഞ്ഞു
"നീ എനിക്ക് സത്യം ചെയ്തു തരണം , സിരകളിലേക്ക് നുരച്ചു കയറുന്ന ലഹരി നീ നിര്‍ത്തണം എനിക്ക് മുന്‍പ്" വീണ്ടും ഒളിച്ചോട്ടം എനിക്കുമുന്നില്‍ കറുത്തിരുണ്ട് കൂടി .
പുതിയ മാറ്റങ്ങളിലേക്ക് ലോകം പതിയെ നീങ്ങി . പക്ഷെ എനിക്ക് ചിന്തിക്കാനോ , ശ്വസിക്കാനോ കഴിയുമായിരുന്നില്ല. അവളുടെ തിരിച്ചു വരവിനായി ഞാന്‍ കാത്തിരുന്നു . കാരണം എനിക്കെല്ലാം അവളായിരുന്നു .
"അവന്‍ സുന്ദരനായ ഒരു കൊലയാളിയായിരുന്നു " കണ്ണീര്‍ തുള്ളികളെ നോക്കി അവള്‍ പറഞ്ഞു . ആ നിമിഷം ആ ശവത്തിനു മുഖം തിരിച്ചു ദുരേക്ക് ഞാന്‍ ഓടിമറഞ്ഞു . അതായിരുന്നു എന്‍റെ ജീവിദത്തിലെ അവസാന ഒളിച്ചോട്ടം .
Thursday, October 18, 2012
ചന്ദ്ര ഗോപുരവും വെണ്‍ നിലാവും കണ്ട് - ചെറുകഥ
ഒരു നിലാവിന്‍റെ പൊന്‍ മെത്തപോലെ ഞാനോടിയെത്തുമെന്‍ ബാല്യം . അറിയാതെ ഞാന്‍ കണ്ട കിനാവുകളെല്ലാം ഒരു നോവായ് ദിനവും എന്നെ കരയിച്ചു . ഏതോ വിദൂരമാം അന്തസലിലത്തില്‍ തിമിര്‍ത്ത അവരാണ് എന്‍റെ ബാല്യം തച്ചുടച്ചത് . ഞാന്‍ ആ സമൂഹത്തിന്‍റെ അന്ധത ചുമന്നു . ദിവസവും അടിവാങ്ങി ചമ്മട്ടിയാല്‍ . മത വൈര്യങ്ങള്‍ തമ്മില്‍ തല്ലി അതിവര്‍ എന്നെ കരുവാക്കി . ബാല്യ മെന്ന നൊമ്പരം എന്നെ വിട്ടകന്നപ്പോള്‍ ഞാനും തിമിര്‍ത്തു അറിയാ നേരത്ത് .
ജീവിതം തല്ലിയും തലോടിയും മുന്നോട്ടു നീങ്ങി . കൌമാരത്തില്‍ ഞാന്‍ പടര്‍ന്നു പന്തലിച്ചു . എന്നെ സ്നേഹിച്ചവര്‍ ആ കാരണത്താല്‍ എന്നെ വെറുത്തു . അതൊരിക്കലും എന്നെ അരിയവനായ് മാറ്റിയില്ല . അന്ധന്മാര്‍ പെരുകി , ലോകം ഇരുട്ടായ് . കാണാമറയത്തേക്ക് ഞാന്‍ നടന്നകന്നു . എന്നെ വലിച്ചു കൊണ്ടുപോയ സ്വപ്ന സിന്ധൂരത്തില്‍ അലിയാന്‍ ഞാന്‍ ആ സന്ധ്യ കണ്ടു . ഞാന്‍ അറിഞ്ഞ നൊമ്പരം അറിയിക്കാന്‍ എന്ന വണ്ണം ഞാന്‍ നടന്നു . ജീവിതം വരെ എന്നെ വെറുത്തു , ഞാന്‍ തിരിച്ചും . കാലമെത്ര കഴിഞ്ഞും കണ്ട കിനാവുകള്‍ എന്നെ നോവിച്ചു കൊണ്ടേ ഇരുന്നു .
വീണ്ടും വീണ്ടും ഉണരുന്ന പ്രഭാതം . ലോകത്തെ ഉണര്‍ത്തുന്ന കിളികള്‍ ചിലച്ചു പറന്നുപോയി . കര്‍മസാക്ഷി സ്നേഹവും ദേഷ്യവും കലര്‍ത്തിയാണ് ജ്വലിക്കുന്നതെന്ന തോന്നല്‍ എന്നെ വലിക്കുന്നു വീണ്ടുമാ സന്ധ്യ കാണാന്‍ .
ഞാന്‍ നടന്നു . സന്ധ്യ കണ്ടു തിമിര്‍ത്താടി . ഒരു കുഞ്ഞു വേഴാമ്പലും കണ്ടു എന്‍റെ പോന്‍കിനാവ് . ആരോടും ഈ രഹസ്യം പറയരുതെന്ന് ഞാന്‍ വേഴാമ്പലിനെ കൊണ്ട് സത്യം ചെയ്യിച്ചു . വഴി മറയാന്‍ വാര്‍ദ്ധക്യം ആര്‍ദ്രമായ തീരത്തോടിണങ്ങി . വെള്ളം അലകളായ് പൊങ്ങി . അര്‍ത്ഥമില്ലാത്ത പെരുംങ്കടലില്‍ പൊങ്ങുതടിപോല്‍ ഞാന്‍ അലഞ്ഞു . ഒരു വെണ്‍നിലാവ് എന്നെ തലോടി അകലേക്ക് മാഞ്ഞുപോയി . ചാരമാകാന്‍ തുടങ്ങുന്ന എന്നെ നോക്കി ഒരു കുഞ്ഞിക്കാറ്റു ചിരിച്ചു . ഞാന്‍ അറിഞ്ഞില്ല ആ കൊലച്ചിരി , അറിഞ്ഞിട്ടും ഇനി കാര്യമില്ല . ഞാനാ കിനാവില്‍ ലയിച്ചു . എന്നിലെ ചിന്തകള്‍ പറന്നു പോയി . ശരീരം ബാക്കിയാക്കി ഞാനും . ചന്ദ്ര ഗോപുരവും വെണ്‍ നിലാവും കണ്ട് അകലേക്കക്കലേക്ക് .
- അനസ് മുഹമ്മദ്
Saturday, October 13, 2012
നമ്മുടെ വയലുകളില്‍ പോന്നു വിളഞ്ഞിരുന്നു - ഒരോര്‍മ്മക്കുറിപ്പ്
ആ വയല്‍ വരമ്പിലൂടെ ഇനി ഒരിക്കലും ഒരു കുറ്റിക്കാട് പോകും പോലെ ആരും പുല്ലു തലയില്‍ ചുമന്നു പോകില്ല . അത് പതിയെ വയലിലേക്കു ഇറക്കി വെക്കില്ല . പോത്തിനെ ഇറക്കി ആരും ആ നിലം ഉഴുതു മറിക്കില്ല . ഒരു കുഴിഞ്ഞ മുറം നിറയെ മുളപൊട്ടിയ നെല്ല് കാലുകള്‍ ചേറില്‍ ആഴ്ന്നിറക്കി ആ വയലിന്‍റെ ഉദരത്തിലേക്കെറിയില്ല . ആ വിത്തുകള്‍ തലപൊക്കി ഭൂമി മാറ്റങ്ങളെ തൊട്ടറിയില്ല . ചെറുമികള്‍ കുനിഞ്ഞുനിന്നു ഞാറു പറിക്കുന്നത് കാണില്ല . വയലിന്‍റെ വിഗാര തലങ്ങളില്‍ കെട്ടു കെട്ടായി ഞാറുകള്‍ കിടക്കുന്നത് കാണില്ല . പറിച്ചു നടലി ന്‍റെ ഭാവമാറ്റങ്ങള്‍ അവ പറയുന്നത് നാം ഇനി കേള്‍ക്കില്ല . വളര്‍ച്ചയും , കതിര് വരുന്നതും , കറ്റ മെതിക്കുന്നതും , ഒരിറ്റു ദാഹ ജലത്തിനെന്നോണം വാപൊളിച്ചു കിടക്കുന്ന വരണ്ട പാടങ്ങളും ഇനി ഉണ്ടാകില്ല . ആര്‍ത്തവം നിലച്ച പെണ്ണിനെ പ്പോലെ അവളും , തനിക്കായി ഇനി അവള്‍ക്കു ഒന്നും തരാനില്ല എന്നാ ഭാവത്തില്‍ ഞാനും അവളെ നോക്കി . വടക്കുനിന്നും ഒരു കിളി തെക്കോട്ട് പറന്നു പോയി . കിളിക്ക് പുറകെ ഒരു ചെറിയ മഴ ഒഴുകിവന്നു . അതെന്‍റെ കണ്ണുകളിലൂടെ അവളുടെ മാറില്‍ വീണു . നൂറ്റാണ്ടുകള്‍ക്കു മുമ്പ് അവളിലെക്കുതിര്‍ത്ത ഒരു ഭ്രൂണം ആ നനുത്ത കിനിവില്‍ തലപൊക്കി നോക്കി .
- അനസ് മുഹമ്മദ്
Wednesday, October 10, 2012
വിഷാദം - ചെറുകഥ
എനിക്ക് ചുറ്റും ഞാന്‍ മാത്രമാണ് ഉണ്ടായിരുന്നത് . പതിയെ പതിയെ തല ഇടത്തോട്ടും വലത്തോട്ടും ചലിപ്പിച്ചു നോക്കി . എന്‍റെ ജീവിതകാലം മുഴുവന്‍ ഇരുന്നാലും ഈ ചലനം മുഴുമിക്കാന്‍ എനിക്ക് കഴിയില്ലായിരുന്നു . ഓടിനടക്കുന്ന എന്‍റെ മനസ്സിനറിയില്ലായിരുന്നു ഒരു മൂലയില്‍ എന്‍റെ ശരീരം തളര്‍ന്നിരിക്കുകയാണെന്നു. ഒരു കൊതുക് തലയ്ക്കു ചുറ്റും പാട്ടും പാടി നടക്കുന്നുണ്ടായിരുന്നു . പ്രതികരണ ശേഷി ഇല്ലാത്ത എന്‍റെ ശരീരത്തിലെ പാതി ചോരയും ഊറ്റി എടുത്തു അവന്‍ പറന്നു പോയി . മിനിട്ടുകള്‍ കഴിഞ്ഞപ്പോള്‍ കൊതുകിരുന്ന ഭാഗത്ത് ഒരു അടികൊടുത്തു . ചിന്തകളുടെ ഒരു കൂട്ടം വേലിയേറ്റം ഒരു മയില്‍ സഞ്ചരിച്ചു തിരിഞ്ഞു നിന്ന് മാടി വിളിച്ചു . ഉറക്കും വരും പോലെ കണ്ണുകള്‍ പതിയെ പതിയെ അടഞ്ഞു തുറന്നു .
വിഷാദം ഒരു രോഗമാണെന്നു അന്ന് എന്നിക്ക് അറിയില്ലായിരുന്നു . ദിവസവും ഞാന്‍ എനിക്കുള്ളില്‍ വെറുതെ കരഞ്ഞു . എന്തിനാണ് നീ കരയുന്നെ എന്ന് ഇടയ്ക്കിടയ്ക്ക് മനം ചോദിച്ചു . മറുപടി ഇല്ലായിരുന്നു . അവനെങ്കിലും ഇതറിയുന്ന എന്നോര്‍ത്തു സമാദാനിച്ചു . ദിവസങ്ങളും , മാസങ്ങളും ഇല്ലായിരുന്നു . അതുകൊണ്ട് തന്നെ കാലം എങ്ങോട്ട് ചലിക്കുന്നു എന്നറിയില്ലായിരുന്നു . എണ്ണിതിട്ടപെടുത്തിയ പോലെ ചിലരെല്ലാം വന്നു , കണ്ടു , സംസാരിച്ചു . എല്ലാവര്‍ക്കും പരാതിയും , പരിഭവവും ആയിരുന്നു . മനസ്സിനകത്ത് തിങ്ങി നിറഞ്ഞ നൊമ്പരങ്ങള്‍ പുറത്തിറങ്ങിയപ്പോള്‍ ഒരു നാള്‍ ഞാന്‍ ഉറക്കെ കരഞ്ഞു . കരച്ചില്‍ കേട്ട് എവിടെ നിന്നോ പറന്നു വന്ന ഒരു കറുത്ത പക്ഷി എന്നെ കെട്ടിപ്പിടിച്ചു .
"എന്തിനാണ് നീ കരയുന്നത് " . അത് ചോദിച്ചു .
"എനിക്കറിയില്ല " .എന്ന എന്‍റെ മറുപടി അവളെ അസ്വസ്ഥയാക്കി . സഹതാപ രൂപത്തില്‍ അവള്‍ എന്നെ തന്നെ നോക്കി നിന്നു . അവളിലേക്കും വിഷാദം പരക്കുന്നത് കണ്ണുനിറഞ്ഞു ഞാന്‍ നോക്കി നിന്നു . നീ ഇവിടെ നിന്നും പോകു എന്നോ , വിഷാദം നിനക്ക് ചേരില്ല എന്നോ പറയണം എന്നുണ്ടായിരുന്നു . അപ്പോഴേക്കും നിയന്ത്രണം വിട്ടു അവള്‍ പൊട്ടി പൊട്ടിക്കരയാന്‍ തുടങ്ങി .
"നീ ആരാണ് ?" അവളുടെ കവിളുകളെ മ്ര്‍ദുലമായി തടവി കൊണ്ട് ഞാന്‍ ചോദിച്ചു .
എന്‍റെ കാലുകളെ അവളുടെ കണ്ണീര്‍ നനച്ചു കൊണ്ടേ ഇരുന്നു . തലപൊക്കി മെല്ലെ അവള്‍ എന്നിലേക്ക് ചെരിഞ്ഞു . മാര്‍ ദ ളമായ അവളുടെ കവിളിനെ എന്‍റെ നെഞ്ചിലേക്ക് ചേര്‍ത്തു വെച്ചു . ഹൃദയ മിടിപ്പുകളുടെ താളം പിടിച്ചു മെല്ലെ അവള്‍ പറഞ്ഞു
" വിഷാദം " .
- അനസ് മുഹമ്മദ്
Tuesday, October 9, 2012
ഒരു ശവ സംസ്കാരത്തിന് മുമ്പ് - ചെറുകഥ
ചിന്തകള്‍ ക്കടിയില്‍നിന്നും പാടുപെട്ടു യാഥാ ര്‍ത്യ ത്തിലേക്ക് വന്നു . ചിന്തകള്‍ക്ക് മനോഹരമേകിയപോലെ ഇവിടൊന്നും കാണാന്‍ കഴിഞ്ഞില്ല . കണ്ണില്‍ ഇമവെട്ടാതെ വിദൂരതയിലേക്കും നോക്കി ഇരുന്നു . പൊളിഞ്ഞ ഒരു വഴിയംബലവും കടന്നു ആ കാളവണ്ടി നീങ്ങി . അസ്തമയ സൂര്യന്‍റെ പൊന്‍ കിരണങ്ങള്‍ കണ്ണിനിമതീര്‍ത്തു . മഞ്ഞളിച്ച കണ്ണ് പാതിതുറന്നു കാളവണ്ടിക്കാരനോട് ചോദിച്ചു
"എങ്ങോട്ടാണ് ഈ വണ്ടി പോണത് ? " .
"മനോഹരമായ ചിന്തകളിലേക്ക്" അയാള്‍ മറുപടി പറഞ്ഞു .
ആ ചെറിയ ഇടവഴിയില്‍ ഇരുട്ട് പരന്നു . താനിരിക്കുന്നതിനു അടുത്തുള്ള പെട്രോ മാക്സ് തെളിഞ്ഞു . അടുത്തിരുന്ന സ്ത്രീ ഉറക്കമുണര്‍ന്നു . പീള കെട്ടിയ കണ്‍ കുഴികളില്‍ അവള്‍ കയ്യിട്ടു തിരുമ്മി . കാളവണ്ടിക്കാരന്‍ കൊക്കികുരച്ചു പുകയില ചായം കലര്‍ന്ന ഒരു തുണ്ട് കഫം ദൂരേക്ക് തുപ്പി . തനിക്കുമുന്നില്‍ അവള്‍ എണീറ്റിരുന്നു . കാളവണ്ടിക്കാരനെ അവള്‍ ഒന്ന് തോണ്ടി വിളിച്ചു . അയാള്‍ വണ്ടി ഒതുക്കി നിര്‍ത്തി . അവള്‍ ഇറങ്ങി ഒരു ചെറിയ ഇടവഴിയിലൂടെ നടന്നു . തന്നോട് ഒരു യാത്രപോലും പറയാതെ പോയതില്‍ എനിക്ക് കലശലായ ദേഷ്യം വന്നു . അവള്‍ക്കു വഴികാണിച്ചു ഒരു മിന്നാ മിനുങ്ങു കൂടെ പോയി . ഏകാന്തമായ രാത്രികള്‍ക്ക് ഒരു പെണ്ണിന്‍റെ ചൂട് എത്രമാത്രം ഗുണം ഏകും . ദൂരേക്കുമായുന്ന അവളെയും നോക്കി ഞാനും കാളവണ്ടിക്കാരനും നിന്നു .
"നമുക്ക് പോണ്ടേ ?" അയാള്‍ എന്നോട് ചോദിച്ചു .
"എങ്ങോട്ട് ?" എന്ന എന്‍റെ മറുപടി അയാള്‍ക്കത്ര ഭോദിച്ചില്ല എന്ന് തോന്നുന്നു .
ശരീരത്തിനനുസരിച്ചു മനസ്സ് വഴങ്ങാതായിരിക്കുന്നു .
"ചിന്തകളിലേക്ക് മടങ്ങണ്ടേ?" അയാള്‍ വീണ്ടും ചോദിച്ചു .
ഇത് ഇയാള്‍ക്കെങ്ങനെ അറിയാം എന്ന ഭാവത്തില്‍ അയാളെ നോക്കി . കയ്യില്‍ ഇരുന്ന ഒരു തെരുപ്പ് ബീഡി അയാള്‍ എനിക്ക് നീട്ടി . ആഞ്ഞൊരു പുകയെടുത്തു നീട്ടി ഊതി .
"പുലരുമ്പോഴേക്കും പുരയെത്തുമോ ? അവള്‍ വരുമോ ?" അയാള്‍ ചോദിച്ചു .
കന്‍ജാവിന്‍റെ ബലത്തില്‍ പൊതിഞ്ഞു കെട്ടിവെച്ച ആ ശവത്തോട് അയാള്‍ പറഞ്ഞു . "അവള്‍ വരില്ല . അവള്‍ നിന്നെ വീട്ടില്‍ കാതിരുപ്പുണ്ടാകും , പുലരുമ്പോള്‍ കാണാം" .
പിന്നെയും വഴിയമ്പലങ്ങള്‍ കടന്നു കാളവണ്ടി പുലരിയിലേക്ക് ഓടി .
- അനസ് മുഹമ്മദ്
Monday, August 6, 2012
പരേധനും, മഴയുടെ കണ്ണീരും - ചെറുകഥ
ജീവിതത്തില്‍ ഞാന്‍ രണ്ടു ലോകത്തിലൂടെ യാത്ര ചെയ്തിട്ടുണ്ട് ഒന്ന് മരണം അടുത്തത് ജീവിക്കാന്‍ ഉള്ള ആര്‍ജം നശിച്ച നരഗ ജീവിതം . അപ്പോള്‍ ഞാന്‍ ചോദിച്ചു നിന്റെ ഈ യാദനകള്‍ കെല്ലാം അപ്പുറം ഉണ്ടായിരുന്ന പ്രതീക്ഷ എന്തായിരുന്നു . അതിവിടമാണ് . ഞാന്‍ ഒരു പെണ്ണിന്റെ കഥ കേള്‍ക്കുന്നു അമീന അവള്‍ ഹ്രദയം പൊട്ടുന്ന കഥയും പേറി അലയുന്നു . മരണത്തിന്റെ കൂടാരത്തിലേക്ക് യാത്ര നടത്തിയ അവളുടെ മുഖം ഒരിക്കലും പ്രസാദിച്ചു ഞാന്‍ കണ്ടിട്ടില്ല . അവളുടെ നഷ്ട്ടങ്ങള്‍ അത്ര ആഴത്തിലുള്ളവയായിരുന്നു . എന്നാല്‍ അവളുടെ കഥ ഒരു പാട് പേരുടെ ജീവിതം മാറ്റിമറിച്ചു .
ചീഞ്ഞു നാറിയ ആ ഗര്‍ഭിണിയുടെ ശവം രാജസ്ഥാനി പോലീസ് തിരിച്ചും മറിച്ചും പരിശോധനനടത്തുന്നു . ഏകദേശം ഒരാഴ്ചയായി ചത്തിട്ടു അയാള്‍ പറഞ്ഞു . രാജസ്ഥാനിലെ പേരറിയാത്ത ഒരു പട്ടണത്തിന്റെ തെരുവ്കാഴ്ചയാണിത് . എന്റെ ദര്‍ഗ സന്ദര്‍ശനത്തിനിടെയാണ് ഞാനി സംഭവം കാണുന്നത് . ഇന്ത്യക്ക് അകത്തു ഞാന്‍ നടത്തിയ യാത്രകള്‍ എനിക്ക് ഒരുപാട് പച്ചയായ ജീവിത യാധാര്‍ത്യങ്ങള്‍ തുറന്നുതന്നു . ഇത് മരുഭൂമികളുടെ കഥയാണ് . ഒരിറ്റു കണ്ണീരിനു വേണ്ടി കേഴുന്ന മണല്‍കാടിന്റെയും .
സോമാലിയയിലെ ഒരു മനോഹര ഗ്രാമത്തിലാണ് ഞാന്‍ ജനിച്ചതും വളര്‍ന്നതും . അതൊരു സ്വര്‍ഗീയ പ്രദേശമായിരുന്നു . ഞങ്ങളുടെ കന്നുകാലികള്‍ പൊടി പടലങ്ങള്‍ക്ക് ഇടയില്‍ ന്ര്‍ത്തമാടി . എല്ലാദിവസവും ഞങ്ങള്‍ ഒരുമിച്ചു പുഞ്ചിരിതൂകി വായുവും പ്രതീക്ഷയുടെ പുത്തന്‍ കുളിര്‍ക്കാറ്റും അവിടെ മാകെ പരക്കുമായിരുന്നു . എന്നാല്‍ അതിനധികം ആയുസ്സുണ്ടായിരുന്നില്ല . യുദ്ധം വന്നു അതിനു ശേഷം കാലങ്ങളായി ഞങ്ങള്‍ക്ക് മഴലഭിക്കാതെയായി . മഴയുടെ ഗന്ധവും രുചിയും ഞാന്‍ മറന്നു . ഈ യാധനകളിലും ഞങ്ങള്‍ ഒരുമിച്ചു നിന്നു. കിണറുകള്‍ വറ്റിവരണ്ടു . ഞങ്ങള്‍ വെള്ളം തേടി അലഞ്ഞു . ഭൂമിയിലെ അവസാന തുള്ളി ജലവും ഞങ്ങള്‍ ഊറ്റിയെടുത്തു . അവസാന തുള്ളി വെള്ളം കൊണ്ടുവന്നു ഉമ്മ പറഞ്ഞു
"നമ്മളുടെ കയ്യില്‍ ഉള്ള ആകെ ജലമാണിത് , കൂടുതല്‍ ഉപയോഗിക്കരുത് , ചുണ്ടുകളില്‍ ഒന്ന് നനചാല്‍മതി "
ഞാന്‍ ഒരു കഥകേട്ടു കിഴക്കന്‍ ഭാഗങ്ങളില്‍ ഇപ്പോഴും വെള്ളം ഉണ്ടെന്നു . ഞാന്‍ എന്റെ വസ്ത്രവും മറ്റും ഒരു തുണിയില്‍ കെട്ടി എന്റെ മക്കളോട് പറഞ്ഞു അവിടെ നമ്മുടെ ജീവിതം മെച്ചപ്പെട്ടതായിരിക്കുമെന്നു. എന്റെ കുഞ്ഞുങ്ങളുടെ ജീവന്‍ നിലനിര്‍ത്താന്‍ എനിക്ക് പോയെ മതിയാവുമായിരുന്നുള്ള് . ഞാനീ ചെയ്യുന്നത് നിങ്ങള്ക്ക് വേണ്ടിയാണ് മക്കളെ .
"ഉറപ്പാണോ അവിടെ വെള്ളമുണ്ടെന്നു ?" എന്റെ മകന്‍ ചോദിച്ചു . ഞാന്‍ തലയാട്ടി അവനെ സമാദാനപ്പെടുത്തി.
ഹ്രദയം പൊട്ടും വേദനയില്‍ ഞാന്‍ സ്നേഹ നിധിയായ എന്റെ ഉമ്മയോട് യാത്രപറഞ്ഞു . എന്റെ ഉള്ളിന്റെ ഉള്ളില്‍ എനിക്കറിയാമായിരുന്നു ഞാനിനെ അവരെ കാണില്ലാന്ന് .
"ഞാന്‍ നിനക്കും നിന്റെ യാത്രക്കും വേണ്ടി പ്രാര്‍ത്ഥിക്കാം"
"അള്ളാ , പടച്ചവനെ ഇവരുടെ യാത്രക്ക് നീ വഴികാട്ടണെ ഒരു തുള്ളി ധാഹജലതിലെതിക്കണേ അവരെ "
ഞങ്ങള്‍ യാത്ര തുടങ്ങി ചുട്ടുപൊള്ളുന്ന മണലാരിന്ന്യത്തിലൂടെ . ഒരു ദയയുമില്ലാതെ സൂര്യന്‍ കൊടും ചൂട് കൊണ്ട് ഞങ്ങളെ അടിച്ചു . ചുണ്ടുകള്‍ വറ്റിവരണ്ടു . ഇളയ മോന്‍ കരയാന്‍ തുടങ്ങി . അവന്‍ കയ്കുഞ്ഞായിരുന്നു . ആദ്യ ദിനം തന്നെ മുഴുനീള യാത്രക്ക് കരുതിയിരുന്ന ജലവും ഞങ്ങള്‍ കുടിച്ചു തീര്‍ത്തു . എന്റെ കന്നീരല്ലാത്ത ഒരു ജലം കാണാന്‍ ഇനിയുമെത്ര നടക്കണം .
രാജസ്ഥാനിലെ ഒരു കൊച്ചു ഗ്രാമത്തിലാണ് ഞാന്‍ ജനിച്ചത് . എന്റെ 16 മത്തെ വയസ്സില്‍ തന്നെ എന്റെ കന്യകാത്വം എന്നില്‍നിന്നും അരുതെടുക്കപ്പെട്ടു . മ്രഗീയ രാത്രികളും പകലും എന്നെ കരയിപ്പിച്ചേ ഇരുന്നു . പട്ടിണി കിടക്കുന്ന പൊട്ടുന്ന പ്രായത്തില്‍ പ്രണയം കാണിച്ചവന്‍ എന്നെ സ്വര്‍ഗീയ രസത്തില്‍ തളച്ചു . ഇതാണ് ജീവിതം എന്ന് തോന്നും മുന്പേ അവനെന്നെ എണ്ണിയാല്‍ തീരാത്ത അത്ര പേര്‍ക്ക് കാഴ്ച വെച്ചിരുന്നു . എന്റെ ശരീരത്തിന്റെ പാതി കാശ് കൊണ്ട് എന്റെ തള്ള ഒരു നേരം ഉണ്ടു പിന്നെ അവള്‍ മണ്ണ്തിന്നാന്‍ പോയി മറഞ്ഞു . പിന്നെ ഞാന്‍ അലയാത നഗരങ്ങള്‍ ഇല്ല . ഒടുവില്‍ ഈ പട്ടണത്തില്‍ . സ്നേഹിക്കാന്‍ അറിയാത്ത ഒരുവന്‍ എന്നെ പ്രണയിച്ചു അവന്റെ ബീജം എനിക്കൊരു ആണ്‍ തരിയെ തന്നു . മുണ്ട് മുറുക്കികുതി ഞാന്‍ അദ്ധ്വാനിച്ചിട്ടും ഒരു ദിനം അവനെ പട്ടിനിക്കിടാതെ നോക്കാന്‍ എനിക്ക് കഴിയുമായിരുന്നില്ല . ഈ ലോകം സ്ത്രീയെ കാണുന്നത് അവന്റെ വികാര ശമന മേന്നതിലുപരി മറ്റൊന്നുമില്ല എന്ന് ഞാന്‍ തിരിച്ചറിഞ്ഞു . ഒരു രൂപ തുട്ടോ ഒരിത്തിരി ചോറോ ഒരുത്തനും തന്നില്ല , കൊതിപ്പറിക്കാന്‍ വെമ്പുന്ന കഴുകകന്നുകള്‍ മാത്രം എങ്ങും . എനിക്ക് ചുറ്റുമുള്ള ധാഹ ജലം എനിക്കന്യമായിരുന്നു . ഓരോദിവസവും പുത്തന്‍ മാറ്റങ്ങള്‍ മാത്രം. എന്റെ ദാഹം ശമിപ്പിക്കാന്‍ എന്റെ കുഞ്ഞിനെ ഞാന്‍ 2000 രൂപയ്ക്കു വിറ്റു . പിന്ന്ടങ്ങോട്ടു ഞാന്‍ എന്റെ കണ്ണീര്‍ കുടിച്ചു . ദാഹം ഒരിക്കലും ശമിച്ചില്ല . ഗ്രാമങ്ങളിലും പട്ടണങ്ങളിലും ഞാന്‍ അലഞ്ഞു . വിളിച്ചു വീട്ടില്‍ കയറ്റിയവനെല്ലാം വെള്ളമെന്ന പേരില്‍ വിയര്‍പ്പു തന്നു . എന്റെ അരക്കെട്ടിലും മാറിലും അവര്‍ മനുഷ്യ ജലം ചീറ്റിക്കളിച്ചു . ദാഹം അടങ്ങാത്ത കാമാപരവേശം .
ആ ദിവസത്തിന്റെ അന്ത്യം എന്റെ മകന് നടക്കാന്‍ കഴിയുമായിരുന്നില്ല . മുമ്പോട്ടു നടക്കാന്‍ ഉള്ള കരുത്തു അവനു നഷ്ട്ടപ്പെട്ടിരുന്നു . എന്റെ മകന്റെ അവസാന ഹ്രദയ മിടിപ്പുകളെ തുറിച്ചു നോക്കികൊണ്ടിരുന്നു കര്‍മ്മസാക്ഷി . എന്റെ ഉള്‍മനസ് മൌനമായി കത്തി എരിയുന്നുണ്ടായിരുന്നു . അവന്‍ ധൈര്യ ശാലിയായിരുന്നു അവന്‍ നടക്കാന്‍ ശ്രമിച്ചു പരന്നു കിടക്കുന്ന മണല്‍പ്പരപ്പില്‍ അവന്‍ പതിയെ വന്നു വീണു . ഞാന്‍ അവനരികില്‍ ഇരുന്നു . കത്തിയമരുന്ന സൂര്യനോട് ഞാന്‍ കെഞ്ചി ഇരുട്ടിന്റെ സൌധര്യത്തെ അവനിലെക്കെത്തിക്കാന്‍ . എനിക്കറിയാമായിരുന്നു അവന്‍ മരിക്കുമെന്ന് . അവനു വേണ്ടി ഞാന്‍ പാട്ടുപാടി തലമുടിയില്‍ തലോടി . ആ ധീരനായ കുഞ്ഞിനു ഞാന്‍ വാക്ക് കൊടുത്തു . അവനെ വിട്ട് എങ്ങും പോകില്ലയെന്നു . ആ രാത്രി അവന്‍ എന്നെ ഒറ്റപ്പെടുത്തി അകന്നു . ആ മരിച്ച മണല്‍ക്കാട്ടില്‍ അവന്റെ സുന്ദര ശരീരം ഞാന്‍ എരിച്ചു . ദൈവത്തോട് ഞാന്‍ യാചിച്ചു . എനിക്കൊപ്പം എന്റെ ആത്മാവിനെയും ഒരു തെളിനീരുറവക്കരികില്‍ എത്തിക്കണേ എന്ന് . എന്റെ പാദവും , ഹ്രധയവും വിശാലമായിരുന്നു .
ഒരു തടിമാടന്‍ എനിക്കിത്തിരി വെള്ളം തന്നു ഞാനത് എന്റെ മകന് തല്കി . അയാള്‍ അത് തട്ടി തെറിപ്പിച്ചു . എന്നെയും വലിച്ചു അയാള്‍ വീട്ടില്‍ കയറി കതകടച്ചു . കുറച്ചു നേരത്തിനു ശേഷം അകത്തു നിന്നും സീല്‍ക്കാരം മുഴങ്ങികെട്ടു . ആ 4 വയസ്സുകാരന്‍ നിലത്തു തെറിച്ച വെള്ളം പരതുകയായിരുന്നു . അവനതു നാക്കുകൊണ്ടു നക്കിയെടുത്തു , ആ കുഞ്ഞിന്റെ കണ്ണുനീര്‍ മരുഭൂമിയുടെ മാറുപിളര്‍ന്നു അഗാധങ്ങളിലേക്ക് ചേക്കേറി . കതകു തുറന്നു ഞാന്‍ പുറത്തേക്കു തെറിച്ചു . അര്‍ദ്ധ നഗ്നയായ ഞാന്‍ എന്റെ കുഞ്ഞിനേയും കൊണ്ട് ഓടി . ഒരു കന്നു കാലി ചന്തയില്‍ പോയി 2000 രൂപയ്ക്കു അവനെ വിറ്റു . അവനെ വിറ്റ കാശ് കൊണ്ട് ഒരുനേരം ഞാന്‍ ഭക്ഷണം കഴിച്ചു . പിന്നെ മണ്ണോടു ചേര്‍ന്ന് മണ്ണ് തിന്നാന്‍ പോകും വരെ ഞാന്‍ കുടിച്ചത് കാമജലം മാത്രം .
ഇനിയും വെള്ളം കിട്ടാതെ എന്റെ കൊച്ചുമകന്‍ ഒരു ദിവസം താണ്ടില്ല എന്ന് എനിക്കുറപ്പായിരുന്നു . ഞാന്‍ നടന്നു നടന്നു ദിവസവും ദിവസങ്ങള്‍ . എത്ര ദിവസങ്ങള്‍ എനിക്ക് ഓര്‍മയില്ല . അവസാനം ഒരു കുടില്‍ കണ്ടു . അതിനകത്ത് വളരെ ക്ഷീണിതയായ ഒരു കിളവി ഉണ്ടായിരുന്നു . കുഞ്ഞിനെ നോക്കാന്‍ പറഞ്ഞു അവരോടു ഞാന്‍ യാചിച്ചു . എന്നിട്ട് തനിയെ വെള്ളം അന്വേഷണം തുടര്‍ന്നു. ആ കുടിലില്‍ നിന്നും നടന്നകലുമ്പോള്‍ എന്റെ കുഞ്ഞിന്റെ കരച്ചില്‍ ചെവിയില്‍ വന്നു അടിച്ചു കൊണ്ടിരുന്നു . പെട്ടന്ന് ഞാന്‍ ഒരു കിണര്‍ കണ്ടു . ദ്രധിയില്‍ ഞാന്‍ എന്റെ പാത്രങ്ങളില്‍ വെള്ളം നിറച്ചു എന്റെ പോന്നോമനയുടെ അടുത്തേക്ക് തിരിച്ചു നടന്നു. എന്റെ ഓട്ടവും പ്രതീക്ഷകളും സമയത്തിനിപ്പുറത്തെത്തിയിരുന്നു .
ശൂന്യനായ ഒരു വന്റെ ബീജം എന്റെ ഉദരത്തില്‍ വളര്‍ന്നു . വയറുന്തി കവച്ചു വെച്ച് തെരുവ് തോറും നടന്നു . ഇപ്പോള്‍ ആരും അങ്ങനെ തന്നെ ശ്രദ്ധിക്കാറില്ല . തെരുവോരങ്ങളിലെ കുപ്പകളിലെ ഭക്ഷണങ്ങള്‍ രണ്ടു ജീവന്‍ പിടിച്ചു നിര്‍ത്തി . അസഹ്യമായ ബാഹ്യവേധനക്ക് അപ്പുറമായിരുന്നു മനോവിഷമം . ഒരു കറുത്തിരുണ്ട ക്രൂരരാത്രിയില്‍ ഒരു 16 പ്രായം തോന്നിക്കുന്ന ഒരു പയ്യന്‍ അവള്‍ക്കരികില്‍ വന്നു . ഓര്‍മ്മകള്‍ ചികഞ്ഞു നുരപോന്തി മകനെ എന്ന് വിളിക്കും മുന്പേ അവന്‍ അവളെ കയറിപ്പിടിച്ചു . അവളെ വലിച്ചിഴച്ചു അവന്‍ കൊണ്ട് പോയി . എന്റെ ജീവിധത്തില്‍ ഞാന്‍ അനുഭവിക്കാന്‍ ബാക്കി വച്ചേ ഒരേ ഒരു കാര്യം . കണ്ണുനീരിനാല്‍ ഞാന്‍ കരയപ്പെട്ടു . ധാര ധാര യായി അത് ഭൂമിയില്‍ വര്‍ഷിച്ചു .അവളുടെ മുഖം മഴയായി . അവള്‍ വിളിച്ചു
"മകനെ ..." അവന്‍ തെല്ലു നേരം ഒന്ന് പകച്ചു നിന്നു . ഓര്‍മകളിലെ തള്ളയെ തേടും മുമ്പേ ഒരു വലിയ കല്ലെടു അവന്‍ അവളുടെ തലക്കടിച്ചു . അവളുടെ കണ്ണീര്‍ ഒരു മഴയായി അവിടെമാകെ പരന്നു .
"എന്റെ കുഞ്ഞെവിടെ ?" അമീന ആ വ്രധയോട് ചോദിച്ചു .
ഞാന്‍ തിരിച്ചെത്തും മുന്പേ അവന്‍ മരണമടഞ്ഞിരുന്നു . ആ വാര്‍ത്ത ക്രൂരമായി എന്റെ ഹ്രധയാതെ കീറിമുറിച്ചിരുന്നു. എന്റെ കണ്ണുകളില്‍ നിന്നും കണ്ണീര്‍ മഴ വര്‍ഷിച്ചു . അതുപോലൊരു മഴ ഒരിക്കലും ഞങ്ങളുടെ പ്രദേശത്ത് വീണില്ല. എന്നാല്‍ ഈ മഴ ഒരിക്കലും ഞങ്ങളെ രക്ഷപ്പെടുതിയതുമില്ല . കാരണം ഇവിടെ ഞങ്ങള്‍ കരയുന്നത് കണ്ണീരിന്റെ മഴയാണ് . അമീന പറഞ്ഞു നിര്‍ത്തി . എന്റെ മനസ്സ് അപ്പോഴും രാജസ്ഥാനില്‍ പുഴുത്തു മണ്ണോടു ചേര്‍ന്ന അവളുടെ മുകമായിരുന്നു . അമീനയും അവളും എങ്ങനെ വേര്‍തിരിക്കപ്പെടുന്നു ഞാന്‍ അത്ഭുധപ്പെടുന്നത് സ്നേഹങ്ങള്‍ക്ക് മുന്നിലാണ് വ്യത്യസ്തമായ നശിച്ചു പോകുന്ന മാറ്റങ്ങള്‍ക്കു വേണ്ടിയാണ് . ആര്‍ക്കു വേണം അവളെയും അവളുടെ കണ്ണീരിനെയും . ഈ യാത്രകള്‍ തന്നെയല്ലേ ജീവിത പ്രതീക്ഷകള്‍ . ഞാനിപ്പോള്‍ മനസ്സിലാക്കുന്നു ദൈവം എല്ലായ്പ്പോഴും നമ്മളെ വെധനയിലേക്ക് അയക്കപെടില്ല . എന്നാല്‍ ചിലസമയം നമ്മളിലേക്ക് വരുന്നവര്‍ ഒരു വേദനയോടെ നമ്മളെ ഉറക്കത്തില്‍ നിന്നും തട്ടിവിളിക്കും . അവളുടെ കഥ എനിക്ക് ചെയ്തു തന്നതും അതായിരുന്നു . ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയാത്ത എനിക്ക് ശൂന്യതയിലേക്ക് മടങ്ങാന്‍ നേരമായെന്നു . ഉറങ്ങിജീവിച്ച എന്നെ മരണം വന്നു വിളിച്ചു .
ഒരു സാധാരണ പ്രഭാധത്തില്‍ ഞാന്‍ മരണ മടഞ്ഞു . എല്ലാവിധ ചടങ്ങുകളോടും കൂടി ശവസംസ്കാരം നടന്നു . അന്ധകാരം എന്നില്‍ നിറക്കപ്പെട്ടു . എന്റെ കര്‍മ ഫലങ്ങളുടെ പരിസമാപ്തി എന്നോണം ഞാന്‍ മറ്റെവിടെയോ ഇതേ രീതിയില്‍ ജനിക്കപ്പെട്ടു . പുത്തന്‍ ലോകം എനിക്ക് മുന്നില്‍ ചില ജീവിത യാധാര്‍ത്യങ്ങള്‍ കാണിച്ചുതന്നു . ഒരുപാട് പുതിയ അനുഭവങ്ങള്‍ . എങ്ങും പരസ്പരം സഹായിച്ചും , സ്നേഹിച്ചും കഴിയുന്നവര്‍ മാത്രം . ഒരിത്തിരി കള്ളമോ , ദെശ്യമോ അവര്‍ക്കുണ്ടായിരുന്നില്ല . ഇതാണ് സ്വര്‍ഗം എന്ന് ഞാന്‍ കരുതി . തിരിച്ചറിവുകള്‍ എന്നെ ഓര്‍മിപ്പിച്ചു ' നീ മരിച്ചിരിക്കുന്നു ' . അപ്പോഴേക്കും എന്നിലെ ചപല മോഹങ്ങള്‍ എല്ലാം നശിച്ചിരുന്നു . പുത്തന്‍ ഉണര്‍വുകളും , തീവ്രമായ ചിന്തകളും എന്നെ അലട്ടികൊണ്ടിരുന്നു . മരണ മില്ലാത്ത ഒരു മനുഷ്യന്‍ വിളിച്ചു പറഞ്ഞു മരണമാവാഹിച്ച നിങള്‍ എല്ലാം ഭാഗ്യവാന്മാരാണ് .
-അനസ് മുഹമ്മദ്
Subscribe to:
Posts (Atom)





